Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right90°...

90° ഉത്തരധ്രുവത്തിലെത്തിയ ആദ്യ കേരളീയൻ; ചരിത്രനേട്ടം കൈവരിച്ച് കുസാറ്റ് പ്രഫസർ

text_fields
bookmark_border
90° ഉത്തരധ്രുവത്തിലെത്തിയ ആദ്യ കേരളീയൻ; ചരിത്രനേട്ടം കൈവരിച്ച് കുസാറ്റ് പ്രഫസർ
cancel
camera_alt

ഡോ. എസ്. ബിജോയ് നന്ദൻ

കളമശ്ശേരി: ഉത്തരധ്രുവത്തിലെ 90° വടക്കൻ അക്ഷാംശത്തിൽ എത്തുന്ന ആദ്യ കേരളീയനെന്ന ചരിത്രനേട്ടം കുസാറ്റ് പ്രഫസർ സ്വന്തമാക്കി. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും സി.എസ്.ഐ.ആർ-എമിരിറ്റസ് സയന്റിസ്റ്റുമായ പ്രഫ. ഡോ. എസ്. ബിജോയ് നന്ദനാണ് നേട്ടം സ്വന്തമാക്കിയത്.

ആഗസ്റ്റ് നാലുമുതൽ 13 വരെ നടന്ന ഏഴാമത് റോസാറ്റോം ഇന്റർനാഷനൽ ആർട്ടിക് എക്സ്പെഡിഷൻ ‘ഐസ്ബ്രേക്കർ ഓഫ് നോളജ്’ എന്ന അന്താരാഷ്ട്ര പര്യവേഷണത്തിന്റെ ഭാഗമായാണ് ഡോ. ബിജോയ് നന്ദൻ ഉത്തരധ്രുവത്തിലെത്തിയത്. ഈ പര്യവേഷണത്തിലേക്ക് ഇന്റർനാഷണൽ എക്സ്പെർട്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ഡോ. നന്ദനാണ്.

റഷ്യയിലെ മുർമാൻസ്കിൽനിന്ന് ആണവശക്തിയിൽ പ്രവർത്തിക്കുന്ന ‘50 ലെറ്റ് പോബെഡി’ എന്ന ഐസ്ബ്രേക്കർ കപ്പലിലാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്. അന്താരാഷ്ട്ര വിദഗ്ധനെന്ന നിലയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ, ആർട്ടിക് ഗവേഷകർ, ശാസ്ത്ര ആശയവിനിമയ വിദഗ്ധർ, അധ്യാപകർ തുടങ്ങിയവരോടൊപ്പം ഡോ. നന്ദൻ പര്യവേഷണത്തിന്റെ ശാസ്ത്ര-വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുത്തു. സമുദ്ര-ധ്രുവ ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സമുദ്ര സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളുമായും മറ്റ് പങ്കാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusattravelsNorth Pole ExpeditionKerala News
News Summary - CUSAT Professor Becomes First Keralite to Reach the Geographic North Pole
Next Story