Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ട​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി പാ​റ​യി​ൽ രാ​ജ​ൻ തീ​ര​ങ്ങ​ൾ തേ​ടു​ന്നു

text_fields
bookmark_border
ക​ണ്ട​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി പാ​റ​യി​ൽ രാ​ജ​ൻ തീ​ര​ങ്ങ​ൾ തേ​ടു​ന്നു
cancel
camera_alt

താ​വം പു​ഴ​യോ​ര​ത്ത് രാ​ജ​ൻ ന​ട്ടു​പി​ടി​പ്പി​ച്ച ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് മു​ന്നി​ൽ

പ​ഴ​യ​ങ്ങാ​ടി: ക​ണ്ട​ൽ വ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ചും ക​ണ്ട​ൽ ചെ​ടി​ക​ൾ വെ​ച്ച് പി​ടി​പ്പി​ച്ചും ക​ണ്ട​ലി​നോ​ടൊ​പ്പം ജീ​വി​ക്കു​ക​യാ​ണ് ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ താ​വ​ത്ത് താ​മ​സി​ക്കു​ന്ന പാ​റ​യി​ൽ രാ​ജ​ൻ. സ്വ​ന്ത​മാ​യു​ള്ള തോ​ണി​യി​ൽ ചു​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ക്കു​ന്ന​താ​ണ് ഉ​പ​ജീ​വ​ന മാ​ർ​ഗം. ബാ​ക്കി സ​മ​യം ക​ണ്ട​ലി​നാ​യി ക​രു​തു​ക​യാ​ണ് 62 കാ​ര​നാ​യ രാ​ജ​ൻ.

ത​ന്റെ വീ​ട്ടു​മു​റ്റ​ത്തെ പ​രി​മി​ത സ്ഥ​ല​ത്ത് 2500ലേ​റെ ക​ണ്ണാം​പൊ​ട്ടി ക​ണ്ട​ലി​ന്റെ വി​ത്തു​ക​ൾ മു​ള​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് ഇ​യാ​ൾ. പാ​ക​മാ​യ വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് മു​ളി​പ്പി​ച്ചെ​ടു​ത്ത ക​ണ്ട​ൽ ചെ​ടി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തി​ലേ​റെ പ്രാ​യ​മു​ണ്ട്. സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ജ​ൻ ക​ണ്ട​ൽ തൈ​ക​ൾ മു​ള​പ്പി​ച്ചെ​ടു​ത്ത​ത്. പു​ഴ​യോ​ര​ങ്ങ​ളു​ടെ ഗ​ണ്യ​മാ​യ ഭാ​ഗം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ അ​ധീ​ന​ത​യി​ലി​രി​ക്കെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കാ​യ പു​ഴ​യോ​ര​ങ​ൾ തേ​ടു​ക​യാ​ണ് രാ​ജ​ൻ. താ​വ​ത്തെ സ്വ​ന്തം വീ​ടി​ന​ടു​ത്ത പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് രാ​ജ​ൻ വ​ള​ർ​ത്തി​യെ​ടു​ത്ത ക​ണ്ട​ലു​ക​ൾ വ​ന​മേ​ഖ​ല​ക​ൾ​ക്കു തു​ല്യ​മാ​യി വ​ള​ർ​ന്നു​പ​ട​ർ​ന്നി​ട്ടു​ണ്ട്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ൽ അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠ​നം മു​ട​ങ്ങി​യ രാ​ജ​ൻ പി​താ​വി​നോ​ടൊ​പ്പം 15ാം വ​യ​സ്സു മു​ത​ൽ തോ​ണി​യി​ൽ പു​ഴ​യി​ൽ മ​സ്യ​ബ​ന്ധ​ന തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ പു​ഴ​യോ​ര​ങ്ങ​ളി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പ​ച്ച​പ്പി​ൽ ആ​കൃ​ഷ്‌​ട​നാ​യാ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്. ക​ണ്ട​ലി​നോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ന്ന​തോ​ടെ ക​ണ്ട​ൽ ചെ​ടി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി.

തീ​ര​ദേ​ശ പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ നി​ര​വ​ധി മ​ത്സ്യ​ങ്ങ​ൾ, ഞ​ണ്ടു​ക​ൾ, ചെ​മ്മീ​ൻ, പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​വും പ്ര​ജ​ന​ന​സ്ഥ​ല​വു​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​ണ്ട​ലു​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​തി​ൽ രാ​ജ​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ചെ​റു​ക​ണ്ട​ൽ, ഉ​പ്പു​ക​ണ്ട​ൽ, ചു​ള്ളി​ക്ക​ണ്ട​ൽ, പൂ​ക്ക​ണ്ട​ൽ, ന​ക്ഷ​ത്ര ക​ണ്ട​ൽ, ക​ണ്ണാം പൊ​ട്ടി, ച​ക്ക​ര​ക്ക​ണ്ട​ൽ തു​ട​ങ്ങി ഏ​താ​ണ്ടെ​ല്ലാ ത​രം ക​ണ്ട​ലു​ക​ളും ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടെ​ങ്കി​ലും ക​ണ്ണാം​പൊ​ട്ടി, ന​ക്ഷ​ത്ര ക​ണ്ട​ൽ എ​ന്നി​വ​യു​ടെ വി​ത്തു​ക​ളാ​ണ് രാ​ജ​ൻ ശേ​ഖ​രി​ച്ചു മു​ള​പ്പി​ച്ചെ​ടു​ത്ത​ത്. ക​ണ്ട​ലി​നെ കു​റി​ച്ച​റി​യാ​ൻ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ​ന്റെ സ​ഹാ​യം തേ​ടി​യെ​ത്താ​റു​ണ്ട്.

ക​ണ്ട​ൽ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം, ന​ശി​ച്ചു പോ​യ ക​ണ്ട​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ന​രു​ജ്ജീ​വ​ന​വും ന​ട്ടു​പി​ടി​പ്പി​ക്ക​ലും, ക​ണ്ട​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​ങ്ങ​നെ ക​ണ്ട​ൽ സം​ര​ക്ഷ​ണ​ത്തി​നു വി​വി​ധ പ​ദ്ധ​തി​ക​ളും ധ​ന​സ​ഹാ​യ സം​രം​ഭ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യി​ൽ​നി​ന്നോ അ​നു​ബ​ന്ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നോ ഒ​രു പ്രോ​ൽ​സാ​ഹ​ന​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​റ​യി​ൽ രാ​ജ​ൻ പ​റ​യു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്ത് കാ​ർ​ബ​ൺ സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കു​റ​യ്ക്കാ​നും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ സ​ഹാ​യി​ക്കു​ന്നു. ജ​ല​ത്തി​ലെ മ​ലി​നീ​ക​ര​ണ ഘ​ട​ക​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ ആ​ഗി​ര​ണം ചെ​യ്ത് ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്താ​നും ക​ഴി​യു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ തീ​ര​സം​ര​ക്ഷ​ണ​ത്തി​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നും കാ​ലാ​വ​സ്ഥ സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ​യും മു​ഖ്യ ഘ​ട​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parayil Rajan seeks out the shores for plant the kandal
Next Story