Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരന്തമുഖത്ത് ജീവന്റെ കാവലാളാകാൻ എവിന്റെ 'റെസ്‌ക്യു റോവർ'

text_fields
bookmark_border
ബാലശാസ്ത്ര പുരസ്കാരം നരിക്കുനി ജി.എച്ച്.എസ്. എസിലെ പത്താം ക്ലാസുകാരന്
ദുരന്തമുഖത്ത് ജീവന്റെ കാവലാളാകാൻ എവിന്റെ റെസ്‌ക്യു റോവർ
cancel

നരിക്കുനി: ദുരന്തങ്ങൾക്കിടയിൽ ജീവൻ തേടിയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ഒരു റോബോട്ട്. അപകടം പതിയിരിക്കുന്ന ഇടങ്ങളിലേക്ക് മനുഷ്യർക്ക് കടന്നുചെല്ലാൻ കഴിയാതെ വരുമ്പോൾ രക്ഷയുടെ വഴികാട്ടിയാകാൻ ഒരു കൊച്ചുശാസ്ത്രപ്രതിഭയുടെ ആശയം. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.സി. എവിൻ വികസിപ്പിച്ച 'റെസ്‌ക്യു റോവർ' എന്ന റോബോട്ടിക് സംവിധാനമാണ് അവനെ സംസ്ഥാന ശാസ്ത്രവേദിയുടെ ഈ വർഷത്തെ ബാലശാസ്ത്ര പുരസ്കാരത്തിന് അർഹനാക്കിയത്.

അപകടസാധ്യതകൾ നിറഞ്ഞ ഇടങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ അവിടെയെത്തി വിവരങ്ങൾ ശേഖരിക്കാനും അപകടസാധ്യതകൾ തിരിച്ചറിയാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സഹായമേകാനും ലക്ഷ്യമിട്ടാണ് ഈ റോബോട്ടിക് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. അപകടമേഖലകളിലെ നിർണായക വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് കൈമാറാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തങ്ങൾ മനുഷ്യജീവിതത്തെ വേട്ടയാടുന്ന കാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കുകയെന്ന ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. നവീന ശാസ്ത്രസങ്കൽപങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിനാണ് സംസ്ഥാന ശാസ്ത്രവേദി ബാലശാസ്ത്ര പുരസ്കാരം നൽകുന്നത്. ഒക്ടോബർ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ എവിന് പുരസ്കാരം സമ്മാനിക്കും. നരിക്കുനി ബാവട്ടിച്ചാലിൽ റഷീദിന്റെയും ജമീലയുടെയും മകനാണ് എവിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rescue Rover Wins Science Award
Next Story