Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘നൂതന പരിഷ്കാരങ്ങൾ...

‘നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുന്ന ഈ രാജ്യങ്ങൾ വിദേശ വിദ്യാഭ‍്യാസത്തിന് തിരഞ്ഞെടുക്കാം’ -വിദേശ വിദ്യാഭ‍്യാസത്തിലെ കരിയർ ട്രെൻഡുകളും വിദേശത്തെ പ്രധാന യൂനിവേഴ്സിറ്റികളുമറിയാം

text_fields
bookmark_border
‘നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുന്ന ഈ രാജ്യങ്ങൾ വിദേശ വിദ്യാഭ‍്യാസത്തിന് തിരഞ്ഞെടുക്കാം’ -വിദേശ വിദ്യാഭ‍്യാസത്തിലെ കരിയർ ട്രെൻഡുകളും വിദേശത്തെ പ്രധാന യൂനിവേഴ്സിറ്റികളുമറിയാം
cancel

സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം, ത്വരിത വേഗതയിലുള്ള ആഗോള തൊഴിൽ മാറ്റങ്ങൾ, യുവതയുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനാക്രമങ്ങൾ, ആഗോള പൗരൻ എന്ന സങ്കൽപം ഇവയെല്ലാം അതിരുകൾ മറികടന്നും പരസ്പരബന്ധിതവുമായ വിദ്യാഭ്യാസ സംസ്കാരത്തിന് വഴിയൊരുക്കുന്നു.

സുസ്ഥിരവും സമഗ്രവുമായ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ-അന്തർദേശീയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോള വിദ്യാഭ്യാസത്തിലെ മാറ്റങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ യുവതീയുവാക്കൾക്ക് സാധിക്കുന്നു.

ദീർഘകാല ആഗോള കരിയർ സാധ്യതകളാണ് ഏവരും അടിവരയിടുന്ന മാനദണ്ഡങ്ങൾ. സാങ്കേതികവിദ്യയോടൊപ്പം അനുഭവ-പരിചയ വിദ്യാഭ്യാസവും (Experiential Learning) മുൻഗണനയിൽ നിലനിർത്തുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും ആയിരിക്കും വിദ്യാർഥികളുടെ ലക്ഷ്യം.

അയർലൻഡ്, ഫിൻലൻഡ്, ന്യൂസിലൻഡ് തുടങ്ങിയ നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുന്ന ആഗോള ബദലുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന മാതൃകകളാണ്.

സ്റ്റെം (STEM) സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, ആരോഗ്യ സംരക്ഷണ മേഖല, ഇൻഫർമേഷൻ ടെക്നോളജി, റിന്യൂവബിൾ ആൻഡ് ഗ്രീൻ എനർജി തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരുടെ ആവശ്യകത മുന്നോട്ടുള്ള കാലത്തിന്‍റെ തൊഴിൽ മേഖലയെ സ്വാധീനിക്കുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, വിസ കാലതാമസം, താമസ സൗകര്യ ദൗർലഭ്യം, ഭവനക്ഷാമം എന്നിവ ആഗോള വിദ്യാഭ്യാസ മേഖലയിൽ നേരിടേണ്ടിവരുന്ന തിരിച്ചടികളാണ്. ഈയിടെയായി യു.എസ്, കാനഡ, ആസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ പഠന പഠനാനന്തര, വർക്ക് വിസ ഓപ്ഷനുകൾ പരിഷ്കരിക്കുകയും ജർമനി, ഇറ്റലി, സിംഗപ്പൂർ, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ അനുകൂല പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തു.

കഴിവ്, നൈപുണി അടിസ്ഥാനമാക്കിയുള്ള പഠനത്തിന്‍റെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഉപകരണങ്ങളുടെയും സ്വീകാര്യതക്ക് ഊന്നൽ നൽകുന്നു. നിലവിലെ പ്രവണതകൾ പരിശോധിച്ചു വരുംകാലത്തെ തൊഴിൽ വിപണിയുടെ ആവശ്യകതകൾ വിശകലനം ചെയ്യാനായേക്കും.


ഭാവി കരിയറുകൾ രൂപപ്പെടുത്തുന്ന പ്രവണതകൾ

ശക്തമായ വളർച്ച സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവി കരിയറുകളെ രൂപപ്പെടുത്തുന്ന പ്രധാന പ്രവണതകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഡേറ്റാ സയൻസും അനലിറ്റിക്‌സും: ഡേറ്റയാണ് ഏറ്റവും വിലകൂടിയ മൂലധനവും പുതിയ ഇന്ധനവും. ലഭ്യമായ പരമാവധി ഡേറ്റകൾ ഉപയോഗപ്പെടുത്തി വിശകലനം ചെയ്ത് മേഖലകളിലെ ഭാവി പ്രവചനങ്ങളോ ശിപാർശകളോ നടത്താനുള്ള മോഡലുകളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നത് ഡേറ്റാ സയന്‍റിസ്റ്റുകളാണ്.

2. ആരോഗ്യ മേഖല: മെഡിക്കൽ സാങ്കേതികവിദ്യയിലെ പുരോഗതിയും പ്രായമാകുന്ന ജനസംഖ്യയും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു. ആരോഗ്യമുള്ള ജനത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നിരിക്കെ വൈദഗ്ധ‍്യമുള്ള ആരോഗ്യ പ്രഫഷനുകൾ എല്ലാകാലത്തും ആവശ്യപ്പട്ടികയിൽ മുൻനിരയിൽ തന്നെ.

3. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിങ്ങും: ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസ് വ്യവസായങ്ങളെ അതിവേഗം പരിവർത്തനം ചെയ്യുന്നു. എ.ഐ സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പാക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന പ്രഫഷനുകൾക്ക് ആവശ്യം ഏറിവരുന്നു. ജനറേറ്റിവ് എ.ഐ കൂടുതൽ പ്രാധാന്യം വർധിച്ചുവരുന്ന മേഖലയാണ്.

4. സൈബർ സുരക്ഷ: സാങ്കേതികവിദ്യയിലുള്ള നമ്മുടെ ആശ്രയവും കണ്ടുപിടിത്തങ്ങളും വർധിക്കുന്നതനുസരിച്ച് സൈബർ ആക്രമണ സാധ്യതയും വർധിക്കുന്നു. സെൻസിറ്റിവ് ഡേറ്റയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനും സൈബർ സുരക്ഷാ പ്രഫഷനലുകൾ അത്യാവശ്യമാണ്.

5. സോഫ്റ്റ്‌വെയർ ഡെവലപ്പർ: ചെറുതും വലുതുമായ എല്ലാ ആധുനിക ബിസിനസുകളും സോഫ്റ്റ്‌വെയർ അധിഷ്ഠിതമാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്, മൊബൈൽ വികസനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ‍്യമുള്ള സോഫ്റ്റ്‌വെയർ ഡെവലപർമാർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

6. പുനരുപയോഗ ഊർജവും സുസ്ഥിരതയും: സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്കുള്ള ആഗോളമാറ്റം പുനരുപയോഗ ഊർജ എൻജിനീയറിങ്, പരിസ്ഥിതി ശാസ്ത്രം, അനുബന്ധ മേഖലകളായ വായു, ജല, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു.

7. കൃഷി: ഭക്ഷ്യസുരക്ഷയും വിള പ്രതിരോധശേഷിയും കാർഷിക സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന ഉപയോഗവും കാലാവസ്ഥാ വ്യതിയാനവും പൊരുത്തപ്പെടുത്തലിനുള്ള നിക്ഷേപങ്ങളും കാർഷിക തൊഴിലവസരങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്നു.

8. മാനസികാരോഗ്യം: തെറപ്പിസ്റ്റുകളും കൗൺസലർമാരും, കൗൺസലിങ്, തെറപ്പി, മാനസികാരോഗ്യ പിന്തുണ എന്നിവ ഉൾപ്പെടുന്ന റോളുകൾക്ക് സഹാനുഭൂതി, ക്ഷമ, സജീവമായ ശ്രവണശേഷി, വിശ്വാസ്യത, അനുകമ്പ, മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവ ആവശ്യമാണ്. വിശ്വസനീയമായ ഒരു ബന്ധം സ്ഥാപിക്കാനും വ്യക്തിഗത ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും വ്യക്തിഗത മാർഗനിർദേശം നൽകാനുമുള്ള കഴിവ് ഈ തൊഴിലുകളെ മനുഷ്യ ഇടപെടലിനെ വളരെയധികം ആശ്രയിക്കുന്നതാക്കുന്നു.

9. ഫിനാൻസ് ആൻഡ് മാർക്കറ്റിങ്: ആഗോള സാമ്പത്തിക വിപണികളുടെ വർധിച്ചുവരുന്ന സങ്കീർണത കാരണം ഫിനാൻസ് ആൻഡ് മാർക്കറ്റിങ് പ്രഫഷനലുകളുടെ ആവശ്യകത ഏറിവരുന്നു. ബജറ്റുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക പദ്ധതികൾ എന്നിവയുടെ ചുമതല വഹിക്കുന്നതോടൊപ്പം സ്ഥാപനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിൽ ധനകാര്യ മാനേജർമാർ പ്രധാന പങ്കു വഹിക്കുന്നു.

അറിയണം, ഭാഷകൾ

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകൾക്ക് പുറമെ ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, ചൈനീസ്, ഭാഷാ പ്രാവീണ്യ ടെസ്റ്റുകളും അതത് രാജ്യങ്ങളിലെ പ്രവേശനത്തിന് അധിക യോഗ്യതകളാണ്.

● ജർമൻ: TestDaf, DSH

● ഫ്രഞ്ച്: TCF, TEF

● ചൈനീസ്: HSK

● ജാപ്പനീസ്: JLPT

● ഇംഗ്ലീഷ് പ്രധാന ഭാഷയായ രാജ്യങ്ങൾ: യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്

● ഇംഗ്ലീഷ് ഇതര ഭാഷയുള്ള രാജ്യങ്ങൾ: ചൈന, ഫിലിപ്പീൻസ്, കസാഖ്സ്താൻ, റഷ്യ, പോളണ്ട്, ബംഗ്ലാദേശ്, മലേഷ്യ, ഈജിപ്ത്, സിംഗപ്പൂർ, മാൽഡോവ, ജോർജിയ.

എല്ലാ മേഖലകളെക്കുറിച്ചും വളരെ ആഴത്തിലുള്ള ഗഹനമായ പഠനവും അന്വേഷണവും വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് നിർവഹിക്കുന്നത് ഉചിതമായ തീരുമാനത്തിന് വഴിയൊരുക്കും.


