Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമൂക്കുത്തി ട്രെൻഡിൽ...

മൂക്കുത്തി ട്രെൻഡിൽ പുതിയ തരംഗം: 'നോസ് കഫുകൾ' ഫാഷൻ ലോകത്ത് ചർച്ചയാകുന്നു

text_fields
bookmark_border
മൂക്കുത്തി ട്രെൻഡിൽ പുതിയ തരംഗം: നോസ് കഫുകൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നു
cancel
camera_alt

നോസ് കഫുകൾ' അഥവാ 'നോസ് ഫ്രെയിമുകൾ

മുക്കുത്തിയോട് എന്നും ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. എന്നാൽ മൂക്ക് കുത്തുന്ന ആ പ്രക്രിയ ആലോചിക്കുമ്പോൾ പലപ്പോഴും ആ ഇഷ്ടം മാറ്റിവെച്ചേക്കാം. എന്നാൽ പരമ്പരാഗത ശൈലിയിലുള്ള മൂക്കുത്തികൾക്ക് പകരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'നോസ് കഫുകൾ' അഥവാ 'നോസ് ഫ്രെയിമുകൾ'. മൂക്ക് കുത്താതെ തന്നെ ധരിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂക്കിന് ചുറ്റും ഭംഗിയായി ഒതുങ്ങിനിൽക്കുന്ന ഈ ആഭരണം പരമ്പരാഗത ശൈലികളിൽ നിന്ന് തികച്ചും വ്യത്യസ്തവും ബോൾഡുമായ ഒരു ലുക്ക് നൽകുന്നു. മെറ്റാലിക് ഡിസൈനുകൾ മുതൽ സങ്കീർണ്ണമായ വയർ പാറ്റേണുകൾ വരെയുള്ള വൈവിധ്യമാർന്ന ഡിസൈനുകളിൽ ഇവ ലഭ്യമാണ്.

ക്ലാസിക് മൂക്കുത്തികളിൽ നിന്നോ സെപ്റ്റം റിംഗുകളിൽ നിന്നോ വ്യത്യസ്തമായി ഈ നോസ് കഫുകൾ ഒരു സാംസ്കാരിക ആഭരണമെന്നതിലുപരി തികച്ചും ഒരു മോഡേൺ ഫാഷൻ ആക്സസറിയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫാഷൻ പ്രേമികളിൽ പലരും ഈ ട്രെൻഡിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. വസ്ത്രധാരണത്തിന് കൂടുതൽ ആകർഷണീയത നൽകാൻ ഇത് സഹായിക്കുമെന്നും പരീക്ഷണാത്മക ഫാഷൻ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണിതെന്നും ഇവർ പറയുന്നു.

എന്നാൽ ഈ പുതിയ ട്രെൻഡിനോട് എല്ലാവർക്കും അനുകൂലമായ അഭിപ്രായമല്ല ഉള്ളത്. മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന തരത്തിലുള്ള ഈ വലിയ ആഭരണങ്ങൾ അത്ര പ്രായോഗികമല്ലെന്നാണ് വിമർശകരുടെ പക്ഷം. ഇത് കാണാൻ ഒട്ടും ഭംഗിയില്ലെന്നും, ഇതൊരു മോശം ഫാഷൻ ട്രെൻഡ് ആണെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല. ചുരുക്കത്തിൽ ഫാഷൻ ലോകത്തെ ഈ പുതിയ പരീക്ഷണം ആളുകൾക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stylefashionNose ringtrendaccessorieslife`social medi
News Summary - A new wave in the nose piercing trend: 'Nose cuffs' are becoming a hot topic in the fashion world
Next Story