അനൗണ്‍സര്‍ തിരക്കിലാണ്...
text_fieldsജയന്‍ എന്‍. ശങ്കരന്‍
കാലടി: അനൗണ്‍സര്‍ ജയന്‍ എന്‍. ശങ്കരന്‍ തിരക്കിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വരികളൊരുക്കി ശബ്ദം നല്‍കുന്ന തിരക്കിലാണ് അനൗണ്‍സറും, പാരഡി പാട്ടുകളും കാപ്ഷനുകളും തയ്യാറാക്കി നൽകുന്ന തോട്ടകം നെടുവേലി വീട്ടില്‍ ജയന്‍ എന്‍. ശങ്കരന്‍. ഓരോ സ്ഥാനാര്‍ത്ഥിയുടെയും പ്രത്യേകതകള്‍ ചോദിച്ചുമനസ്സിലാക്കി ത്രസിപ്പിക്കുന്ന വാക്കുകളാല്‍ ജയന്‍ ആദ്യം നോട്ട് തയാറാക്കി അയച്ചുകൊടുക്കും.
ഭേദഗതി ആവശ്യമെങ്കില്‍ തിരുത്തുകയും പീന്നിട് നേരെ സ്റ്റുഡിയോയിലേക്ക് കയറി മുഴങ്ങുന്ന ശബ്ദത്തില്‍ അനൗണ്‍സ്‌മെന്റ് തുടങ്ങുകയും ചെയ്യും. സമൂഹ മാധ്യമങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ആവശ്യക്കാര്‍ക്ക് നൽകുന്നത്. ക്ഷേത്രങ്ങളുടെയും, ദേവാലയങ്ങളുടെയും, വിവിധ സംഘടനകളുടെ പ്രോഗ്രാമിന്‍റെയും, വ്യാപാര സ്ഥാപനങ്ങളുടെയും അനൗണ്‍സ്മെന്റുകളാണ് ജയന്റെ വരുമാനമാര്‍ഗ്ഗം.
ഡോക്യുമെന്ററികള്‍ക്കും ശബ്ദം നല്‍കുന്നുണ്ട്. നാലുപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ പരിചയമുണ്ട്. നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ആദ്യത്തെ വര്‍ക്ക് സീതത്തോട് ഗ്രാമ പഞ്ചായത്തിലെ ഗവിയില്‍ നിന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

