Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവയാണ് കേരളത്തിലെ പ്രധാന ട്രക്കിങ് സ്പോട്ടുകൾ

text_fields
bookmark_border
കേരളത്തിലെ ഏതാനും ചില ട്രക്കിങ് സ്റ്റേഷനുകൾ പരിചയപ്പെടാം
ഇവയാണ് കേരളത്തിലെ പ്രധാന ട്രക്കിങ് സ്പോട്ടുകൾ
cancel

മീശപ്പുലിമല (ഇടുക്കി)

സമുദ്രനിരപ്പിൽനിന്ന് 2640 മീറ്റർ ഉയരം. മൂന്നാറിലെ കെ.എഫ്​.ഡി.സി ഓഫിസിൽനിന്ന് ജീപ്പിൽ 24 കിലോമീറ്റർ യാത്ര ചെയ്താൽ റോഡോവാലിയിലെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ കൂടി ജീപ്പിൽ യാത്ര ചെയ്താൽ റോഡോമാൻഷനിൽ എത്തും.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വാസസ്‌ഥലമാണ് റോഡോമാൻഷൻ. 6500 അടി ഉയരത്തിലുള്ള റോഡോ മാൻഷനിൽനിന്നാണ് മീശപ്പുലിമലയിലേക്ക്​ ട്രക്കിങ് ആരംഭിക്കുന്നത്. രണ്ടുകുന്നുകൾ കയറിയിറങ്ങി വേണം മീശപ്പുലിമലയിൽ എത്താൻ. അഞ്ചു കിലോമീറ്റർ ട്രക്ക് ചെയ്യണം.

അഗസ്ത്യാർകൂടം (തിരുവനന്തപുരം)

1,868 മീറ്റർ ഉയരം. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ്​ വാർഷിക ട്രക്കിങ്​ സമയം. ഓൺലൈനിൽ മുൻകൂട്ടി ബുക്ക്​ ചെയ്യണം. ബോണക്കാട്​ വനത്തിൽനിന്ന്​ രാവിലെ എട്ടിന്​ യാത്ര തുടങ്ങി വനത്തിൽ 16 കിലോമീറ്റർ ഉള്ളിലായി അതിരുമല ബേസ്​ ക്യാമ്പിൽ വൈകീട്ടോടെ എത്തും. പിറ്റേ ദിവസമാണ്​ എട്ടു കിലോമീറ്റർ കുത്തനെ കയറ്റമുള്ള അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര. ഉച്ചയോടെ തിരികെ ബേസ്​ ക്യാമ്പിലെത്തും.

ചെമ്പ്ര കൊടുമുടി (വയനാട്)

2100 മീറ്റർ ഉയരം. ചെമ്പ്രമുടിയുടെ മുകളിലെത്താൻ മൂന്നുമണിക്കൂർ ട്രക്കിങ്​ വേണ്ടിവരും.

പക്ഷിപാതാളം (വയനാട്)

മാനന്തവാടി തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ സ്ഥിതി ചെയ്യുന്നു. കടൽനിരപ്പിൽനിന്ന് 1740 മീറ്റർ ഉയരം.

ധോണി മല (പാലക്കാട്)

മൂന്നുമണിക്കൂർ ട്രക്കിങ്ങിലൂടെ സമുദ്രനിരപ്പിൽനിന്ന്​ 1200 മീറ്റർ ഉയരത്തി​ലെത്തും. ദിവസത്തിൽ മൂന്ന് തവണയാണ്​ ട്രക്കിങ്ങിന്​ അനുമതി നൽകുക. രാവിലെ​ 9.30, 11, ഉച്ചക്ക്​ രണ്ട് എന്നിങ്ങനെ.

രാമക്കല്‍മേട് (ഇടുക്കി)

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. കേരള-തമിഴ്‌നാട് അതിർത്തിയിൽ സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണിത്​. ഇന്ത്യയിലേറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നുകൂടിയാണിത്. കാറ്റിൽനിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിൻഡ് എനർജി ഫാം, കൂറ്റൻ കുറവൻ-കുറത്തി പ്രതിമകൾ എന്നിവയും ഇവിടെയുണ്ട്​.

ആനമുടി (ഇടുക്കി)

സമുദ്രനിരപ്പില്‍നിന്ന്​ 8,843 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി, ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിന്​ സൗകര്യങ്ങളുണ്ടെങ്കിലും വനംവകുപ്പില്‍ നിന്ന്​ മുന്‍കൂട്ടി അനുമതി വേണ്ടി വരും. മൂന്നു മണിക്കൂര്‍ വരെയാണ് ട്രക്കിങ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - trekking spots in Kerala
Next Story