Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനൊടുക്കിയ യുട്യൂബർ...

ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ ആൺസുഹൃത്തും മരിച്ചു

text_fields
bookmark_border
ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ ആൺസുഹൃത്തും മരിച്ചു
cancel

കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ (24) മരണത്തിന് പിന്നാലെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ആൺസുഹൃത്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉളിയത്തടുക്ക മന്നിപ്പാടി ഹൗസിലെ സന്ദേശിനെയാണ് (29) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.നാരായണ നായിക്ക്-സരോജ ദമ്പതികളുടെ മകനാണ്. പോളിഷ് ജോലി ചെയ്തുവരികയായിരുന്നു യുവാവ്.

കഴിഞ്ഞയാഴ്ച സന്ദേശ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു യുവാവിനൊപ്പമായിരുന്നു താമസം. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സന്ദേശ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സന്ദേശിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadYouTuberVlogger
News Summary - YouTuber Chinnu Pappu's friend also found dead
Next Story