Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ മി​ഴി​യ​ട​ച്ചു; എ​ക​രൂ​ലി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ റ​ഫീ​ഖ് വി​ട​വാ​ങ്ങി

text_fields
bookmark_border
ആ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ മി​ഴി​യ​ട​ച്ചു; എ​ക​രൂ​ലി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ   റ​ഫീ​ഖ് വി​ട​വാ​ങ്ങി
cancel
camera_alt

ഫോ​ട്ടോ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ഫ​യ​ൽ ചി​ത്രം)

എ​ക​രൂ​ൽ: നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഫോ​ട്ടോ​ഗ്രാ​ഫ​റും എ​ക​രൂ​ൽ ജ​ങ്ഷ​നി​ലെ 'ഡീ​ന സ്റ്റു​ഡി​യോ' ഉ​ട​മ​യു​മാ​യ റ​ഫീ​ഖി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ക​രൂ​ലി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഡീ​ന സ്റ്റു​ഡി​യോ​യി​ലൂ​ടെ ജ​ന​മ​ന​സ്സു​ക​ളി​ൽ ഇ​ടം നേ​ടി​യ അ​ദ്ദേ​ഹം, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, വ്യാ​പാ​ര രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​ക​രൂ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​മ​റ​യു​മാ​യി റ​ഫീ​ഖ് എ​ത്താ​ത്ത ച​ട​ങ്ങു​ക​ൾ കു​റ​വാ​യി​രു​ന്നു.

വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ റാ​ലി​ക​ൾ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു ച​രി​ത്ര​രേ​ഖ പോ​ലെ അ​ദ്ദേ​ഹം ത​ന്റെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി. കാ​മ​റ​യും തോ​ളി​ലി​ട്ട് നാ​ട്ടി​ലെ പൊ​തു​വേ​ദി​ക​ളി​ൽ ഓ​ടി​ന​ട​ന്നി​രു​ന്ന റ​ഫീ​ഖി​ന്റെ രൂ​പം നാ​ട്ടു​കാ​രു​ടെ മ​ന​സ്സി​ൽ എ​ന്നും മാ​യാ​തെ നി​ൽ​ക്കും.

നാ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ര​ണ​ങ്ങ​ളോ മ​റ്റു പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​കു​മ്പോ​ൾ ചി​ത്ര​ങ്ങ​ൾ​ക്കാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നും ആ​ദ്യം ആ​ശ്ര​യി​ച്ചി​രു​ന്ന​ത് റ​ഫീ​ഖി​നെ​യാ​യി​രു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​ത് സ​മ​യ​ത്തും, എ​ത്ര പ​ഴ​യ ചി​ത്ര​ങ്ങ​ളാ​ണെ​ങ്കി​ൽ പോ​ലും അ​വ ത​പ്പി​പ്പി​ടി​ച്ച് സ്നേ​ഹ​ത്തോ​ടെ ന​ൽ​കാ​ൻ അ​ദ്ദേ​ഹം മ​ടി കാ​ണി​ച്ചി​രു​ന്നി​ല്ല.

കേ​വ​ല​മൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന​തി​ന​പ്പു​റം സ്നേ​ഹ​നി​ർ​ഭ​ര​മാ​യ പെ​രു​മാ​റ്റ​വും സൗ​മ്യ​മാ​യ പു​ഞ്ചി​രി​യും കൊ​ണ്ട് എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യം കീ​ഴ​ട​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ടി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ൻ​റ് ബാ​പ്പു ഹാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലീം രാ​മ​നാ​ട്ടു​ക​ര, വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ekarul Photographer Rafiq was passes away
Next Story