രക്ഷിതാക്കൾ കുട്ടികളെ കേട്ടിരിക്കണോ?
text_fieldsമൊബൈലിൽ നിന്ന് മുഖംപോലും ഉയർത്താതെ “ആ, എന്താ പറയൂ” എന്ന് ഉദാസീനമായി കുട്ടി ഒരു കാര്യം പറയാൻ വരുമ്പോൾ മറുപടി പറയുന്ന മാതാപിതാക്കളാണോ?. ഇന്നത്തെ തിരക്കേറിയ ലോകത്ത് മാതാപിതാക്കൾക്ക് മക്കളുമായി ശരിയായ ആശയവിനിമയം നടത്താൻ സമയം കണ്ടെത്താൻ കഴിയുന്നില്ല. എന്നാൽ മക്കളെ കേൾക്കുന്നത് മാതാപിതാക്കൾ ചെയ്യാവുന്ന ഏറ്റവും വിലപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഇത് വെറുമൊരു സംസാരമല്ല, കുട്ടികളുടെ വികാരങ്ങളും ആശങ്കകളും മനസ്സിലാക്കാനുള്ള ശ്രമവുംകൂടിയാണ്.
മാതാപിതാക്കൾ ശ്രദ്ധിച്ചുകേൾക്കുമ്പോൾ, കുട്ടികൾക്ക് തങ്ങൾ അവരുടെ ജീവിതത്തിൽ വിലപെട്ടവരാണെന്ന് തോന്നിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ബന്ധം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മക്കളുടെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ അവർക്ക് ഭയങ്ങളോ ആശങ്കകളോ ഇല്ലാതെ തുറന്ന് പറയാൻ താല്പര്യമുണ്ടാകും. കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയും. സ്കൂളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, കൂട്ടുകാരുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ, സ്വന്തം മനസ്സിലുള്ള ഭയങ്ങൾ എന്നിവയെക്കുറിച്ച് തുറന്നുപറയും. ഈ വിവരങ്ങൾ കുട്ടികളെ ശരിയായ ദിശയിൽ നയിക്കാനും അവരെ പിന്തുണക്കാനും സഹായിക്കും.
കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുന്നത് അല്ലെങ്കിൽ അവരെ ചെറുക്കുന്നത് ദീർഘകാലത്തേക്ക് മാനസിക ദോഷങ്ങളുണ്ടാക്കാം. അവർക്ക് തുറന്നുപറയാൻ ഭയമുണ്ടാകുകയും വൈകാരികമായി അകലുകയും ചെയ്യും. ഇത് സമ്മർദ്ദത്തിനും വിചിത്ര പെരുമാറ്റത്തിനും കാരണമായേക്കാം.
കുട്ടികളുടെ വികാരങ്ങളെ മാനിച്ച് അവരെ മനസ്സോടെ കേൾക്കുക. കുറച്ച് നിമിഷങ്ങൾ മാറ്റിവെച്ച് കുട്ടികളെ മനസ്സോടെ കേൾക്കുക. ഇത് ബന്ധം ശക്തിപ്പെടുത്തുകയും വിശ്വാസം വളർത്തുകയും ചെയ്യും. മാതാപിതാക്കൾ മക്കൾക്ക് നൽകാവുന്ന ഏറ്റവും വിലമതിക്കപ്പെട്ട സമ്മാനമായിരിക്കും അത്.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777.
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.