Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘ആരോഗ്യ മേഖലയിൽ...

‘ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ എ.ഐക്ക് കഴിയും’ -മെഡിക്കൽ മേഖലയും എ.ഐയുമായി ബന്ധപ്പെട്ട കോഴ്സുകളും സ്ഥാപനങ്ങളുമറിയാം

text_fields
bookmark_border
‘ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ എ.ഐക്ക് കഴിയും’ -മെഡിക്കൽ മേഖലയും എ.ഐയുമായി ബന്ധപ്പെട്ട കോഴ്സുകളും സ്ഥാപനങ്ങളുമറിയാം
cancel

ആരോഗ്യ മേഖലയിലെ എ.ഐയുടെ സ്വാധീനം ദിനംപ്രതി വർധിച്ചുവരുകയാണ്.

സാധാരണ മനുഷ്യർ ചെയ്യുന്ന ജോലികൾ കുറഞ്ഞ സമയത്തിൽ, കുറഞ്ഞ ചെലവിൽ ചെയ്ത് രോഗികളുടെയും ഡോക്ടർമാരുടെയും ആശുപത്രി അഡ്മിനിസ്ട്രേറ്റർമാരുടെയുമെല്ലാം ജീവിതം ലളിതമാക്കാൻ എ.ഐക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.

വലിയ അളവിലുള്ള ഡേറ്റകൾ വിശകലനം ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനുമുള്ള എ.ഐ സിസ്റ്റങ്ങളുടെ കഴിവ് രോഗനിർണയത്തിലും ചികിത്സയിലുമെല്ലാം വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എ.ഐ സ്വാധീനമുള്ള പ്രധാന മേഖലകൾ നോക്കാം.

മെഡിക്കൽ ഇമേജിങ് ആൻഡ് ഡയഗ്നോസിസ് (medical imaging and diagnosis)

എക്സ്റേ, എം.ആർ.ഐ, സി.ടി സ്കാൻ, അൾട്രാസൗണ്ട് തുടങ്ങിയവയുടെ സൂക്ഷ്മ വിശകലനത്തിന് എ.ഐ ഫലപ്രദമായി ഉപയോഗിക്കാം. ഗൂഗിളിന്‍റെ ഡീപ്മൈൻഡ്, ഐ.ബി.എം വാട്സൺ ഹെൽത്ത് അസിസ്റ്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പ്രെഡിക്ടിവ് അനലിറ്റിക്സ് (predictive analytics)

രോഗിയുടെ ജനിതക ഘടകങ്ങൾ, ജീവിതശൈലി, ആരോഗ്യസ്ഥിതി തുടങ്ങിയവ വിലയിരുത്തി പ്രമേഹം, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയവ പ്രവചിക്കാനും മുൻകരുതൽ സ്വീകരിക്കാനും എ.ഐ സഹായിക്കുന്നു.

വ്യക്തിഗത ചികിത്സ (personality treatment)

രോഗിയുടെ ജനിതക ഘടനയും മെഡിക്കൽ ഹിസ്റ്ററിയുമെല്ലാം അടിസ്ഥാനമാക്കി വ്യക്തിഗത ചികിത്സകൾ രൂപപ്പെടുത്താൻ എ.ഐക്ക് സാധിക്കും. കൂടാതെ കുറഞ്ഞ സമയംകൊണ്ട്, ചെലവ് കുറഞ്ഞ രീതിയിൽ ഏറ്റവും യോജിച്ച മരുന്നുകൾ വികസിപ്പിക്കാനും എ.ഐ പ്രയോജനപ്പെടുത്താം.

മാത്രമല്ല, എ.ഐ അധിഷ്ഠിത സ്മാർട്ട്‌ വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ പോലുള്ളവ ധരിച്ച് ഹൃദയമിടിപ്പ്, സ്ട്രെസ് ലെവൽ തുടങ്ങിയവ നിരീക്ഷിക്കാനും സാധ്യമാണ്.

റോബോട്ടിക് സർജറി (Robotic surgery)

ഡാവിഞ്ചി സർജിക്കൽ സിസ്റ്റം പോലുള്ള എ.ഐ അധിഷ്ഠിത റോബോട്ടിക് സർജറി സിസ്റ്റങ്ങൾ ശസ്ത്രക്രിയകളുടെ കൃത്യതയും വിജയസാധ്യതയും വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വെർച്വൽ ഹെൽത്ത് അസിസ്റ്റന്റുകൾ (virtual health assistant), ചാറ്റ്ബോട്ടുകൾ (Chatboats)

എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളും വെർച്വൽ ഹെൽത്ത് അസിസ്റ്റന്റുകളും രോഗികൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. എ.ഐ ചാറ്റ്ബോട്ടുകൾ, വെർച്വൽ തെറപ്പിസ്റ്റ് തുടങ്ങിയവ മാനസികാരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കും കൗൺസലിങ്ങിനും ഏറെ സഹായകരമാണ്. Woebot, Wysa പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉദാഹരണങ്ങളാണ്.

