വീട്ടിലെ സമ്പത്ത് വിഡിയോ വഴി കാണിച്ച യൂട്യൂബർക്ക് കിട്ടിയത് വമ്പൻ പണി; 118 പവൻ സ്വർണവും പണവും കവർന്ന് മോഷ്ടാക്കൾ
text_fieldsവീട്ടിലെ സ്വർണാഭരണങ്ങളും പണവും കാണിച്ച് യൂട്യൂബ് വിഡിയോ, പിന്നാലെ 118 പവൻ സ്വർണവും പണവും കവർന്ന് കള്ളന്മാർ. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം നടന്നത്. പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്.
നാഗർകോവിലിനു സമീപം വിഐപി ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ കുത്തിത്തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയത്. സിസിടിവി ക്യാമറകളടക്കമുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഇവരുടെ വീട്. കഴിഞ്ഞ ദിവസമാണ് മധുമിത പൂജാമുറിയിലെ തങ്ങളുടെ പണവും സ്വർണവുമുൾപ്പെടെ കാണിച്ച് വിഡിയോ ചെയ്തത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനു പിന്നാലെയാണ് കവർച്ച നടന്നത്. രാജമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയും, ഫോൺ കോളുമുൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പ്രാധമിക അന്വേഷണത്തിലാണ് പൊലീസെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

