Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​ട​ഞ്ഞു​തീ​രു​ന്ന കും​ഭാ​ര ജീ​വി​ത​ങ്ങ​ൾ; കാ​ര​ത്തൂ​ർ മേ​ഖ​ല​യി​ലെ പ​ല​രും കു​ല​ത്തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ഉ​ട​ഞ്ഞു​തീ​രു​ന്ന കും​ഭാ​ര ജീ​വി​ത​ങ്ങ​ൾ; കാ​ര​ത്തൂ​ർ മേ​ഖ​ല​യി​ലെ പ​ല​രും കു​ല​ത്തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു
cancel

തി​രു​നാ​വാ​യ: ‘ഓ​ണം വ​ന്നാ​ലും ഉ​ണ്ണി പി​റ​ന്നാ​ലും കോ​ര​ന് ക​ഞ്ഞി കു​മ്പി​ളി​ൽ ത​ന്നെ’ എ​ന്നൊ​രു ചൊ​ല്ലു​ണ്ട്. ഇ​താ​ണ് കും​ഭാ​ര​ന്മാ​രു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ. ച​രി​ത്രാ​തീ​ത കാ​ല​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ ന​മ്മു​ടെ നാ​ട്ടി​ൽ സ്വ​ന്ത​മാ​യി കു​ല​ത്തൊ​ഴി​ൽ തു​ട​ങ്ങി ഇ​ന്നും തു​ട​രു​ന്ന ഈ ​വി​ഭാ​ഗം പ​ല പ്ര​യാ​സ​ങ്ങ​ളും കാ​ര​ണം തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്റെ ആ​ലോ​ച​ന​യി​ലാ​ണ്.

പ്ര​ധാ​ന​മാ​യും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​വ​രെ കൂ​ടു​ത​ൽ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളു​ടെ വ​ര​വോ​ടെ മ​ൺ​പാ​ത്ര ഉ​പ​യോ​ഗ​വും വി​പ​ണി​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ ന​ല്ല​യി​നം ക​ളി​മ​ണ്ണ് ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഇ​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​വ​ർ കൊ​ട​ക്ക​ൽ ഓ​ട്ടു​ക​മ്പ​നി​യി​ലേ​ക്ക് മ​ണ്ണെ​ടു​ത്തി​രു​ന്ന കു​ഴി​ക​ളി​ൽ​നി​ന്ന് ക​ളി​മ​ണ്ണ് ശേ​ഖ​രി​ക്കാ​റാ​യി​രു​ന്നു പ​തി​വ്. ക​മ്പ​നി​ക​ൾ പൊ​ളി​ച്ച​തോ​ടെ ഇ​ത് പൂ​ർ​ണ​മാ​യും കി​ട്ടാ​തെ​യാ​യി. മാ​ത്ര​മ​ല്ല, ഇ​ത്ത​രം പാ​ട​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും വീ​ട്ടാ​വ​ശ്യ​ത്തി​നോ മ​റ്റോ കി​ണ​ർ കു​ഴി​ക്കു​മ്പോ​ൾ ഒ​ഴി​വാ​ക്കു​ന്ന മ​ണ്ണ് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​വ​രു​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണി​ൽ​പെ​ട്ടാ​ൽ വ​ൻ​തു​ക പി​ഴ​യ​ട​ക്കേ​ണ്ടി​യും വ​രു​ന്നു.

വ​രു​മാ​നം കു​റ​ഞ്ഞ​തും ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ലാ​ഭം ല​ഭി​ക്കാ​ത്ത​തും കാ​ര​ണം പു​തി​യ ത​ല​മു​റ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റു​ന്നു. തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തി​ൽ കാ​ര​ത്തൂ​ർ ല​ക്ഷം​വീ​ട് ഭാ​ഗ​ത്ത് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ എ​ട്ടു വീ​ട്ടു​കാ​ർ ഈ ​തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്നി​പ്പോ​ൾ രാ​ജ​ൻ ആ​ലു​ങ്ങ​ൽ, കൃ​ഷ്ണ​ൻ നെ​ല്ലു​വാ​യ്, ചി​ന്ന​കു​ട്ട​ൻ മ​ങ്ങാ​ട് എ​ന്നീ മൂ​ന്നു വീ​ട്ടു​കാ​ർ മാ​ത്ര​മാ​ണ് തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ന​ല്ല ഒ​ന്നാ​ന്ത​രം മ​ണ്ണാ​ണ് ഇ​വി​ടെ പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ മ​ൺ​പാ​ത്ര​ങ്ങ​ൾ കൊ​ട്ടി​നോ​ക്കി​യാ​ൽ ചെ​മ്പി​ന്റേ​ത് എ​ന്ന് തോ​ന്നി​ക്കു​ന്ന പ്ര​ത്യേ​ക ശ​ബ്ദം കേ​ൾ​ക്കാ​ൻ സാ​ധി​ക്കും.

ലി​പി​യി​ല്ലാ​ത്ത കു​മ്മ​റ ഭാ​ഷ​യി​ലാ​ണ് സം​സാ​രം. ഈ ​ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ഭാ​ഗ​ത്തി​ന്റെ നി​ല​നി​ൽ​പി​നും അ​ധി​കാ​രി​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​രും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ending potter's lives
Next Story