ഫാഷൻ ഡിസൈനർ വിവിയൻ വെസ്റ്റ്വുഡ് ഓർമ്മയായി
text_fieldsവിവിയൻ വെസ്റ്റ്വുഡ്
ലണ്ടൻ: ഫാഷൻ ലോകത്ത് വിസ്മയവും വിപ്ലവവും സൃഷ്ടിച്ച വിവിയൻ വെസ്റ്റ്വുഡ് (81) നിര്യാതയായി. സ്ത്രീ അവകാശങ്ങളിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കും ശ്രദ്ധ ക്ഷണിക്കാൻ അവർ പ്രശസ്തിയും ഫാഷൻ വേദികളും ഉപയോഗപ്പെടുത്തി.
മുദ്രാവാക്യങ്ങൾ എഴുതിയ ടീഷർട്ടും ചങ്ങലകൊണ്ടുള്ള വസ്ത്രവുമായി അവർ രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിലും അവർ സ്വാധീനം ചെലുത്തി. 1970ലാണ് അവർ ഫാഷൻ കരിയർ ആരംഭിക്കുന്നത്.
ബിസിനസുകാരനായ ഭർത്താവ് മാൽകോം മക്ലാരനുമൊത്ത് അവർ സ്ഥാപിച്ച ബോട്ടിക് വേഗത്തിൽ വളർന്നു. ലണ്ടൻ, പാരിസ്, മിലാൻ, ന്യൂയോർക് തുടങ്ങി വിവിധ നഗരങ്ങളിൽ അവർ ഷോ നടത്തി.
പതിവ് രീതികൾ വിട്ടുമാറിയുള്ള അവരുടെ ശൈലി തുടക്കത്തിൽ പാരമ്പര്യവാദികൾക്ക് പ്രകോപനം സൃഷ്ടിച്ചെങ്കിലും പിന്നീട് സ്വീകാര്യത നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.