ജീവിതത്തിൽ സ്വയം തീരുമാനങ്ങളെടുക്കാൻ പെൺകുട്ടികൾ പഠിക്കണം -തനൂറ ശ്വേത മേനോൻ
text_fieldsതനൂറ ശ്വേത മേനോൻ (യുവ സംരംഭക). ചിത്രം: ബിമൽ തമ്പി
ബിസിനസിൽ ഉന്നതിയിലെത്തിയ സ്ത്രീകളൊന്നും അവർക്കുവേണ്ടിയായിരിക്കില്ല, കൂടെയുള്ള മക്കൾക്കോ ഭർത്താവിനോ പിതാവിനോ മാതാവിനോ വേണ്ടിയായിരിക്കാം ബിസിനസ് തുടങ്ങിയത്. ലോകത്തിൽ ഏറ്റവും കുശാഗ്ര ബുദ്ധികളും ദുഷ്ടലാക്കുള്ളവരും സ്ത്രീകളാണ്.
അതേസമയം, ഏറ്റവുമധികം കാരുണ്യവും ദയയും പ്രകടിപ്പിക്കുന്നതും സ്ത്രീകൾ തന്നെ. ദിവസങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് കഴിച്ചുകൂട്ടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, തോൽക്കാൻ ഞാൻ തയാറായിരുന്നില്ല, കാരണം എന്‍റെ സ്വപ്നങ്ങൾ വളരെ വലുതായിരുന്നു.
അതോടൊപ്പം നീങ്ങിയതിനാൽ ഇന്ന് കേരളത്തിലും ഇന്ത്യയിലും അഞ്ചു വിദേശ രാജ്യങ്ങളിലുമുൾപ്പെടെ ഷോറൂമുകളുമുള്ള ബ്രാൻഡായി സംരംഭത്തെ വളർത്തിയെടുക്കാൻ കഴിഞ്ഞു. ലക്ഷ്യബോധം ഉണ്ടാകുക എന്നതാണ് പ്രധാനം. സ്വന്തം ജീവിതത്തിൽ സ്വയം തീരുമാനങ്ങളെടുക്കാൻ പെൺകുട്ടികൾ പഠിക്കണം.
തനൂറ എന്ന ആദ്യ ബ്രാൻഡ് നെയിമിൽ അറിയപ്പെടുന്നത് അഭിമാനകരമായി കാണുന്നു. എന്‍റെ പരീക്ഷണങ്ങൾ വിജയിക്കുകയും ബ്രാൻഡ് ഹിറ്റാവുകയും ചെയ്തതോടെ ആത്മവിശ്വാസമായി.
അതേസമയം, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് ബ്ലേഡും പഞ്ഞിയും വാങ്ങിയ ദിനങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് മുറിച്ച ആ പാടുകൾ ഇന്ന് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റാമെങ്കിലും ഭൂതകാലത്തിന്‍റെ സ്മരണ നിലനിർത്താനും സ്വയം ധൈര്യം പകരാനുമായി ആ മുറിപ്പാടുകൾ അവിടെ നിൽക്കട്ടെ എന്ന് തീരുമാനിച്ചു.
(കോഴിക്കോട് പ്രോവിഡൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.