Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightപരീക്ഷക്കാലം:...

പരീക്ഷക്കാലം: മാതാപിതാക്കൾക്കും ചെയ്യാനേറെയുണ്ട്.... ഇക്കാര്യങ്ങൾ ചെയ്താൽ പഠനം രസകരമാക്കാം

text_fields
bookmark_border
പരീക്ഷക്കാലം: മാതാപിതാക്കൾക്കും ചെയ്യാനേറെയുണ്ട്.... ഇക്കാര്യങ്ങൾ ചെയ്താൽ പഠനം രസകരമാക്കാം
cancel

രീക്ഷക്കാലം അടുത്തെത്തി. വിദ്യാർഥികളെല്ലാം പരീക്ഷയെ നേരിടാനുള്ള തയാറെടുപ്പിലാണ്. കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. അതിനുള്ള വഴികളിതാ...

പഠിച്ചത് ഓർമയിൽ നിൽക്കാൻ

പഠിക്കുന്നത് ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്നില്ലാ എന്നത് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. വളരെയേറെ കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കേണ്ടിവരുമ്പോൾ പലതും മറന്നുപോകുന്നത് സ്വാഭാവികമാണ്.

പഠനം തന്‍റെ വൈകാരിക തലവുമായും ചിന്താപ്രക്രിയയുമായും ബന്ധപ്പെട്ടതാകുമ്പോൾ മറന്നുപോകില്ല. അതിന് ആവശ്യകതാബോധത്തോടെ പഠിക്കാൻ ശ്രമിക്കണം. കേവലം പരീക്ഷക്കുവേണ്ടി മാത്രമാകരുത് പഠനം. അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട പ്രക്രിയയാണ്.


ആവർത്തിച്ച് പഠിക്കാം

ആവർത്തിച്ച് പഠിക്കുക എന്നതാണ് അധികപേരും പഠിക്കുന്നതിന് സ്വീകരിക്കുന്ന എളുപ്പമാർഗം. പരീക്ഷക്കുവേണ്ടി തയാറാകുമ്പോൾ ഇത് ഏറെ പ്രയോജനപ്രദമാണ്. ഓർമയിൽ സൂക്ഷിക്കുന്നതിനായി പഠിക്കേണ്ട കാര്യങ്ങൾ കണ്ടും കേട്ടും ചോദിച്ചറിഞ്ഞും ചർച്ച നടത്തിയും അറിയാൻ ശ്രമിക്കുമ്പോൾ ആ കാര്യങ്ങൾ ഒരിക്കലും മറക്കില്ല.

● പ്രധാന പോയന്‍റുകൾ കുറിപ്പായി എഴുതിവെക്കുക: എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ ചുരുക്കത്തിൽ എഴുതുക.

● ദൃശ്യവത്കരണം (Visualization): പഠിച്ച കാര്യങ്ങൾ ദൃശ്യരൂപത്തിൽ കാണാൻ ശ്രമിക്കുക.

● പ്രയോഗമാക്കി പഠിക്കുക: പഠിച്ച കാര്യങ്ങൾ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കുക.

● ഇടവേളകൾ വേണം: ചടഞ്ഞുകൂടിയിരുന്ന് പഠിക്കുന്നത് ഒഴിവാക്കുക. ഓരോ അര മണിക്കൂറിലും അഞ്ചോ പത്തോ മിനിറ്റ് വിശ്രമമെടുക്കുക.

● നന്നായി ഉറങ്ങുക: ശരീരത്തിനും മനസ്സിനും വിശ്രമം നൽകാൻ ഉറക്കം ആവശ്യമാണ്.

● പഠനാന്തരീക്ഷം: ശ്രദ്ധമാറി​പ്പോകുന്ന സാധനങ്ങൾ മാറ്റിവെക്കുക. സമൂഹ മാധ്യമങ്ങളിൽനിന്ന് നിയന്ത്രണം പാലിക്കുക. ശബ്ദങ്ങളിൽനിന്നും പഠനത്തിന് തടസ്സമുണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്നും അകലം പാലിക്കുക.

● പഠനം മാത്രം പോരാ, വിനോദവും വേണം: ശാരീരിക-മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ കളികൾക്കും വിനോദങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. കളികൾ കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനം തന്നെയാണ്.


നോട്ടുകൾ തയാറാക്കാം

● പ്രധാന ആശയങ്ങൾ പാഠപുസ്തകങ്ങൾ വായിച്ചും ക്ലാസുകൾ കേട്ടും കുറിച്ചുവെക്കുക. വിഷയത്തിന്‍റെ അടിസ്ഥാന ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുക.

● ചോദ്യങ്ങൾക്കനുസരിച്ച് അതിന്‍റെ ഉത്തരങ്ങൾ, പ്രധാന ആശയം, ഉപ ആശയങ്ങൾ, ഉദാഹരണങ്ങൾ തുടങ്ങിയ ഓരോ കാര്യവും ചുവടെ എഴുതുക.

