വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി; ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു
text_fieldsആനയിറങ്കൽ ജലാശയത്തിൽ വെള്ളം മറിഞ്ഞ് കാണാതായ മധ്യപ്രദേശ് സ്വദേശി സിങ് റാം
അടിമാലി: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി. മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാമി(26)നെയാണ് കാണാതായത്. ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളും, തുഴച്ചിൽകാരനും നീന്തി രക്ഷപ്പെട്ടു.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആനയിറങ്കൽ ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ജലാശയത്തിന്റെ മുക്കാൽ ഭാഗത്തോളം എത്തിയപ്പോഴാണ് അപകടം. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും സന്ദീപ് സിങ് റാം വെള്ളത്തിൽ മുങ്ങി.
കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. ആദ്യം നാട്ടുകാരും പിന്നീട് മൂന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം വൈകീട്ട് ആറിന് അഗ്നിശമനസേന തിരച്ചിൽ അവസാനിപ്പിച്ചു. നാളെ തൊടുപുഴയിൽ നിന്ന് സ്കൂബ ടീം എത്തിയശേഷം തിരച്ചിൽ പുന:രാരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.