പ്രധാന യൂനിവേഴ്സിറ്റികൾ

യു.കെ, ആസ്ട്രേലിയ, യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഡെന്മാർക്ക്, ജപ്പാൻ, ഫിൻലൻഡ്, തായ്‌വാൻ, സിംഗപ്പൂർ, സൗത്ത് കൊറിയ, സ്പെയിൻ, ഇറ്റലി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാന യൂനിവേഴ്സിറ്റികൾ

● യു.കെ: ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, കേംബ്രിജ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി കോളജ് ലണ്ടൻ, എഡിൻബറ യൂനിവേഴ്സിറ്റി, മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, സതാംപ്ടൺ യൂനിവേഴ്സിറ്റി, ഗ്ലാസ്ഗോ യൂനിവേഴ്സിറ്റി, ലണ്ടൻ ഇംപീരിയൽ കോളജ്, ബർമിങ്ഹാം യൂനിവേഴ്സിറ്റി, വാർവിക്ക് യൂനിവേഴ്സിറ്റി, ലീഡ്സ് യൂനിവേഴ്സിറ്റി, കിങ്സ് കോളജ് ലണ്ടൻ, ന്യൂകാസിൽ യൂനിവേഴ്സിറ്റി, ലിവർപൂൾ യൂനിവേഴ്സിറ്റി, ഡർഹാം യൂനിവേഴ്സിറ്റി, യോർക്ക് യൂനിവേഴ്സിറ്റി, സെന്‍റ് ആൻഡ്രൂസ് യൂനിവേഴ്സിറ്റി, നോട്ടിങ്ഹാം യൂനിവേഴ്സിറ്റി.

● യു.എസ്: മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), ഹാർവഡ് യൂനിവേഴ്സിറ്റി, സ്റ്റാൻഫഡ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‍ലി (UCB), ഷികാഗോ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് പെൻസൽവേനിയ, കോർണൽ യൂനിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech), യേൽ യൂനിവേഴ്സിറ്റി, പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി, കൊളംബിയ യൂനിവേഴ്സിറ്റി, ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി, കാലിഫോർണിയ യൂനിവേഴ്സിറ്റി, ലോസ് ആഞ്ജലസ് (UCLA), മിഷിഗൺ-ആൻ അർബർ യൂനിവേഴ്സിറ്റി, ന്യൂയോർക് യൂനിവേഴ്സിറ്റി (NYU), നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി, കാർണഗീ മെലോൺ യൂനിവേഴ്സിറ്റി, ഡ്യൂക് യൂനിവേഴ്സിറ്റി.

● കാനഡ: മക്ഗിൽ യൂനിവേഴ്സിറ്റി, ടൊറന്റോ യൂനിവേഴ്സിറ്റി, ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്സിറ്റി, ആൽബെർട്ട യൂനിവേഴ്സിറ്റി, മോൺട്രിയൽ യൂനിവേഴ്സിറ്റി, മക്മാസ്റ്റർ യൂനിവേഴ്സിറ്റി, വാട്ടർലൂ യൂനിവേഴ്സിറ്റി, കാൽഗറി യൂനിവേഴ്സിറ്റി, വെസ്റ്റേൺ ഒന്റാറിയോ യൂനിവേഴ്സിറ്റി, കിങ്സ്റ്റണിലെ ക്വീൻസ് യൂനിവേഴ്സിറ്റി.

● ജർമനി: ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് മ്യൂണിക് (TUM), ഹംബോൾട്ട് യൂനിവേഴ്സിറ്റി ഓഫ് ബർലിൻ, ലുഡ് വിഗ് മാക്സിമിലിയൻ യൂനിവേഴ്സിറ്റി (LMU), RWTH ആച്ചെൻ യൂനിവേഴ്സിറ്റി (RWTH), ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ബർലിൻ (TU ബർലിൻ), സ്റ്റുട്ട്ഗാർട്ട് യൂനിവേഴ്സിറ്റി, ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ബ്രൗൺഷ്വീഗ് (TU ബ്രൗൺഷ്വീഗ്), കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (KIT), ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ഡ്രെസ്ഡെൻ (TU ഡ്രെസ്ഡെൻ), ബോൺ യൂനിവേഴ്സിറ്റി.

● ഇറ്റലി: സാന്‍റ് അന്ന സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സ്കുവോള നോർമൽ സുപ്പീരിയർ യൂനിവേഴ്സിറ്റി, പാദുവ യൂനിവേഴ്സിറ്റി, ഫ്ലോറൻസ് യൂനിവേഴ്സിറ്റി, ബൊലോഗ്ന യൂനിവേഴ്സിറ്റി, സാപിയൻസ യൂനിവേഴ്സിറ്റി ഓഫ് റോം.

● ആസ്ട്രേലിയ: സിഡ്‌നി യൂനിവേഴ്സിറ്റി, ന്യൂ സൗത്ത് വെയിൽസ് യൂനിവേഴ്സിറ്റി, മെൽബൺ യൂനിവേഴ്സിറ്റി, മോണാഷ് യൂനിവേഴ്സിറ്റി, ആസ്‌ട്രേലിയൻ നാഷനൽ യൂനിവേഴ്‌സിറ്റി, ക്വീൻസ്‌ലാൻഡ് യൂനിവേഴ്സിറ്റി, അഡലെയ്ഡ് യൂനിവേഴ്സിറ്റി, വെസ്റ്റേൺ ആസ്‌ട്രേലിയ യൂനിവേഴ്സിറ്റി, മക്വാരി യൂനിവേഴ്സിറ്റി, ആർ.‌എം‌.ഐ.ടി യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി സിഡ്‌നി, ക്വീൻസ്‌ലാൻഡ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഡീക്കിൻ യൂനിവേഴ്സിറ്റി.

