സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു 60ാം വയസ്സിൽ പരീക്ഷയെഴുതി
text_fieldsകൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ തുല്യത പരീക്ഷ എഴുതുന്ന മൊയ്തു
കൽപറ്റ: രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി. സംസ്ഥാന സാക്ഷരത മിഷന് തുല്യത പരീക്ഷ എസ്.കെ.എം.ജെ സ്കൂളിൽ 60ാം വയസ്സിലാണ് മൊയ്തു എഴുതുന്നത്. കമ്പളക്കാട് ജി.യു.പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു ഉപജീവനമാര്‍ഗമായ ചായക്കടക്ക് അവധി നൽകിയാണ് ദീർഘകാലമായുള്ള ആഗ്രഹം സഫലമാക്കാനായി പരീക്ഷക്കെത്തിയത്. ഭാര്യ ജമീലയെയും മൂന്ന് മക്കളെയും പിന്നിലാക്കി പഠനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കണമെന്നാണ് മൊയ്തുവിന്റെ ആഗ്രഹം. പത്താംതരവും ഹയർ സെക്കൻഡറിയും കടന്ന് ബിരുദം നേടണമെന്നാണ് തന്റെ സ്വപ്നമെന്ന് മൊയ്തു പറയുന്നു.
സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യത പരീക്ഷകൾ അവസാനിച്ചു. എസ്.കെ.എം.ജെ ഹൈസ്കൂൾ, മാനന്തവാടി ജി.എച്ച്.എസ്.എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി.എസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.