ഇലക്ട്രോണിക് ഹെൽത്ത് റെക്കോഡ് മാനേജ്മെന്റ് (Electronic Health Record (EHR) management)

രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കാനും ക്രമീകരിക്കാനും എ.ഐ സഹായിക്കുന്നു. ഡേറ്റ എൻട്രി, മെഡിക്കൽ കോഡിങ്, രോഗികളുടെ രേഖകൾ കൈകാര്യം ചെയ്യൽ, മെഡിക്കൽ ക്ലെയിമുകളുടെ പ്രോസസിങ് തുടങ്ങിയവ ഓട്ടോമേറ്റ് ചെയ്ത് ആശുപത്രികളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിൽ എ.ഐ സിസ്റ്റങ്ങൾ വലിയ പങ്ക് വഹിക്കുന്നു.

ചുരുക്കത്തിൽ, പ്രവചിക്കാനും മനസ്സിലാക്കാനും പഠിക്കാനും പ്രവർത്തിക്കാനും കഴിയുന്ന യന്ത്രങ്ങളിലൂടെ എ.ഐ ആധുനിക ആരോഗ്യ സംരക്ഷണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

എ.ഐ പഠനം അനിവാര്യം

ഓരോ മെഡിക്കൽ പ്രഫഷനലും തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട എ.ഐ ടൂളുകളെക്കുറിച്ച് പഠിക്കുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. എ.ഐ മേഖലയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഇന്ത്യയിലും വിദേശത്തും ലഭ്യമാണ്. മെഡിക്കൽ മേഖലയും എ.ഐയുമായി ബന്ധപ്പെട്ട ചില കോഴ്സുകളും ലഭ്യമാണ്.

കൂടാതെ ഓൺലൈൻ പ്ലാറ്റ് ഫോമുകളായ Coursera, edX, Future learn, Hackernoon, Medical Futurist, Stanford Online തുടങ്ങിയവയിലും വിവിധ പ്രോഗ്രാമുകൾ പഠിക്കാം. AI for Health Care, AI in Health care Specialization (Coursera), Artificial Intelligence in Medicine, Machine Learning for Health care (edX) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പ്രധാന പഠനാവസരങ്ങൾ

സയൻസ് സ്ട്രീമെടുത്ത് പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിവിധ സ്ഥാപനങ്ങളിലായി ബി.എസ്‍സി, ബി.സി.എ, ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സുകളോടൊപ്പം എ.ഐ സ്പെഷലൈസേഷൻ കോഴ്സുകൾ പഠിക്കാനവസരമുണ്ട്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എസ്.സി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയവയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടാം.

രാജ്യത്തെ വിവിധ എൻജിനീയറിങ് കോളജുകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ബി.ടെക് (ബാച്ലർ ഓഫ് ടെക്നോളജി) കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ബിരുദാനന്തരതലത്തിൽ എം.എസ്‍സി, എം.ടെക് കോഴ്സുകളും ലഭ്യമാണ്. കൂടാതെ നിരവധി സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈനായും എ.ഐ, എം.എൽ മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്.

മാസങ്ങൾ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ബിരുദ കോഴ്സുകൾ വരെ നിലവിലുണ്ട്. കൂടാതെ edX, Udemy, LinkedIn Learning, Great Learning തുടങ്ങിയ പ്ലാറ്റ്ഫോമുകളും ഈ മേഖലകളിൽ വിവിധ കോഴ്സുകൾ ഓൺലൈനായും നേരിട്ടും നൽകുന്നുണ്ട്.

പ്രധാന കോഴ്സുകളും സ്ഥാപനങ്ങളും

● ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്: ഐ.ഐ.ടി മദ്രാസ്

● ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ എൻജിനീയറിങ്: ഐ.ഐ.ടി റോപ്പർ, എൻ.ഐ.ടി ജയ്പുർ

● ബി.ടെക് ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്: ഭിലായി, ഗുവാഹതി, റൂർക്കി ഐ.ഐ.ടികൾ

● ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്: ഹൈദരാബാദ്, ഖരഗ്പുർ, ഗാന്ധിനഗർ ഐ.ഐ.ടികൾ, സുറത്കൽ, റൂർക്കല, സൂറത് എൻ.ഐ.ടികൾ.

● ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്: പട്ന, ജോധ്പുർ ഐ.ഐ.ടികൾ, ഡൽഹി, കുരുക്ഷേത്ര എൻ.ഐ.ടികൾ.

● ബി.ടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) - എം.ബി.എ ഇൻ ഡിജിറ്റൽ ബിസിനസ് മാനേജ്മെന്‍റ് (ഐ.ഐ.എം ബോധ്ഗയ) -ഡ്യുവൽ ഡിഗ്രി പ്രോഗ്രാം: ഐ.ഐ.ടി പട്ന

● എം.ടെക് (എ.ഐ): ഐ.ഐ.എസ്.സി ബംഗളൂരു

● ഇന്‍റഗ്രേറ്റഡ് ബി.ടെക് -എം.ടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്): എൻ.ഐ.ടി സൂറത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceMedical studyEducation News
News Summary - courses and institutions related to the medical field and AI
Next Story