Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightആധാർ, പാസ്പോർട്ട്, പാൻ...

ആധാർ, പാസ്പോർട്ട്, പാൻ കാർഡ് തുടങ്ങിയവയിലേതെങ്കിലും നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട, വീണ്ടെടുക്കാൻ വഴിയുണ്ട്

text_fields
bookmark_border
ആധാർ, പാസ്പോർട്ട്, പാൻ കാർഡ് തുടങ്ങിയവയിലേതെങ്കിലും നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട, വീണ്ടെടുക്കാൻ വഴിയുണ്ട്
cancel
നാം ഭദ്രമായി സൂക്ഷിച്ചുവെക്കുന്ന വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനുള്ള വഴികളറിയാം...

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഭൂമിയുടെ ആധാരം തുടങ്ങിയ വിലപ്പെട്ട രേഖകൾ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നവരാണ് നാം.

എങ്കിലും, നിനച്ചിരിക്കാതെ അവയിലേതെങ്കിലും നഷ്ടപ്പെട്ടാലോ? ടെൻഷൻ വേണ്ട. ഇവ എളുപ്പത്തിൽ വീണ്ടെടുക്കാനാകും.

പലതും വീട്ടിലിരുന്നുതന്നെ നമുക്ക് അപേക്ഷിക്കാവുന്നതാണ്. പ്രധാന രേഖകൾ വീണ്ടെടുക്കാനുള്ള വഴികളിതാ...

ആധാർ കാർഡ്

ആധാർ കാർഡ് പല ആവശ്യങ്ങൾക്കും വേണ്ട ഒരു പ്രധാന രേഖയായി മാറിയിട്ടുണ്ട്. ഇത് നഷ്ടപ്പെട്ടാൽ ആധാർ നമ്പറോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഉണ്ടെങ്കിൽ ഓൺലൈനായി വീണ്ടെടുക്കാനാകും. അല്ലെങ്കിൽ ആധാർ എൻറോൾമെന്‍റ് സെന്‍ററിന്‍റെ സഹായത്തോടെ വീണ്ടെടുക്കാം.

ഓൺലൈൻ:

● യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

● ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക.

● ‘My Aadhaar’ എന്നത് ക്ലിക്ക് ചെയ്യുക.

● ‘Aadhaar service’ എന്നതിന് കീഴിൽ Retrieve Lost or Forgotten EID/UID തിരഞ്ഞെടുക്കുക.

● പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിൽ എന്നിവ നൽകുക.

● കാപ്ച കോഡ് നൽകുക, പിന്നീട് ഒ.ടി.പി ലഭിക്കും.

● ഒ.ടി.പി നൽകിയാൽ ആധാർ/എൻറോൾമെന്‍റ് നമ്പർ എസ്.എം.എസായോ ഇ-മെയിലായോ ലഭിക്കും.

● പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാൻ ‘My Aadhaar’ എന്നതിൽ ക്ലിക്ക് ചെയ്യുക.

● ‘Get Aadhaar’ ഓപ്ഷന് കീഴില്‍ ‘Download Aadhaar’ തിരഞ്ഞെടുക്കുക.

● കാപ്ച നൽകി ‘Send OTP’ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ആധാർ കാർഡ് പി.ഡി.എഫായി ഡൗൺലോഡ് ചെയ്യാൻ കഴിയും.

ആധാർ പി.വി.സി കാർഡ്:

● വെബ്സൈറ്റിലെ ‘order aadhaar PVC card’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

● ആധാർ നമ്പറും കാപ്ചയും നൽകിയാൽ ഒ.ടി.പി ലഭിക്കും.

● ഒ.ടി.പി നൽകിയാൽ ഡീറ്റെയിൽസ് ലഭിക്കും.

● പേമെന്‍റ് നടത്തുക (50 രൂപ). ആധാർ കാർഡ് വീട്ടിൽ എത്തും.

ഡ്രൈവിങ് ലൈസൻസ്

ഡ്രൈവിങ് ലൈസൻസ് നഷ്ടമായാൽ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനാവും. തിരിച്ചറിയൽ രേഖയും സത്യവാങ്മൂലവും ആവശ്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി രണ്ടു മാർഗത്തിലൂടെ അപേക്ഷിക്കാം.

https://parivahan.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക

● ‘Online Service’ എന്നതിലെ ‘Driving License Related Services’ തിരഞ്ഞെടുക്കുക.

