Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_rightമൊബൈൽ അഡിക്ഷൻ...

മൊബൈൽ അഡിക്ഷൻ കുറക്കാം, മൊബൈൽ ഉപയോഗിച്ചുതന്നെ

text_fields
bookmark_border
മൊബൈൽ അഡിക്ഷൻ കുറക്കാം, മൊബൈൽ ഉപയോഗിച്ചുതന്നെ
cancel
മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ ശരിയായ മാർഗമെന്ത്? കുട്ടികളുടെയും മുതിർന്നവരുടെയും ഡിജിറ്റൽ ശീലങ്ങൾ പുനഃപരിശോധിക്കേണ്ട സമയമാണിത്. സാങ്കേതികവിദ്യയുടെ സഹായത്തോടെതന്നെ സ്ക്രീൻ ടൈം കുറക്കാനുള്ള വഴികൾ പരിശോധിക്കാം

● സ്‌ക്രീൻ ടൈം മനസ്സിലാക്കാം

ആൻഡ്രോയിഡ് ഫോണുകളിൽ: Settings > Digital Wellbeing & Parental Controls > Dashboard

ഐ ഫോണിൽ: Settings > Screen Time > See All Activity

ഇവിടെ സോഷ‍്യൽ മീഡിയ, ഗെയിംസ്, യൂട്യൂബ്, ചാറ്റുകൾ എന്നിങ്ങനെ ഓരോ വിഭാഗത്തിന്‍റെയും സമയം കാണാം.

● സ്‌ക്രീൻ ടൈം കുറക്കാം

ഓരോ ആപ്പിനും സമയം നിശ്ചയിച്ചാൽ അതിനപ്പുറം അതുപയോഗിക്കാനാവില്ല.

ആൻഡ്രോയിഡ്: Digital Wellbeing > Dashboard > Set Timer > App Select > Set Daily Limit

ഐ ഫോൺ: Screen Time > App Limits > Add Limit > Select App Category > Time Duration

● കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പാരന്റൽ കൺട്രോൾ ആപ്പുകൾ

മാതാപിതാക്കൾക്ക് അവരുടെ ഫോണിൽനിന്നും കുട്ടിയുടെ ഉപയോഗം നിയന്ത്രിക്കാം.

ഗൂഗ്ൾ ഫാമിലി ലിങ്ക് ഉപയോഗിച്ച്:

1. പ്ലേ സ്റ്റോറിൽനിന്ന് Family Link ഡൗൺലോഡ് ചെയ്യുക.

2. പാരന്‍റിന്‍റെ ഗൂഗ്ൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. കുട്ടിയുടെ ഫോൺ ലിങ്ക് ചെയ്യുക.

4. സ്ക്രീൻ ടൈം, ആപ് കൺട്രോൾ, ലൊക്കേഷൻ ട്രാക്കിങ് തുടങ്ങിയവ സജ്ജീകരിക്കുക.

● മുതിർന്നവരുടെ സ്ക്രീൻ അഡിക്ഷൻ കുറക്കാൻ ഷെഡ്യൂൾ സഹായിക്കുമോ?

നിശ്ചിത സമയക്രമം ശരീരത്തിനും മനസ്സിനും നിയന്ത്രണം നൽകുന്നു. മാർഗം:

● Wakeup > Meditation/ Reading

● Work hours > Focus Mode

● Evening > Phone-free dinner

● Night > Downtime

ഇവ ഓർമപ്പെടുത്താനും പ്ലാൻ ചെയ്യാനും കലണ്ടർ ആപ് ഉപയോഗിക്കാം.

● കുട്ടികൾക്ക് Screen break schedule ഒരുക്കാമോ?

Screen breaks കണ്ണുകൾക്കും മുഴുവൻ ശരീരത്തിനും അവശ്യമാണ്.

ഗൂഗിൾ ഫാമിലി ലിങ്ക്: Open child’s profile > Set Breaks

ഐ ഫോൺ: Screen Time > Downtime > Add break slot during study or outdoor time

● സോഷ‍്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കുന്നത് സഹായകരമാണോ?

പുഷ് നോട്ടിഫിക്കേഷനുകൾ നമ്മുടെ ശ്രദ്ധയെ (attention economy) പിടിച്ചെടുക്കുന്നു.

ഡിസേബ്ൾ ചെയ്യുന്നത്:

Settings > Notifications > App > Toggle OFF

അതോടൊപ്പം വൈബ്രേഷനും ബാഡ്ജ് ഐക്കണുകളും ഓഫ് ചെയ്യാം.

● Do Not Disturb മോഡ് ഫോൺ ഉപയോഗം കുറക്കാൻ സഹായിക്കുമോ?

ശാന്തത നിലനിർത്താനായി -ജോലി സമയങ്ങളിലും വിശ്രമസമയങ്ങളിലും Do Not Disturb മോഡ് ഉപയോഗിക്കാം.

ആൻഡ്രോയിഡ്: Settings > Sound > Do Not Disturb > Schedule > Exceptions (if needed)

ഐ ഫോൺ: Settings > Focus > Do Not Disturb > Time-based activation

● ഓരോ ആപ്പിന്‍റെയും ഉപയോഗം കാണാം?

സോഷ്യൽ മീഡിയ, ഗെയിമുകൾ, ചാറ്റുകൾ -ഇവയൊക്കെ എത്ര സമയമാണ് ഉപയോഗിക്കുന്നത് എന്ന് കാണാൻ:

ആൻഡ്രോയിഡ്: Digital Wellbeing > Dashboard

ഐ ഫോൺ: Screen Time > See All Activity > App wise usage

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile addictionTech Newsexcessive screen time
News Summary - reduce screen time
Next Story