● ഫ്രാൻസ്: പാരിസ്-സാക്ലേ യൂനിവേഴ്സിറ്റി, ടൗലോൺ യൂനിവേഴ്സിറ്റി, പാരിസ് 8 യൂനിവേഴ്സിറ്റി, ലെ ഹാവ്രെ യൂനിവേഴ്സിറ്റി, റെന്നസ് 2 യൂനിവേഴ്സിറ്റി, ഓർലിയൻസ് യൂനിവേഴ്സിറ്റി, പാരിസ് ഡെസ്കാർട്ടസ് യൂനിവേഴ്സിറ്റി, ബോർഡോ യൂനിവേഴ്സിറ്റി, ടൗലൗസ് യൂനിവേഴ്സിറ്റി 3 -പോൾ സബാറ്റിയർ, പോ ആൻഡ് പെയ്‌സ് ഡി എൽ’ അഡോർ യൂനിവേഴ്സിറ്റി, ലിറ്റോറൽ കോട്ട് ഡി’ഒപാലെ യൂനിവേഴ്സിറ്റി, ന്യൂ സോർബോൺ യൂനിവേഴ്സിറ്റി -പാരിസ് 3, പിക്കാർഡി യൂനിവേഴ്സിറ്റി ജൂൾസ്-വെർൺ.

● സ്പെയിൻ: ബാഴ്‌സലോണ യൂനിവേഴ്സിറ്റി, കോംപ്ലൂട്ടൻസ് യൂനിവേഴ്സിറ്റി ഓഫ് മഡ്രിഡ്, ബാഴ്സലോണയിലെ സ്വയംഭരണ യൂനിവേഴ്സിറ്റി, ഗ്രാനഡ യൂനിവേഴ്സിറ്റി, വലൻസിയ യൂനിവേഴ്സിറ്റി, പോളിടെക്നിക് യൂനിവേഴ്സിറ്റി ഓഫ് കാറ്റലോണിയ, പോളിടെക്നിക് യൂനിവേഴ്സിറ്റി ഓഫ് മഡ്രിഡ്, പോളിടെക്നിക് യൂനിവേഴ്സിറ്റി ഓഫ് വലൻസിയ, ബാസ്‌ക് കൺട്രി യൂനിവേഴ്സിറ്റി, സെവില്ലെ യൂനിവേഴ്സിറ്റി, പോംപ്യൂ ഫാബ്ര യൂനിവേഴ്സിറ്റി, അലികാന്റെ യൂനിവേഴ്സിറ്റി, മഡ്രിഡിന്റെ സ്വയംഭരണ യൂനിവേഴ്സിറ്റി.

● ന്യൂസിലൻഡ്: ഓക്ക്‌ലാൻഡ് യൂനിവേഴ്സിറ്റി, ഒട്ടാഗോ യൂനിവേഴ്സിറ്റി, വിക്ടോറിയ വെല്ലിങ്ടൺ യൂനിവേഴ്സിറ്റി, കാന്റർബറി യൂനിവേഴ്സിറ്റി, മാസ്സി യൂനിവേഴ്സിറ്റി, വൈക്കാറ്റോ യൂനിവേഴ്സിറ്റി, ഓക്ക്‌ലാൻഡ് സാങ്കേതിക യൂനിവേഴ്സിറ്റി, ലിങ്കൺ യൂനിവേഴ്സിറ്റി ന്യൂസിലൻഡ്.

● നെതർലൻഡ്സ്: Utrecht യൂനിവേഴ്സിറ്റി, ഡെൽഫ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി, ആംസ്റ്റർഡാം യൂനിവേഴ്സിറ്റി, ലൈഡൻ യൂനിവേഴ്സിറ്റി, ഗ്രോനിങ്ങൻ യൂനിവേഴ്സിറ്റി, ട്വന്റി യൂനിവേഴ്സിറ്റി, ഐൻഹോവൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി, വാഗനിംഗൻ യൂനിവേഴ്സിറ്റി, ഇറാസ്മസ് യൂനിവേഴ്സിറ്റി റോട്ടർഡാം, ടിൽബർഗ് യൂനിവേഴ്സിറ്റി, മാസ്ട്രിക്റ്റ് യൂനിവേഴ്സിറ്റി.

● സിംഗപ്പൂർ: സിംഗപ്പൂർ നാഷനൽ യൂനിവേഴ്സിറ്റി, ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് മ്യൂണിച്, സിം ഗ്ലോബൽ എജുക്കേഷൻ, കർട്ടിൻ സിംഗപ്പൂർ, ജെയിംസ് കുക്ക് യൂനിവേഴ്സിറ്റി (ജെ.സി.യു), എസ്.പി ജെയിൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്‍റ്, മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിംഗപ്പൂർ (MDIS), PSB അക്കാദമി.

● ജപ്പാൻ: യൂനിവേഴ്സിറ്റി ഓഫ് ടോക്യോ (ഉട്ടോക്യോ), ക്യോട്ടോ യൂനിവേഴ്സിറ്റി, ഒാസക്ക യൂനിവേഴ്സിറ്റി, തോഹോക്കു യൂനിവേഴ്സിറ്റി, ക്യുഷു യൂനിവേഴ്സിറ്റി, നഗോയ യൂനിവേഴ്സിറ്റി.

● ഫിൻലൻഡ്: ഹെൽസിങ്കി യൂനിവേഴ്സിറ്റി, ആൾട്ടോ യൂനിവേഴ്സിറ്റി, ലാപ്പീൻറാന്ത യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഔലു യൂനിവേഴ്സിറ്റി, ടാംപെരെ യൂനിവേഴ്സിറ്റി, ടർക്കു യൂനിവേഴ്സിറ്റി, വാസ യൂനിവേഴ്സിറ്റി, യുവാസ്കില (Jyvaskyla) യൂനിവേഴ്സിറ്റി

● തായ്‍വാൻ: നാഷനൽ തായ്‌വാൻ യൂനിവേഴ്സിറ്റി, നാഷനൽ സിങ് ഹുവ യൂനിവേഴ്സിറ്റി, നാഷനൽ ചെങ് കുങ് യൂനിവേഴ്സിറ്റി, നാഷനൽ യാങ് മിങ് ചിയാവോ തുങ് യൂനിവേഴ്സിറ്റി, ചൈന മെഡിക്കൽ യൂനിവേഴ്സിറ്റി, തായ്പേയ് മെഡിക്കൽ യൂനിവേഴ്സിറ്റി.