● സംസ്ഥാനം തിരഞ്ഞെടുക്കുക.

● licence menu എന്നതിൽ others തിരഞ്ഞെടുക്കുക.

● find application number ക്ലിക്ക് ചെയ്ത് സംസ്ഥാനം, ആർ.ടി.ഒ, പേര്, ജനനതീയതി എന്നിങ്ങനെ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക, സബ്മിറ്റ് ചെയ്യുക.

● get details ക്ലിക്ക് ചെയ്ത് ഒ.ടി.പി നൽകി സബ്മിറ്റ് ചെയ്താൽ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും.

● ആപ്ലിക്കേഷൻ നമ്പറും വിവരങ്ങളും നൽകിയാൽ ലൈസൻസ് നമ്പർ കാണാം.

● ഹോം പേജിൽ എത്തി ‘Driving License Related Services’ തിരഞ്ഞെടുക്കുക.

● licence menu ക്ലിക്ക് ചെയ്ത് Driving License തിരഞ്ഞെടുക്കുക.

● print Driving License ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ നൽകുക.

● ജനന തീയതി നൽകി സബ്മിറ്റ് ചെയ്ത ശേഷം ലഭിച്ച ഒ.ടി.പി നൽകുക.

● select print ഓപ്ഷന് താഴെയുള്ള pvc card എന്നത് നൽകുക. DL Print സെലക്ട് ചെയ്താൽ പി.ഡി.എഫ് ലഭിക്കും.

● ‘Apply for Duplicate Driving License’ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ, രേഖകൾ അപ്‌ലോഡ് ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കും. സമീപത്തെ ആർ.ടി.ഒ ഓഫിസ് സന്ദർശിച്ച് ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ നൽകിയാലും ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാനാകും. നിശ്ചിത ഫീസ് ഉണ്ടായിരിക്കും.

പാൻ കാർഡ്

ഇന്ത്യയിലെ നിർണായകമായ ഒരു സാമ്പത്തിക രേഖയാണ് പാൻ കാർഡ്. അതുകൊണ്ടുതന്നെ പാൻ കാർഡ് നഷ്ടപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. പരാതിയുടെ പകർപ്പ് കൈവശം വെക്കണം. NSDL വെബ്സൈറ്റിൽനിന്നും UTIITSL വെബ്സൈറ്റിൽനിന്നും പുതിയ പാൻ കാർഡിന് അപേഷിക്കാം.

NSDL വെബ്സൈറ്റ് വഴി:

വെബ്സൈറ്റ് സന്ദർശിക്കുക.

● reprint pan card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

● പാൻ നമ്പർ, ആധാർ നമ്പർ എന്നിങ്ങനെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക. സബ്മിറ്റ് ചെയ്യുക.

● continue with pan application ഫോമിൽ വിവരങ്ങൾ നൽകുക.

● ഫീസ് അടക്കുക.

20 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഫിസിക്കൽ പാൻ കാർഡ് ലഭിക്കും. (ഇന്ത്യയിൽ താമസിക്കുന്നവർ 50 രൂപയും വിദേശത്ത് താമസിക്കുന്നവർ 959 രൂപയും അടക്കേണ്ടിവരും)

UTIITSL വെബ്സൈറ്റ് വഴി:

വെബ്സൈറ്റിൽ pan card service ക്ലിക്ക് ചെയ്യുക.

● appy for pan card ക്ലിക്ക് ചെയ്യുക.

● reprint pan card ക്ലിക്ക് ചെയ്യുക.

● പാൻ നമ്പർ, ആധാർ നമ്പർ എന്നിങ്ങനെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക. സബ്മിറ്റ് ചെയ്യുക.

● പാൻ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ആണെങ്കിൽ ഒ.ടി.പി ലഭിക്കും.

● ഒ.ടി.പി നൽകി പണം അടക്കുക. 20 ദിവസത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കും.

എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ആദ്യം അത് നഷ്ടപ്പെട്ടതായി കാണിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യണം. പരസ്യത്തിന് പ്രത്യേക ഫോർമാറ്റ് ഉണ്ട്. പരസ്യത്തിന്‍റെ പകർപ്പ് സൂക്ഷിക്കുക. പരസ്യം നൽകി 15 ദിവസത്തിന് ശേഷം അഭിഭാഷകനെ കണ്ട് സത്യവാങ്മൂലം തയാറാക്കി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം.

പരീക്ഷ ഭവന്‍റെ വൈബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനുള്ള ഫോം പൂരിപ്പിക്കണം. എന്തൊക്കെ രേഖകൾ ആവശ്യമാണെന്ന് ഫോമിൽ വിശദമാക്കിയിട്ടുണ്ട്. അതിനു ശേഷം ട്രഷറിയിൽ പോയി ചലാൻ അടക്കണം.

പഠിച്ച സ്കൂളിൽ എത്തി പ്രധാനാധ്യാപകനെക്കൊണ്ട് ഫോമിലെ സാക്ഷ്യപത്രം പൂരിപ്പിക്കുക. വിലാസം രേഖപ്പെടുത്തിയ കവറും വിലാസം എഴുതാത്ത ഒരു കവറും രേഖകളും എച്ച്.എമ്മിനെ ഏൽപിക്കുക. സ്കൂളിൽനിന്ന് അത് പരീക്ഷ ഭവനിലേക്ക് അയക്കും. പരീക്ഷ ഭവനിൽനിന്ന് അയക്കുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് തിരിച്ചയക്കണം. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും.

റേഷൻ കാർഡ്

https://ecitizen.civilsupplieskerala.gov.in/index.php/c_login വെബ്സൈറ്റ് സന്ദർശിക്കുക.

● യൂസർ ഐ.ഡിയും പാസ് വേഡും ഉള്ളവർക്ക് അത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അല്ലെങ്കിൽ create an account തിരഞ്ഞെടുത്ത് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് സൈൻ ഇൻ ചെയ്യുക. സൈൻ ഇൻ ചെയ്യുമ്പോൾ വരുന്ന പേജിൽനിന്ന് print എന്നത് തിരഞ്ഞെടുക്കുക.

● e card, pvc card എന്നത് ക്ലിക്ക് ചെയ്യുക.

● ഇ കാർഡിന്‍റെയും പി.വി.സി കാർഡിന്‍റെയും പ്രിന്‍റ് ലഭിക്കുന്ന ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുമ്പോൾ പ്രിന്‍റ് ഓപ്ഷൻ കാണിക്കും (ചിലപ്പോൾ പ്രിന്‍റ് ക്ലിക്ക് ചെയ്യുമ്പേൾ വിശദ വിവരങ്ങൾ നൽകേണ്ടിവരും. അപ്ഡേറ്റ് കാർഡ് ഡീറ്റെയിൽസ് കൊടുക്കുക. ആവശ്യമെങ്കിൽ പേരുകൾ ഇംഗ്ലീഷിൽ നൽകി സബ്മിറ്റ് ചെയ്യുക).

● പ്രിന്‍റ് ക്ലിക്ക് ചെയ്ത് print e card എന്നത് yes കൊടുക്കുക. ഫോണിലേക്ക് ഒരു പാസ് വേഡ് ലഭിക്കും. print pvc card എന്നതും yes കൊടുക്കണം.

● പിന്നീട് പാസ് വേഡ് കൊടുത്ത് സബ്മിറ്റ് ചെയ്താൽ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

ആധാരം

ആദ്യം ചെയ്യേണ്ടത് ആധാരം നഷ്ടമായതായി കാണിച്ച് പൊലീസിൽ പരാതി നൽകുകയാണ്. എഫ്.ഐ.ആറിന്‍റെ പകർപ്പ് സൂക്ഷിക്കണം. രേഖ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽനിന്ന് നോൺ-ട്രേസബ്ൾ സർട്ടിഫിക്കറ്റ് (എൻ.ടി.സി) നൽകും (ഡ്യൂപ്ലിക്കേറ്റിന് ഇത് ആവശ്യമാണ്).

ശേഷം ആധാരം നഷ്ടമായതായി കാണിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം നൽകണം. പരസ്യത്തിന് പ്രത്യേക ഫോർമാറ്റുണ്ട്.

