Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരഗ്വേയിലും തിളങ്ങി നവീൻ പുലിഗില്ല–മൂസാ ഷെരീഫ് സഖ്യം

text_fields
bookmark_border
പരഗ്വേയിലും തിളങ്ങി നവീൻ പുലിഗില്ല–മൂസാ ഷെരീഫ് സഖ്യം
cancel
camera_alt

പോ​ഡി​യം നേ​ട്ടം കൈ​വ​രി​ച്ച ന​വീ​ൻ പു​ലി​ഗി​ല്ല–​മൂ​സാ ഷ​രീ​ഫ് സ​ഖ്യം ട്രോ​ഫി​യു​മാ​യി

കാ​സ​ർ​കോ​ട്​: ലോ​ക റാ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ പ​താ​ക വീ​ണ്ടും ഉ​യ​ർ​ത്തി ച​രി​ത്രം കു​റി​ച്ച് ന​വീ​ൻ പു​ലി​ഗി​ല്ല–​മു​സാ ഷെ​രീ​ഫ് സ​ഖ്യം. പ​ര​ഗ്വേ​യി​ൽ ന​ട​ന്ന എ​ഫ്.​ഐ.​എ വേ​ൾ​ഡ് റാ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ 11ാം റൗ​ണ്ടാ​യ റാ​ലി ഡെ​ൽ ഡ​ബ്ല്യു.​ആ​ർ.​സി3 വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം പോ​ഡി​യം നേ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ താ​ര​ജോ​ടി സ്വ​ന്ത​മാ​ക്കി​യ​ത്.

ടീം ​ഡ്യൂ​റാ​ൻ റേ​സി​ങ്ങി​ന്റെ ഫോ​ർ​ഡ് ഫീ​സ്റ്റ റാ​ലി-3 യി​ൽ മ​ത്സ​രി​ച്ച ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ന​വീ​ൻ പു​ലി​ഗി​ല്ല​യും കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യും കോ​ഡ്രൈ​വ​റു​മാ​യ മൂ​സാ ഷ​രീ​ഫും പ​ര​ഗ്വേ​യി​ലെ അ​തി​ദു​ഷ്ക​ര​മാ​യ റെ​ഡ്-​ഗ്രാ​വ​ൽ ട്രാ​ക്കി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

22 സ്പെ​ഷ​ൽ സ്റ്റേ​ജു​ക​ളി​ലാ​യി 357.64 കി​ലോ​മീ​റ്റ​ർ നീ​ണ്ട മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. അ​തി​വേ​ഗ വ​ള​വു​ക​ളും മാ​റി​മ​റി​യു​ന്ന ഗ്രി​പ് സാ​ഹ​ച​ര്യ​ങ്ങ​ളും സാ​ഹ​സി​ക​ത നി​റ​ഞ്ഞ പ്ര​ത​ല​വു​മെ​ല്ലാം അ​ട​ങ്ങി​യ പ​ര​ഗ്വേ റാ​ലി​യി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​രും പു​റ​ത്തെ​ടു​ത്ത​ത്.

2025 ന​വം​ബ​റി​ൽ ന​ട​ന്ന ഡ​ബ്ല്യു.​ആ​ർ.​സി സൗ​ദി അ​റേ​ബ്യ റാ​ലി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും, 2026ലെ ​സ​ഫാ​രി റാ​ലി കെ​നി​യ​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ര​ഗ്വേ​യി​ലും മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഇ​തോ​ടെ ഡ​ബ്ല്യൂ.​ആ​ർ.​സി3 വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് പോ​ഡി​യം നേ​ട്ട​ങ്ങ​ളാ​ണ് പു​ലി​ഗി​ല്ല–​ഷ​രീ​ഫ് സ​ഖ്യം സ്വ​ന്ത​മാ​ക്കി​യ​ത്. 2025 ന​വം​ബ​റി​ൽ ഡ​ബ്ല്യു.​ആ​ർ.​സി വി​ഭാ​ഗ​ത്തി​ൽ പോ​ഡി​യം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ–​കോ-​ഡ്രൈ​വ​ർ കൂ​ട്ടു​കെ​ട്ട് എ​ന്ന ച​രി​ത്ര​നേ​ട്ടം ന​വീ​ൻ പു​ലി​ഗി​ല്ല–​മു​സാ ഷ​രീ​ഫ് സ​ഖ്യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2026ൽ ​കെ​നി​യ​യി​ലും പ​ര​ഗ്വേ​യി​ലും ര​ണ്ട് പോ​ഡി​യ​ങ്ങ​ൾ കൂ​ടി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ലോ​ക റാ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഡ​ബ്ല്യു.​ആ​ർ.​സി3 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി ഇ​രു​വ​രും മാ​റു​ക​യാ​ണ്. സ​ഖ്യം ഇ​നി ഡ​ബ്ല്യു.​ആ​ർ.​സി​യു​ടെ അ​ടു​ത്ത റൗ​ണ്ടാ​യ ചി​ലി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Naveen Puligilla and Musa Sharif partnership shines in Paraguay too
Next Story