Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുമാനത്തിൽ വർധന; മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു, അവധിദിനങ്ങളിൽ എത്തുന്നത് 10,000 പേർ

text_fields
bookmark_border
വരുമാനത്തിൽ വർധന; മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു, അവധിദിനങ്ങളിൽ എത്തുന്നത് 10,000 പേർ
cancel
camera_altതിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു. മുമ്പ് പ്രവൃത്തിദിവസങ്ങളിൽ ശരാശരി 2000 പേരാണ് സന്ദർശനത്തിനായി മൃഗശാലയിൽ എത്തിയിരുന്നത്. ഞായറാഴ്ചയും, മറ്റു അവധിദിവസങ്ങളിലും ഇത് 10,000 വരെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിലെ സന്ദർശകരുടെ എണ്ണം ശരാശരി 2500 ആയും ഞായർ, അവധിദിനങ്ങളിലേത് 12,000 ആയും ഉയർന്നു. ഇതിനനുസരിച്ച് ടിക്കറ്റ് വരുമാനവും വർധിച്ചിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളിലെ ശരാശരി വരുമാനം 1.50 ലക്ഷത്തിൽ നിന്ന് 1.75 ലക്ഷം രൂപയായും ഞായറും മറ്റ് അവധി ദിവസങ്ങളിൽ രണ്ടു ലക്ഷത്തിൽനിന്ന് 2.25 ലക്ഷം രൂപയായും ഉയർന്നിട്ടുണ്ട്.

സെപ്റ്റംബർ 1 മുതൽ 16 വരെ ടിക്കറ്റ് ഇനത്തിൽ പ്രതിദിനം ശരാശരി 1.88 ലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെ സന്ദർശക ടിക്കറ്റിൽ മാത്രം 4.5 കോടി രൂപ വരുമാനവും ലഭിച്ചു. സാധാരണ ഒരു വർഷം ശരാശരി 12 ലക്ഷം പേരാണ് മൃഗശാല സന്ദർശിക്കുന്നത്. എന്നാൽ, ഇത്തവണ ആറുദിവസം നീണ്ട ഓണക്കാലത്ത് മാത്രം ക്യാംപസിലെത്തിയത് ഏകദേശം 30 ലക്ഷം പേരാണെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഒമ്പത് ലക്ഷം പേരുടെ വർധനയാണ് വന്നിട്ടുള്ളത്.

തിരുവനന്തപുരത്തെ മൃഗശാല മാറ്റുന്നതിന് ഒരു സ്ഥലവും കണ്ടുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ‘മാറ്റുന്നതു സംബന്ധിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൃഗങ്ങളെ അവിടെ പാർപ്പിക്കുന്നത് ക്രൂരതയാണ്. അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്കു മാറ്റേണ്ടതുണ്ട്. മൃഗശാലയുടെ ഇപ്പോഴത്തെ സ്ഥലത്ത് സർക്കാർ ‘കണ്ണുവച്ചിട്ടുണ്ട്’. തിരുവനന്തപുരത്തിന് അഭിമാനകരമായ സ്ഥലമാക്കി മാറ്റാനാണ് കണ്ണുവച്ചിരിക്കുന്നത്. ആർക്കും വിൽക്കാൻ വേണ്ടിയല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

മൃ​ഗശാല തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിർദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉയർത്തിയത്. മൃ​ഗശാല സ്ഥിതിചെയ്യുന്ന സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമാക്കി മാറ്റണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. ‘റീ ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു ആശയം പറഞ്ഞത്. എന്നാൽ, സതീശന്റേത് അതീവ വിചിത്രമായ ആശയമായിപ്പോയെന്നാണ്, എഴുത്തുകാരിയും മൃഗാവകാശ പ്രവർത്തകയുമായ ശ്രീദേവി എസ്. കർത്ത പ്രതികരിച്ചത്.

വന്യമൃഗങ്ങളെ കൂട്ടിലടച്ച് മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്ന മനുഷ്യകേന്ദ്രീകൃതമായ ആശയത്തിലാണ് മൃഗശാലകൾ പ്രവർത്തിച്ചിരുന്നതെന്നും കാലം മാറിയതനുസരിച്ച് മൃഗശാലകൾ നിർത്തലാക്കുകയാണ് വേണ്ടതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zoo Revenue Rises: 10,000 Visitors During Holidays
Next Story