● സൗത്ത് കൊറിയ: സിയോൾ നാഷനൽ യൂനിവേഴ്സിറ്റി, യോൻസെ യൂനിവേഴ്സിറ്റി, കൊറിയ യൂനിവേഴ്സിറ്റി, ചന്നാം നാഷനൽ യൂനിവേഴ്സിറ്റി, ക്യുങ് ഹീ യൂനിവേഴ്സിറ്റി, സോഗാങ് യൂനിവേഴ്സിറ്റി.

● മിഡിൽ ഈസ്റ്റ്: അൽ ഖാസിമിമിയ യൂനിവേഴ്സിറ്റി ഷാർജ, ഖലീഫ യൂനിവേഴ്സിറ്റി അബൂദബി, ഖത്തർ യൂനിവേഴ്സിറ്റി, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി ഖത്തർ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സൗദി, കിങ് ഫഹദ് യൂനിവേഴ്സിറ്റി ദമ്മാം, കിങ് ഖാലിദ് യൂനിവേഴ്സിറ്റി, പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി, ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി, മദീന യൂനിവേഴ്സിറ്റി, സൗദി ഇസ്​ലാമിക് യൂനിവേഴ്സിറ്റി.

വിദേശ പഠനം തിരഞ്ഞെടുക്കുംമുമ്പ്

ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും വിദേശത്ത് പോയി ചെയ്യാവുന്നതാണ്. പോകേണ്ട രാജ്യം, പഠിക്കേണ്ട കോഴ്സ്, യൂനിവേഴ്സിറ്റി എന്നീ വളരെ പ്രധാനപ്പെട്ട പ്രാഥമിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം.

ഓരോ കോഴ്സുകൾക്കും ഏത് രാജ്യങ്ങളിലാണ് കൂടുതൽ അവസരങ്ങൾ, അതിനായുള്ള സ്ഥാപനങ്ങൾ, ഏതാണ് പ്രവേശന മാനദണ്ഡങ്ങൾ ഇവയെല്ലാം പരിഗണനയിൽ ഉണ്ടാവണം.

വിദേശത്തുള്ള മിക്ക യൂനിവേഴ്സിറ്റികളും കോളജുകളും രണ്ട് ഇൻടേക്കുകൾ വാഗ്ദാനം ചെയ്യുന്നു -ഫാൾ ഇൻടേക്ക്, സ്പ്രിങ് ഇൻടേക്ക്. ഫാൾ ഇൻടേക്ക് സാധാരണയായി സെപ്റ്റംബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്നു. സ്പ്രിങ് ഇൻടേക്ക് ജനുവരിയിൽ ആരംഭിച്ച് മേയിൽ അവസാനിക്കുന്നു.

ഏത് ഇൻടേക്ക് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത പ്രോഗ്രാമിന്‍റെ ലഭ്യത, പ്രവേശന പരീക്ഷ സ്‌കോറുകൾ, സ്വീകാര്യത നിരക്കുകൾ, തൊഴിലവസരങ്ങൾ, കോഴ്‌സിൽ ചേരാനുള്ള സന്നദ്ധത എന്നിവ പ്രധാനമാണ്.

വ്യാജ യൂനിവേഴ്സിറ്റികളും കോഴ്സുകളും ഇന്ത്യയിൽ മാത്രമല്ല, വിദേശത്തുമുണ്ട്. വിദേശ വിദ്യാർഥികളെ മാത്രം ലക്ഷ്യം വെച്ചുള്ള തട്ടിക്കൂട്ട് യൂനിവേഴ്സിറ്റികൾ ഇന്ന് ചില വിദേശരാജ്യങ്ങളിൽ കൂടുതലാണ്.

എംബസികൾ, കൗൺസിലേറ്റുകൾ, വിദേശ രാജ്യങ്ങളുടെ എജുക്കേഷനൽ പ്രൊവൈഡർമാർ ഉദാഹരണത്തിന് ജർമനിയിലേക്ക് DAAD, യു.എസിലേക്ക് USIEF, ബ്രിട്ടനിലേക്ക് ബ്രിട്ടീഷ് കൗൺസിൽ, ഫ്രാൻസിലേക്ക് കാമ്പസ്‌ ഫ്രാൻസ് എന്നിവയുടെ സഹായം തേടാം. യൂനിവേഴ്സിറ്റി ഫീസ്, വിസ, അഡ്മിഷൻ ലെറ്റർ എന്നിവയെല്ലാം യൂനിവേഴ്സിറ്റിയുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയായിരിക്കും.

ബിരുദ പഠനത്തിന് പോകുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്‍റ് എന്ന മോഹന വാഗ്ദാനങ്ങളിൽ വീഴരുത്. ബിരുദത്തിനു ശേഷം ടോപ് പബ്ലിക് യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്ക് മാത്രം കിട്ടുന്ന പരിഗണനയാണത്.