● പ്രധാന ആശയങ്ങൾ, നിർവചനങ്ങൾ, ഫോർമുലകൾ തുടങ്ങിയവ ഹൈലൈറ്റർ ഉപയോഗിച്ച് അടയാളപ്പെടുത്തുകയോ അടിവരയിട്ട് വെക്കുകയോ ചെയ്യാം.

● നോട്ടുകൾ തയാറാക്കാൻ റഫറൻസ് പുസ്തകങ്ങൾ, ഓൺലൈൻ തുടങ്ങിയ സ്രോതസ്സുകൾ ഉപയോഗിച്ച് കൂടുതൽ വിവരശേഖരണം നടത്തുക.

● ഓരോ ഭാഗത്തിനും തലക്കെട്ട് കൊടുക്കുക. ഉപവിഷയങ്ങൾ അടിവരയിട്ട് ക്രമമായി എഴുതുക.

● ആശയങ്ങളും ഉപ ആശയങ്ങളും ചുരുക്കി ഓരോ പോയന്‍റുകളാക്കി എഴുതുക. നിറങ്ങൾ ഉപയോഗിച്ച് വിവിധ ആശയങ്ങൾ വേർതിരിച്ചും എഴുതാം.

പഠനാന്തരീക്ഷം ഒരുക്കാം

കുടുംബാന്തരീക്ഷം കുട്ടിയുടെ പഠനത്തിന് സഹായകരമായിരിക്കണം. കുട്ടിക്ക് ആവശ്യമായ മാർഗനിർദേശവും പ്രോത്സാഹനവും പിന്തുണയും മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ലഭിക്കണം. വീട്ടിൽ പഠനത്തിന് സൗകര്യപ്രദമായ റൂം ഒരുക്കണം.

● ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുക.

● ടി.വി, ഗെയിംസ് തുടങ്ങിയ ശബ്ദങ്ങളിൽനിന്ന് മാറിനിൽക്കുക.

● പഠനോപകരണങ്ങളും പുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും ചിട്ടയായും ക്രമമായും വെക്കുക.

● മതിയായ വെളിച്ചവും ശുദ്ധവായുവും കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക.

● നിവർന്നിരുന്ന് പഠിക്കാൻ പറ്റുന്ന രീതിയിൽ കസേരയും മേശയും ഇടുക.

● ആവശ്യമില്ലാത്ത സാധനങ്ങൾ മേശയിൽ വെക്കാതിരിക്കുക

● ബെഡ്റൂം പഠനസ്ഥലമായി കഴിയുന്നതും ഉപയോഗിക്കാതിരിക്കുക.

● പഠനസമയത്തിനുള്ള ടൈംടേബിൾ റൂമിൽ പതിച്ചുവെക്കുക.

തയാറെടുപ്പിനായി ചില നിർദേശങ്ങൾ

● ടൈം ടേബിൾ തയാറാക്കുക.

● മുൻഗണനാ ക്രമത്തിൽ പഠിക്കാനുള്ള വിഷയങ്ങൾ എഴുതുക.

● പരീക്ഷക്കുമുമ്പ് പുനരാവർത്തനത്തിന് സമയം മാറ്റിവെക്കുക.

● മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുക.

● ശ്രദ്ധയും ആത്മവിശ്വാസവും നിലനിർത്തുക.

● ഫോണിന്‍റെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം കുറക്കുക.

● പേടിയും ഉത്കണ്ഠയും കുറച്ച് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള നിശ്ചയദാർഢ്യം വളർത്തിയെടുക്കുക.

പരീക്ഷാ ഹാളിലെ പിരിമുറുക്കം ഒഴിവാക്കാം

● പരീക്ഷാ ഹാളിലെ പിരിമുറുക്കം ഒഴിവാക്കാൻ ഇപ്പോൾ 15 മിനിറ്റ് കൂൾ ഓഫ് ടൈം ലഭിക്കുന്നുണ്ട്. പ്രാണായാമവും അൽപനേരം ധ്യാനവും ഇരുന്നുകൊണ്ട് ചെയ്യുമ്പോൾ ആത്മവിശ്വാസം വർധിക്കും.

● പരീക്ഷക്ക് അരമണിക്കൂർ മുമ്പുതന്നെ സെന്‍ററിൽ എത്തിയാൽ ശാന്തമായ മനസ്സോടെ ഹാളിലെത്താം.

● ചോദ്യങ്ങൾ മുഴുവൻ വായിച്ച് മനസ്സിലാക്കുക. എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതിത്തുടങ്ങാം

● ഓരോ ചോദ്യത്തിനും നിശ്ചിത സമയംകൊണ്ട് ഉത്തരം എഴുതാൻ ശ്രമിക്കുക

പഠനരീതികൾ പുതുക്കാം

● ഡെയ്‍ലി പ്ലാൻ തയാറാക്കുക. ഓരോ ദിവസവും പഠനത്തിന് ഇതാവശ്യമാണ്.

● ഒരുസമയം പല വിഷയങ്ങൾ പഠിക്കാതെ ഒരു ദിവസം ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കുക.

● ചെറിയ ഗ്രൂപ്പുകളായി സഹകരണാത്മക പഠനം നടത്താം.

