ഔഷധി കേരളത്തിന്റെ ആയുർവേദ പ്രതീകം
text_fieldsഔഷധി ചെയർപേഴ്സൻ ശോഭന ജോർജ്
പൊതുമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ആയുർവേദ മരുന്നു നിർമാണ സ്ഥാപനമാണ് കേരള സർക്കാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ‘ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ്’ എന്ന ഔഷധി. 84 വർഷത്തെ പാരമ്പര്യമുള്ള ഔഷധി കേരളത്തിന്റെ ആയുർവേദ പ്രതീകമാണ്.
കേരളത്തിലെ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും ഔഷധവിതരണം നടത്തുന്നത് ഔഷധിയാണ്. ഇന്ത്യയിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും ഔഷധി മരുന്നുകൾ ലഭ്യമാക്കുന്നത് 900ത്തിലധികം ഡീലർമാരിലൂടെയാണ്. മിതമായ നിരക്കിലാണ് ഔഷധി ഉൽപന്നങ്ങൾ വിതരണം നടത്തുന്നത്. തൃശൂരിലെ കുട്ടനെല്ലൂരിൽ ആധുനികരീതിയിൽ സജ്ജീകരിച്ച ഫാക്ടറിയിൽ, ഡോക്ടർമാരുടെയും മറ്റു വിദഗ്ധരുടെയും മേൽനോട്ടത്തിൽ 550ഓളം മരുന്നുകൾ നിർമിക്കുന്നു. 474 ക്ലാസിക്കൽ മരുന്നുകളും പേറ്റന്റ് ഇനത്തിൽ 36 മരുന്നുകളും സിദ്ധ 38 മരുന്നുകളും നിർമിക്കുന്നു. പ്രൊപ്രൈറ്ററി മരുന്നുകളുടെ നിർമാണത്തിന് തിരുവനന്തപുരത്ത് മുട്ടത്തറയിൽ ഔഷധിയുടെ ഫാക്ടറിയുണ്ട്.
മരുന്നുകളുടെയും അസംസ്കൃത ചേരുവകളുടെയും ഗുണമേന്മ, ക്വാളിറ്റി കൺട്രോൾ വകുപ്പിൽ കൃത്യമായി പരിശോധിക്കപ്പെടുമ്പോൾതന്നെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ആധുനികരീതിയിൽ സജ്ജീകരിച്ച ആർ ആൻഡ് ഡി വിഭാഗവും ഔഷധിയിൽ പ്രവര്ത്തിക്കുന്നു.
തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുണമേന്മയുള്ള ആയുർവേദ ചികിത്സ പൊതുജനങ്ങൾക്ക് നൽകുന്നു.
നാഫ് (എൻ.എ.ബി.എച്ച്) അക്രഡിറ്റേഷൻ ലഭിച്ച സർക്കാർതലത്തിലെ ആദ്യത്തെ ആയുർവേദ ആശുപത്രിയായ ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി പരമ്പരാഗതരീതി ഒട്ടും ചോരതെയുള്ള ചികിത്സയാണ് നൽകിവരുന്നത്.
ആയുർവേദ മരുന്നുകളുടെ ഗുണമേന്മ സൂചകമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ ഔഷധി ഉൽപാദിപ്പിക്കുന്ന 161 മരുന്നുകൾക്കും ആയുഷ് സ്റ്റാൻഡേഡ് മാർക്ക് സർട്ടിഫിക്കറ്റ് 43 ഇനങ്ങൾക്കും ലഭ്യമായി. ജി.എം.പി, ഐ.എസ്.ഒ 9001:2015 സർട്ടിഫികളും കരസ്ഥമാക്കിയിട്ടുണ്ട്. എസ്.എം.പി.ബി ധനസഹായത്തോടെ ഔഷധിയുടെ പരിയാരം, കുട്ടനെല്ലൂർ നഴ്സറികളിൽ അഞ്ചുലക്ഷം തൈകൾ ഉൽപാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു.b

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.