പോകേണ്ട രാജ്യം

നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സിനും നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും അക്കാദമിക നിലവാരത്തിനും ഏറ്റവും അനുയോജ്യമായ രാജ്യം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

പോകുന്ന രാജ്യത്തെ ഭക്ഷണരീതികളും സംസ്കാരവും ഒരുപരിധി വരെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെങ്കിലും ആ രാജ്യത്തെ കാലാവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയിരിക്കണം. ഓരോ രാജ്യത്തിന്‍റെയും സമയാസമയങ്ങളിലുള്ള ഇമിഗ്രേഷൻ നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയിരിക്കണം.

തിരഞ്ഞെടുത്ത രാജ്യത്തെ സർക്കാറുകൾ വിദേശ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ, നയങ്ങൾ എന്നിവ ജോലി സാധ്യതകളെയും തുടർന്നുള്ള താമസത്തെയും ബാധിക്കും. സമീപകാലത്ത് യു.കെ, കാനഡ, യുഎസ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നമ്മുടെ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പ്രവേശന യോഗ്യതകൾ

യോഗ്യത പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ള മെറിറ്റ് (ട്രാൻസ്ക്രിപ്റ്റ്), അധിക യോഗ്യതകൾ, ഭാഷാപ്രാവിണ്യം, പ്രോജക്ട്/ ഇന്‍റേൺഷിപ്പ് എന്നിവയിലെ പ്രാതിനിധ്യം ഇവയൊക്കെ യോഗ്യതയിൽ മുന്നിലെത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ലെറ്റർ ഓഫ് റെക്കമെന്‍റേഷൻ, സ്റ്റേറ്റ്മെന്‍റ് ഓഫ് പർപ്പസ് എന്നിവയും യോഗ്യത മാനദണ്ഡങ്ങളിൽപെടുന്നു.

● ലെറ്റർ ഓഫ് റെക്കമെന്‍റേഷൻ: പ്രസ്തുത യൂനിവേഴ്സിറ്റിയിലെ പ്രവേശനത്തിന് നിങ്ങൾ എത്രമാത്രം യോഗ്യനാണെന്ന് തെളിയിക്കുന്ന കത്ത്. നിങ്ങളുടെ അക്കാദമിക പശ്ചാത്തലം, അധിക യോഗ്യതകൾ എന്നിവ മുൻനിർത്തി നിങ്ങളുടെ അധ്യാപകനോ സ്ഥാപനമേധാവിയോ വിദേശ യൂനിവേഴ്സിറ്റികളിൽനിന്നോ ഉന്നത വിദ്യാലയങ്ങളിൽനിന്നോ പ്രാവീണ്യം നേടിയ അക്കാദമിക വിദഗ്ധരോ നൽകുന്ന സാക്ഷ്യപത്രമാണ് ലെറ്റർ ഓഫ് റഫറൻസ്.

● സ്റ്റേറ്റ്മെന്‍റ് ഓഫ് പർപ്പസ്: നിങ്ങൾ തിരഞ്ഞെടുത്ത യൂനിവേഴ്സിറ്റിയിൽ പ്രസ്തുത കോഴ്സ് തിരഞ്ഞെടുത്തതിന്‍റെ ലക്ഷ്യം എന്താണെന്ന് തെളിയിക്കുന്ന പ്രബന്ധ അവതരണമാണ്. നിങ്ങളുടെ ആത്മവിശ്വാസവും കഴിവും നൈപുണികളും അഭിരുചിയും താൽപര്യവും പ്രകടമാകുന്ന തരത്തിലായിരിക്കണം പ്രബന്ധ അവതരണം.

എസ്.ഒ.പി) സ്വയം തയാറാക്കണം. അഡ്മിഷൻ ഇന്റർവ്യൂവിൽ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ ഉണ്ടാവും. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതിക്കൊടുക്കുന്ന കൺസൾട്ടൻസികൾ ഇന്ന് നിലവിലുണ്ട്. ഇവക്കെല്ലാം ഒരേ രൂപവും ഭാവവും സ്വഭാവവും ആയിരിക്കും.

ഏത് യൂനിവേഴ്സിറ്റി/ സ്ഥാപനം?

യൂനിവേഴ്സിറ്റികളുടെ റാങ്കിങ് നോക്കിയായിരിക്കണം തിരഞ്ഞെടുപ്പ്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂനിവേഴ്സിറ്റി, യു.എസ് ന്യൂസ്, സെന്റർ ഫോർ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, അഗ്രഗേറ്റ് റാങ്കിങ് ഓഫ് ടോപ് യൂനിവേഴ്സിറ്റി എന്നീ റാങ്കിങ് വെബ്സൈറ്റുകളിൽ യൂനിവേഴ്സിറ്റികളുടെ നിലവാരം പരിശോധിക്കാവുന്നതാണ്.

സ്ഥാപനങ്ങളുടെ അംഗീകാരത്തെ കുറിച്ച് അറിയാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (AIU), യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (UGC), കോമൺവെൽത്ത് യൂനിവേഴ്സിറ്റീസ് ഇയർ ബുക്ക്, ഇന്റർനാഷനൽ ഹാൻഡ് ബുക്ക് ഓഫ് യൂനിവേഴ്സിറ്റീസ്‌ എന്നിവ പരിശോധിക്കാം.

യൂനിവേഴ്സിറ്റികളെ കുറിച്ചും കോഴ്സ്, പ്രവേശനം എന്നിവയെക്കുറിച്ചും അറിയാൻ അതത് രാജ്യങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളും ഉപയോഗിക്കാവുന്നതാണ്.