● കൂടുതൽ അറിവ് നേടാൻ ക്ലാസിലെ മറ്റു കുട്ടികളുടെയും മുതിർന്നവരുടെയും സഹായം തേടാം.

● വിഡിയോ ക്ലാസുകൾ കേൾക്കുക.

● പഠന ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം.

● മൈക്രോ ലേണിങ്: ചെറിയ വിശകലനങ്ങളിൽ പഠിക്കുക. 5-10 മിനിറ്റിലെ പഠന സെഷനുകൾ ഫലപ്രദമാണ്.

● ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്: എ.ഐ അധിഷ്ഠിത ടൂൾസ് ഉപയോഗിച്ച് വിവരശേഖരണം നടത്താം.

മാതാപിതാക്കളുടെ റോൾ

● പഠനത്തിന് സഹായകരമായ അന്തരീക്ഷം ഒരുക്കുക.

● ആവശ്യമായ മാർഗനിർദേശവും പ്രോത്സാഹനവും പിന്തുണയും നൽകുക.

● കുട്ടിയുടെ വ്യക്തിവികാസത്തിനും കുട്ടികൾക്ക് വിവരശേഖരണത്തിനുമാവശ‍്യമായ സഹായവും മാർഗനിർദേശവും നൽകുക.

● കുട്ടികളുമായി വളരെ സൗഹാർദത്തോടെ പെരുമാറുക.

● കുട്ടികളോടുള്ള സമീപനം സ്നേഹപൂർവവും വിവേകത്തോടുകൂടിയതുമായിരിക്കുക.

● കുട്ടിയോട് പഠനരീതിയെക്കുറിച്ചും അധ്യാപകരെക്കുറിച്ചും കുറ്റപ്പെടുത്തി സംസാരിക്കരുത്.

● കുറ്റപ്പെടുത്തലും ഭീഷണിയും ഒഴിവാക്കണം.

● പരീക്ഷക്ക് തയാറാകുന്ന കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുക. കുട്ടികളുമായി ചർച്ച ചെയ്ത് സമയക്രമം ആസൂത്രണം ചെയ്യുക.

● കുട്ടികളുടെ കുസൃതികളും തമാശകളും ആസ്വദിക്കണം. ആഹ്ലാദത്തിൽ അവരോടൊപ്പം പങ്കുചേരണം.

● അമിത പ്രതീക്ഷ വെച്ചുപുലർത്താതിരിക്കുക.

● മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ആത്മവിശ്വാസം തകർക്കരുത്.

ശ്രദ്ധ വേണം, ഭക്ഷണത്തിലും

● ടിൻ, പാക്കറ്റ് ഫുഡ്, ഫാസ്റ്റ്ഫുഡ് തുടങ്ങിയ ഭക്ഷണശീലങ്ങൾ മാറ്റി കഴിയുന്നത്ര പോഷകമുള്ള ഭക്ഷണം കഴിക്കുക.

● ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

● ഇടക്കിടെ ചായയും കാപ്പിയും എണ്ണക്കടികളും കഴിക്കുന്ന ശീലം ഒഴിവാക്കുക.

● മധുരപലഹാരങ്ങൾ കഴിവതും ഒഴിവാക്കുക.

● രാവിലെ ഉണരുമ്പോൾ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക. ദിവസേന 2-3 ലിറ്റർ വെള്ളം കുടിക്കുക.

● പ്രാതലിൽ പഴവർഗങ്ങളും പഴങ്ങളും ഉൾപ്പെടുത്തുക.

● മസാലയുള്ളതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ കുറക്കുക.

പരീക്ഷ കഴിഞ്ഞാൽ

● ഓരോ പരീക്ഷയും കഴിയുമ്പോൾ ചോദ്യപേപ്പർ വീണ്ടും വായിച്ച് നഷ്ടപ്പെട്ട മാർക്കിനെ കുറിച്ച് ആലോചിച്ച് വിഷമിക്കരുത്.

● പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങിയാൽ അടുത്ത പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കുക.

● മറ്റു കുട്ടികളുമായി ചേർന്ന് അനാരോഗ്യകരമായ താരതമ്യത്തിന് മുതിരരുത്.

● കഴിഞ്ഞ പരീക്ഷാ പേപ്പറിനെ കുറ്റപ്പെടുത്തിയും സ്വന്തം കുറവുകൾ ഓർത്തും വിഷമിക്കരുത്.

● ഗ്രേഡ് പിന്നിലാകുമോ? അധ്യാപകർ എന്ത് പറയും? ഇത്തരം ചിന്തകൾ ഒഴിവാക്കുക

● കഴിവുകളെ സമഗ്രമായി വിലയിരുത്താൻ പരീക്ഷ കൊണ്ട് മാത്രം സാധിക്കില്ലെന്ന് മനസ്സിലാക്കണം.

● പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയാൽ എല്ലാം നഷ്ടപ്പെട്ടുപോയെന്ന ചിന്ത വെടിയുക.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsEducation News
News Summary - ways to make learning fun
Next Story