നഷ്ടപ്പെട്ടത് ഫ്ലാറ്റിന്‍റെ രേഖയാണെങ്കിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാൻ ഷെയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ആധാരം രജിസ്റ്റർ ചെയ്ത അതേ സബ് രജിസ്ട്രാർ ഓഫിസിലാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുമ്പോൾ ആധാരത്തിന്‍റെ നമ്പർ, ആധാരം രജിസ്റ്റർ ചെയ്ത തീയതി, രജിസ്റ്റർ ചെയ്ത വ്യക്തി എന്നീ വിവരങ്ങൾ നൽകണം.

സ്റ്റാമ്പ് പേപ്പറിൽ ആധാരം നഷ്ടപ്പെട്ടത് സംബന്ധിച്ച വിവരങ്ങൾ നോട്ടറൈസ് ചെയ്യണം. ഇതിൽ എഫ്.ഐ.ആർ നമ്പർ, പരസ്യത്തിന്‍റെ പകർപ്പ് തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്. നോട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം സബ് രജിസ്ട്രാർ ഓഫിസിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ നൽകാം. 10 ദിവസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും.

എ.ടി.എം

എ.ടി.എം നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യുകയാണ്. നഷ്ടപ്പെട്ട കാർഡു വഴി പണമിടപാട് നടക്കാതിരിക്കാൻ ഇത് സഹായിക്കും. (SBI: 1800 1234 / 1800 2100, HDFC: 1800 202 6161 / 1860 267 6161, Federal: 1800 420 1199 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിയും)

കാർഡ് മോഷണം പോയാൽ പരാതി നൽകാം. ബ്രാഞ്ചിൽ നേരിട്ടോ ഓൺലൈനായോ പുതിയ എ.ടി.എമ്മിന് അപേക്ഷിക്കാം. ബാങ്കുകളുടെ ആപ്പുകൾ വഴിയും പുതിയ എ.ടി.എം കാർഡിന് അപേക്ഷിക്കാം.

പുതിയ എ.ടി.എം കാർഡിന് ബാങ്കിൽനിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിക്കണം. വിലാസം, ഏതെങ്കിലും ഒരു അംഗീകൃത തിരിച്ചറിയൽ രേഖ, അക്കൗണ്ട് നമ്പർ, സി.ഐ.എഫ് നമ്പർ എന്നിവ ആവശ്യമാണ്. പുതിയ കാർഡ് 10 ദിവസത്തിനുള്ളിൽ വീട്ടിലെത്തും.

പാസ്പോർട്ട്

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പാസ്പോർട്ട് സേവാ കേന്ദ്രം വഴി പാസ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. ആദ്യം പൊലീസിൽ അറിയിക്കുകയും രണ്ടു പത്രങ്ങളിൽ പരസ്യം നൽകുകയും വേണം. എഫ്.ഐ.ആറിന്‍റെ പകർപ്പ് പാസ്പോർട്ടിന് അപേക്ഷിക്കാൻ ആവശ്യമാണ്.

https://www.passportindia.gov.in/psp വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക.

● Existing User Login ക്ലിക്ക് ചെയ്യുക.

● Apply for Fresh Passport/Re-issue of Passport എന്നത് തിരഞ്ഞെടുക്കുക

● Re-issue of Passportൽ Reason: Lost Passport തിരഞ്ഞെടുക്കുക.

● അപേക്ഷ ഫോറം പൂരിപ്പിക്കുക. ആവശ്യമായ ഡോക്യുമെന്‍റുകൾ ചേർക്കുക. ഫീസ് അടക്കുക

സമീപത്തെ പാസ്പോർട്ട് സേവാ കേന്ദ്രം സെലക്ട് ചെയ്ത് തീയതിയും സമയവും തിരഞ്ഞെടുക്കുക. ലഭിക്കുന്ന തീയതിയിൽ നിങ്ങളുടെ പാസ്പോർട്ട് അഭിമുഖം നടക്കും. പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും.

അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, ഓൺലൈൻ പേമെന്‍റ് രസീത്, എഫ്.ഐ.ആറിന്‍റെ പകർപ്പ്, സത്യവാങ്മൂലം, തിരിച്ചറിയൽ രേഖ എന്നിവ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുമ്പോൾ കൈയിൽ കരുതണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documents missingLifestyle
News Summary - ways to retrieve documents
Next Story