കുട്ടികളുടെ പ്രൈവസിയാണോ വിഷയം
text_fieldsകൗമാര കാലഘട്ടം ശാരീരിക മാനസിക വളർച്ചയുടേത് എന്നതുപോലെ ആശയ കുഴപ്പങ്ങളുടെയും ഇമോഷണൽ ഏറ്റ കുറച്ചിലുകളുടെയും കാലം കൂടിയാണ്. കുട്ടികൾ അവനവനെ മനസ്സിലാക്കി തുടങ്ങുന്നതും, അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങുന്നതും സ്വന്തം ഇച്ഛക്കനുസരിച്ചുള്ള തീരുമാനങ്ങളെടുത്തു തുടങ്ങുന്നതും ഈ സമയത്താണ്.
അതുകൊണ്ട് തന്നെ കുട്ടികളുടെ പ്രൈവസിക്ക് കൊടുക്കുന്ന റെസ്‌പെക്ട് അവരുമായുള്ള ബന്ധത്തിൽ ദൃഢതയും വിശ്വസ്ഥതയും വളർത്തുന്നതിനു സഹായിക്കും. മിക്ക മാതാപിതാക്കളും കുട്ടികളുടെ കാര്യങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടാണ് പ്രായത്തിന്റെ അപകടങ്ങളിൽ നിന്നും അവരെ സംരക്ഷിക്കണ്ടത് എന്ന് കരുതുന്നു. എന്നാൽ അമിതമായ ഇടപെടലുകൾ അവരെ പ്രകോപിതരാക്കാനും, അവരുടെ കാര്യങ്ങളിൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനും വൈകാരികമായ അടുപ്പം കുറയുന്നതിനും കാരണമാകും.
പ്രൈവസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പൂർണ സ്വാതന്ത്ര്യം എന്നല്ല. മറിച്ച് കുട്ടികളുമായുള്ള connection നിലനിർത്തികൊണ്ട് തന്നെ വളരാനുള്ള അവസരം ഒരുക്കി കൊടുക്കലാണ്. കുട്ടികളെ കേൾക്കുന്നതിനുള്ള താൽപ്പര്യത്തോടെയാവാണം അവരുടെ കാര്യങ്ങൾ ചോദിച്ചറിയാൻ. കുട്ടികളുടേതായ പേർസണൽ ടൈം, അവരുടേ പ്രൈവറ്റ് കോൺവെർസേഷൻ തുടങ്ങിയ കാര്യങ്ങളിൽ സുരക്ഷ ആശങ്കകൾ ഇല്ലാത്തപക്ഷം അമി ഇടപെടലുകൾ നടത്താതിരിക്കുക.
കുട്ടികളെ നമ്മൾ വിശ്വസിക്കുന്നു എന്ന തോന്നലാണ് അവർക്ക് നമ്മുടെ മുൻപിൽ തുറന്നു സംസാരിക്കാൻ ഉള്ള വഴി ഒരുക്കുന്നത്. അതുകൊണ്ട് തന്നെ teenage privacy എന്നത് ഒരു അവകാശം ആയിട്ടല്ല മറിച്ച് അവർക്ക് വളരാനുള്ള അനിവാര്യമായ സാഹചര്യ മായാണ് കാണണ്ടത്.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.