Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2015 7:13 AM IST Updated On
date_range 24 Oct 2015 3:37 AM ISTറഷ്യന്‍ സാന്‍ഡ് വിച്
text_fieldsbookmark_border
ചേരുവകള്‍:
- കാബേജ് പൊടിയായി അരിഞ്ഞത് -100 ഗ്രാം
- പനീര്‍ ഉടച്ചത് -50 ഗ്രാം
- ബട്ടര്‍ -40 ഗ്രാം
- റൊട്ടി -6 സ്ലൈസ്
- ഉപ്പ്, കുരുമുളക് -പാകത്തിന്
- കാപ്സിക്കം -ഒരെണ്ണം (പൊടിയായി അരിഞ്ഞത്)
- ചീസ് -ഒരു ക്യുബ് (ഗ്രേറ്റ് ചെയ്തത്)
- പച്ചമുളക് -നാലെണ്ണം (പൊടിയായി അരിഞ്ഞത്)
- ഫ്രഷ് ക്രീം -അരക്കപ്പ്
തയാറാക്കുന്ന വിധം:
ബട്ടറും റൊട്ടിയും മാറ്റിവെക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും തമ്മില്‍ യോജിപ്പിച്ച് മൂന്നു സമഭാഗങ്ങളാക്കുക. റൊട്ടിക്കഷണങ്ങളില്‍ ബട്ടര്‍ കുറേശ്ശ എടുത്ത് തേക്കുക. റൊട്ടിക്കഷണങ്ങളില്‍ ഫില്ലിങ്ങുകള്‍ വെച്ച് മീതെ മറ്റു മൂന്ന് റൊട്ടിക്കഷണങ്ങള്‍ വെച്ച് ഒന്നമര്‍ത്തി ഗ്രില്‍ ചെയ്തെടുക്കുക. അല്ലെങ്കില്‍ ചൂട് തവയില്വെച്ച് മൊരിച്ചെടുക്കുക.
-ഇന്ദു നാരായണന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story