Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2015 8:09 AM IST Updated On
date_range 24 Oct 2015 3:33 AM ISTഉണക്ക ചെമ്മീന്‍ പീച്ചിങ്ങ തോരന്‍
text_fieldsbookmark_border
ചേരുവകള്‍:
- പീച്ചിങ്ങ -500 ഗ്രാം
- ഉണക്ക ചെമ്മീന്‍ -200 ഗ്രാം
- മഞ്ഞള്‍പൊടി -അര ടീ.സ്പൂണ്‍
- വെളുത്തുള്ളി -6 അല്ലി
- പച്ചമുളക് -5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
- തേങ്ങ ചിരകിയത് -അര മുറി
- കറിവേപ്പില -നാല് തണ്ട്
- വറ്റല്‍മുളക് -3 എണ്ണം
- ഉപ്പ് -പാകത്തിന്
- എണ്ണ -പാകത്തിന്
തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ ഉണക്ക ചെമ്മീനും ചെറുതായി നുറുക്കിയ പീച്ചിങ്ങയും ഉപ്പ്, മഞ്ഞള്‍പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് അരകപ്പ് വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വാങ്ങിവെക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ചുചേര്ക്കുക.
തയാറാക്കിയത്: എന്‍. മുനീറ തിരുത്തിയാട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story