കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യുവമോർച്ച കരിങ്കൊടി
text_fieldsകണ്ണൂർ താണയിൽ മുഖ്യമന്ത്രി വി.ഡി. സതീശനുനേരെ യുവമോർച്ച പ്രവർത്തകൻ കരിങ്കൊടി കാണിക്കുന്നു
കണ്ണൂർ/മട്ടന്നൂർ: കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശനുനേരെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. നഗരത്തിലെ താണയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിവീണ പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
യുവമോർച്ച കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ എളമ്പാറയിൽ കരിങ്കൊടി പ്രതിഷേധം നടന്നു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. റോഡരികിൽനിന്ന് കരിങ്കൊടി കാണിച്ച നേതാക്കളെ പൊലീസ് പിടിച്ചുമാറ്റി. ബിജെപി സൗത്ത് ജില്ല പ്രസിഡന്റ് ബിജു ഏളക്കുഴി, ജില്ല സെക്രട്ടറി റീന മനോഹരൻ, ഇരിട്ടി മണ്ഡലം സെക്രട്ടറി സി. രജീഷ് എന്നിവരാണ് കരിങ്കൊടി കാണിച്ചത്. അഴിമതി ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