യു.എസ്: https://www.usief.org.in/

യു.കെ: https://www.britishcouncil.org/

ആസ്ട്രേലിയ: https://www.studyaustralia.gov.au/

കാനഡ: https://www.educanada.ca/index.aspx?lang=eng

ന്യൂസിലൻഡ്: https://www.education.govt.nz/

സിംഗപ്പൂർ: https://www.moe.gov.sg/

ഫ്രാൻസ്: https://www.campusfrance.org/en

ഇറ്റലി: https://www.esteri.it/en/

ജപ്പാൻ: https://www.studyinjapan.go.jp/en/

നെതർലൻഡ്സ്: https://www.studyinnl.org/, https://www.netherlandsworldwide.nl/

സ്വീഡൻ: https://sweden.se/

ഡെന്മാർക്: https://denmark.dk/

സ്വിറ്റ്സർലൻഡ്: https://www.sbfi.admin.ch/sbfi/en/home.html, https://www.swisseducation.com/en/

ഫിൻലൻഡ്: https://www.educationfinland.fi/

തായ്‍വാൻ: https://english.moe.gov.tw/mp-1.html, https://english.doe.gov.taipei/

വിദേശ പഠനത്തിനായുള്ള പ്രധാന സ്‌കൊളാസ്റ്റിക് പ്രഫഷൻസി എൻട്രൻസ് ടെസ്റ്റുകൾ അഭിമുഖീകരിച്ച് അതിന്റെ സ്കോറുകൾ കരസ്ഥമാക്കുന്നത് ഉയർന്ന യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും പാട്ട് ടൈം ജോലി ലഭിക്കാനും കോഴ്സ് കഴിഞ്ഞശേഷം ജോലി അന്വേഷണത്തിനും സഹായകരമാകും.

കൺസൾട്ടൻസികൾ ഇത്തരം പരീക്ഷകളുടെ മികവിനെക്കുറിച്ചോ ഫലപ്രാപ്തിയെ കുറിച്ചോ പലപ്പോഴും വിദ്യാർഥികളോട് ഇകഴ്ത്തി സംസാരിക്കുന്നതാണ് കാണാറുള്ളത്. കാരണം ഇവ നേടിയെടുക്കാനുള്ള കാലതാമസവും കഠിനപ്രയത്നവും വിദ്യാർഥികളെ പിന്നോട്ടുവലിക്കുമെന്നത് കൊണ്ടാണ്. ഈ പരീക്ഷകൾ ഏതൊക്കെയാണെന്ന് നോക്കാം.

● ഐ.ഇ.എൽ.ടി.എസ് (ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം): ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഭാഷാ കഴിവ് അളക്കാനുള്ള പ്രാവീണ്യ പരീക്ഷയാണിത്. പരീക്ഷയിൽ നാലു പ്രധാന ഭാഷാ വൈദഗ്ധ്യം അളക്കപ്പെടുന്നു. കേൾക്കൽ, വായന, എഴുത്ത്, സംസാരം.

ലോകമെമ്പാടുമുള്ള ഒമ്പതിനായിരത്തിലധികം ഓർഗനൈസേഷനുകൾ/ യൂനിവേഴ്സിറ്റികൾ മുതൽ തൊഴിലുടമകൾ, പ്രഫഷനൽ ബോഡികൾ, ഇമിഗ്രേഷൻ അതോറിറ്റികൾ എന്നിങ്ങനെയുള്ളവർ ഈ ടെസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. രണ്ടു തരത്തിലുള്ള ടെസ്റ്റാണുള്ളത്.

1. ജനറൽ ട്രെയിനിങ് ടെസ്റ്റ് -മൈഗ്രേഷൻ ആവശ്യമുള്ളവർക്കും പരിശീലന പരിപാടികൾ, ഇംഗ്ലീഷിൽ ജോലി പരിചയം എന്നിവക്കുമുള്ളതാണ്.

2. അക്കാദമിക ടെസ്റ്റ് -ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ തേടുന്നതിനുള്ളത്. ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവുമായി ബന്ധപ്പെട്ട് വിസ വ്യവസ്ഥകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. വെബ്സൈറ്റ്: https://ielts.org/

● ടി.ഒ.ഇ.എഫ്.എൽ (ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ്): ഇംഗ്ലീഷ് സംസാരിക്കുന്ന യൂനിവേഴ്സിറ്റികളിൽ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി വ്യാപകമായി അംഗീകരിക്കപ്പെട്ട പൊതു ഇംഗ്ലീഷ് ഭാഷാ കഴിവ് പരീക്ഷയാണ് TOEFL. യു.എസ്, കാനഡ, യു.കെ, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് പരിഗണിക്കപ്പെടുന്നു. വെബ്സൈറ്റ്: https://toeflibt.ets.org/welcome

● പി.ടി.ഇ (പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്): ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തോടൊപ്പം സാധാരണ ഇംഗ്ലീഷ് സംഭാഷണ ഭാഷാശൈലിയും വിലയിരുത്തുന്ന ടെസ്റ്റാണ് പി.ടി.ഇ. അക്കാദമിക സ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷയുടെ പരീക്ഷയാണിത്. യൂനിവേഴ്‌സിറ്റി തലത്തിൽ പഠിപ്പിക്കുന്നതും ഇംഗ്ലീഷ് ഭാഷയിൽ നൽകുന്നതുമായ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ഇംഗ്ലീഷ് ഇതര നേറ്റിവ് സ്പീക്കറുടെ യോഗ്യതയായി ഇത് കണക്കാക്കുന്നു. വെബ്സൈറ്റ്: https://www.pearsonpte.com/

