Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘എഡിറ്റിങ് സിംഹമേ’...

‘എഡിറ്റിങ് സിംഹമേ’ -വിഡിയോ എഡിറ്റർക്കുള്ളത് നിരവധി സാധ്യതകൾ

text_fields
bookmark_border
‘എഡിറ്റിങ് സിംഹമേ’ -വിഡിയോ എഡിറ്റർക്കുള്ളത് നിരവധി സാധ്യതകൾ
cancel

ചലച്ചിത്ര-മാധ്യമ മേഖലകളിലെ വിഡിയോ എഡിറ്റിങ് നമുക്ക് പരിചയമുള്ളതാണ്. അതു മാത്രമല്ല, പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്.

വിഡിയോ എഡിറ്റിങ് പഠിച്ചാൽ വിഡിയോ എഡിറ്ററോ ഫോട്ടോഗ്രാഫറോ ഗ്രാഫിക് ആർട്ടിസ്റ്റോ മോഷൻ ഗ്രാഫിക് ആർട്ടിസ്റ്റോ ആകാം.

കോഴ്സുകൾ

ആറു മാസം മുതൽ ഒരു വർഷം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതൽ മൂന്നു വർഷം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ വരെ വിഡിയോ എഡിറ്റിങ് പഠിക്കാൻ ലഭ്യമാണ്.

സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പുറമെ ഒന്നു മുതൽ നാലു വർഷം വരെ നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്സുകളും ബിരുദ, ബിരുദാനന്തര കോഴ്സുകളുമുണ്ട്. യോഗ്യത തിരഞ്ഞെടുക്കുന്ന കോഴ്സിന്‍റെയും സ്ഥാപനത്തിന്‍റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം.

സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സുകൾക്ക് പത്താം ക്ലാസോ 12ാം ക്ലാസോ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ബിരുദ കോഴ്സുകളുടെ അടിസ്ഥാന യോഗ്യത 12ാം ക്ലാസാണ്.

പി.ജിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ആവശ്യമാണ്. ഈ യോഗ്യതകൾ ഇല്ലെങ്കിലും വിഡിയോ എഡിറ്റിങ് സ്വയം പഠിച്ചെടുക്കാനാവും. യൂട്യൂബിലും മറ്റും നിരവധി ട്യൂട്ടോറിയൽ വിഡിയോകൾ ലഭ്യമാണ്.

കേരളത്തിലെ മികച്ച സ്ഥാപനങ്ങൾ

● കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

● കേരള മീഡിയ അക്കാദമി

● കേരള ഫിലിം അക്കാദമി

● സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള

● NAAFE

● നിയോ ഫിലിം സ്കൂൾ

● വിസ്മയ മാക്സ്

കൂടാതെ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങൾക്കും വിഡിയോ എഡിറ്റിങ് കോഴ്സുകൾ പഠിപ്പിക്കുന്ന അക്കാദമികളുണ്ട്.

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ

● പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

● സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്

● എം.ജി.ആർ ഗവ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്

● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

● റാമോജി റാവു അക്കാദമി ഓഫ് മൂവീസ്

● വിസ്​ലിങ് വുഡ്സ് ഇന്‍റർനാഷനൽ

Udemy, സ്കിൽ ഷെയർ, ലിങ്ക്ഡിൻ ലേണിങ്, കോഴ്സെറ എന്നിങ്ങനെ ചില ഓൺലൈൻ കോഴ്സുകളും ലഭ്യമാണ്.

പഠനത്തിനായി ഒരു സ്ഥാപനമോ കോഴ്സോ തിരഞ്ഞെടുക്കുമ്പോൾ അവയുടെ അംഗീകാരം, കോഴ്സിന്‍റെ പ്രായോഗിക പ്രാധാന്യം എന്നിവ പരിശോധിക്കണം. വെബ്സൈറ്റുകൾ സന്ദർശിച്ച ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക.

വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ

പ്രധാനമായും വിഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ചില സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടാം. ഏതുതരം വിഡിയോ ആണ് ആവശ്യമെന്ന് അനുസരിച്ച് സോഫ്റ്റ്‌വെയറുകളിൽ മാറ്റം വരുത്താം.

പ്രഫഷനലി ഉപയോഗിക്കുന്നവ

● അഡോബ് പ്രീമിയർ പ്രോ

● എഫ്.സി.പി

● ഡാവിഞ്ചി റിസോൾവ്

● ആഫ്റ്റർ ഇഫക്ട്സ്

● വി.എൻ

മറ്റുള്ളവ

● കാപ്പ്കട്ട്

● ഇൻഷോട്ട്

● കൈൻ മാസ്റ്റർ

● പവർ ഡയറക്ടർ

● ഐമൂവി

● അവിഡ് മീഡിയ കമ്പോസർ

എ.ഐ കാലം

മറ്റെല്ലാ മേഖലയിലും എന്നപോലെ എ.ഐ വിഡിയോ എഡിറ്റിങ് രംഗത്തും മാറ്റങ്ങൾ കൊണ്ടുവന്നു. വിഡിയോ എഡിറ്റിങ് കുറച്ചുകൂടി സർഗാത്മകവും ലളിതവുമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

എ.ഐ വളരെ പെട്ടെന്ന് ദൃശ്യങ്ങൾ തിരിച്ചറിയുകയും ക്രമീകരിക്കുകയും ചെയ്യും. വിഡിയോയിലെ പ്രധാന ഭാഗങ്ങൾ തിരിച്ചറിയാൻ എ.ഐക്ക് കഴിയും. എന്നാൽ, ഡീപ് ഫേക്കുകളുടെ കാലത്ത് എ.ഐ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video editingEducation News
News Summary - opportunities in video editing
Next Story