● ജി മാറ്റ് (ഗ്രാജ്വേറ്റ് മാനേജ്‌മെന്‍റ് അഡ്മിഷൻ ടെസ്റ്റ്): വിദേശരാജ്യങ്ങളിലെ ഉയർന്ന റാങ്കിങ് നിലവാരത്തിലുള്ള യൂനിവേഴ്സിറ്റികളിൽ മാനേജ്മെന്റ് കോഴ്സുകളായ എം.ബി.എ, മാസ്റ്റർ ഓഫ് അക്കൗണ്ടൻസി, മാസ്റ്റർ ഓഫ് ഫിനാൻസ് തുടങ്ങിയ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്. സ്കോളർഷിപ്പോടെ ഉയർന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള സാധ്യതകൾ ജി മാറ്റ് സ്കോർ വഴി ലഭിക്കുന്നു. വെബ്സൈറ്റ്: https://www.gmac.com/gmat-other-assessments

● ജി.ആർ.ഇ (ഗ്രാജ്വേറ്റ് റെക്കോഡ് എക്സാം): യു.എസ്, കാനഡ, ആസ്ട്രേലിയ, യു.കെ അടക്കമുള്ള രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും ജി.ആർ.ഇ വഴി ബിസിനസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, എൻജിനീയറിങ്, സയൻസ് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. ഈ കോഴ്സുകളിലേക്ക് സ്‌കോളർഷിപ് ലഭ്യമാകുന്നതിനും ജി.ആർ.ഇ സ്കോർ മാനദണ്ഡമാക്കുന്നു. വെബ്സൈറ്റ്: https://www.ets.org/gre.html

● എസ്.എ.ടി (സ്കോളാസ്റ്റിക് അസസ്മെന്‍റ് ടെസ്റ്റ്): മിക്ക യു.എസ്, കനേഡിയൻ യൂനിവേഴ്സിറ്റികളും പ്രവേശന പ്രക്രിയക്കായി ഉപയോഗിക്കുന്ന സ്റ്റാൻഡേഡ് ടെസ്റ്റാണ് കോളജ് ബോർഡ് നിയന്ത്രിക്കുന്ന എസ്.എ.ടി. ഗണിതശാസ്ത്രം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വായന, എഴുത്ത് എന്നിവയിലെ കഴിവുകളെ അടിസ്ഥാനമാക്കിയാണ് എസ്.എ.ടി അപേക്ഷകനെ വിലയിരുത്തുന്നത്. വെബ്സൈറ്റ്: https://satsuite.collegeboard.org/

● എ.സി.ടി (അമേരിക്കൻ കോളജ് ടെസ്റ്റിങ്): ഹൈസ്കൂൾ വിദ്യാർഥികൾക്ക് യു.എസിലും ഇംഗ്ലീഷ് സംസാരിക്കുന്ന ചില രാജ്യങ്ങളിലും കോളജുകളിലേക്ക് പ്രവേശനം ലഭിക്കാനുള്ള പരീക്ഷയാണിത്. കോളജിൽ പ്രവേശിക്കാനുള്ള വിദ്യാർഥികളുടെ സന്നദ്ധത ടെസ്റ്റിലൂടെ അളക്കുകയും ബിരുദ അപേക്ഷകരെ വിലയിരുത്താനാവശ്യമായ ഡേറ്റ കോളജുകൾക്ക് നൽകുകയും ചെയ്യുന്നു. എ.സി.ടി പരീക്ഷ ഉദ്യോഗാർഥിയുടെ എഴുത്ത്, ഗണിതം, ശാസ്ത്രം എന്നിവയിലെ കഴിവുകൾ വിലയിരുത്തുന്നു. ഇംഗ്ലീഷ്, ഗണിതം, വായന, ശാസ്ത്രം എന്നിങ്ങനെ നാലു വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു ഓപ്‌ഷനൽ എഴുത്ത് പരീക്ഷയുമുണ്ട്. വെബ്സൈറ്റ്: https://www.act.org/

പല വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠിക്കാൻ ഇന്ത്യയിലെ എൻ.ടി.എ നടത്തുന്ന നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. എന്നാൽ, ചില രാജ്യങ്ങളിൽ അവർ നിഷ്കർഷിക്കുന്ന പരീക്ഷകളിലൂടെ മാത്രമേ പഠനം സാധ്യമാകൂ. യു.എസ്, കാനഡ എന്നിവിടങ്ങളിലേക്ക് മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ്, MCAT, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ്, യു.കെയിലേക്ക് യൂനിവേഴ്സൽ ക്ലിനിക്കൽ ആപ്റ്റിട്യൂഡ് ടെസ്റ്റ്, ദക്ഷിണ കൊറിയയിലേക്ക് കോളജ് കൊളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് CSAT എന്നിങ്ങനെ. റഷ്യ, ബംഗ്ലാദേശ്, ചൈന, കസാഖ്സ്താൻ, നേപ്പാൾ, ഉസ്ബകിസ്താൻ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്കെ നീറ്റ് യോഗ്യതയാണ് വേണ്ടത്.

● എൽ.എസ്.എ.ടി (ലോ സ്കൂൾ പ്രവേശന പരീക്ഷ): യു.എസ്, കാനഡ രാജ്യങ്ങളിലെ ലോ സ്കൂൾ പ്രവേശനത്തിന് പരിഗണിക്കുന്ന പരീക്ഷയാണ് ലോ സ്കൂൾ അഡ്മിഷൻ കൗൺസിൽ നടത്തുന്ന ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ്. യു.എസിലെ എല്ലാ അമേരിക്കൻ ബാർ അസോസിയേഷൻ അംഗീകൃത ലോ സ്കൂളുകളും അംഗീകരിച്ച ഏക സ്റ്റാൻഡേർഡ് ടെസ്റ്റ് ആണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study AbroadEducation News
News Summary - career trends in foreign education and top universities abroad
Next Story