ടീനേജ് അഗ്രഷൻ: ചേർത്ത് നിർത്തി പരിഹരിക്കണം
text_fieldsകൗമാരക്കാരിൽ കൂടിവരുന്ന അക്രമസ്വഭാവം വലിയ ചർച്ചയാവുന്ന കാലമാണ്. സിനിമയും സോഷ്യൽ മീഡിയയും ഒക്കെ സ്വാധീനം ചെലുത്തുന്നതും മുതിർന്നവരേക്കാൾ കൗമാരക്കാരിലാണ്. ആൽഫയെന്നും സിഗ്മയെന്നും ഒക്കെ തരം തിരിച്ച് ഇതൊക്കെയാണ് ‘cool’ എന്ന ചിന്തയിലാണ് അക്രമവും ലഹരി ഉപയോഗവും പോലും കുട്ടികൾക്കിടയിൽ സ്വാഭാവികമാവുന്നത്.
ടീനേജിലെ ഇത്തരം പെരുമാറ്റങ്ങൾ പലപ്പോഴും നോർമലൈസ് ചെയ്യപ്പെടുന്നുമുണ്ട്. കൃത്യമായി ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഈ അഗ്രെഷന് പിന്നിലെ യഥാർഥ കാരണം അഡ്രസ്സ് ചെയ്യാതെ പോകാം. പീയർ പ്രഷർ, കളിയാക്കലുകൾ, അപകർഷത, കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ, പലതരം പേടികൾ, ആശങ്കകൾ ഇങ്ങനെ പലതും പുറത്തുവരുന്നത് ദേഷ്യമായോ അക്രമമായോ ഒക്കെയാവാം. വലിച്ചടക്കുന്ന വാതിൽ ചിലപ്പോൾ സഹായത്തിനുള്ള നിലവിളിയാവാം.
എന്നാൽ അക്രമ വാസന ഉള്ള കുട്ടികളെ അടിച്ചു നിയന്ത്രിക്കണം എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. തിളച്ച വെള്ളത്തിന്റെ ചൂട് കുറക്കാൻ വീണ്ടും തിളച്ച വെള്ളത്തിൽ െവക്കുന്നത് പോലെയാവുമത്. മാതാപിതാക്കളും അധ്യാപകരും പലപ്പോഴും കുട്ടികളെക്കാൾ വികരാധീനരായാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടാൽ ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കാം. തുറന്ന സംസാരങ്ങൾക്ക് അവസരം ഒരുക്കാം.
കുട്ടികൾ നമ്മളോട് തുറന്നു സംസാരിക്കുന്നില്ലെങ്കിൽ അതിന്റെ അർത്ഥം നമ്മളെ ഒരു സേഫ് സ്പേസ് ആയി അവർക്ക് തോന്നുന്നില്ല എന്നതാണ്. നമുക്ക് കഴിയുന്നില്ലെങ്കിൽ വിദഗ്ധരുടെ സേവനം തേടാനും മടിക്കേണ്ട. സിനിമയിലെ ഹീറോയെ നിയന്ത്രിക്കാനും കട്ട് പറയാനും സംവിധായകനുണ്ട്, എന്നാൽ നമ്മുടെ ജീവിതത്തിന്റെ സംവിധായകൻ നമ്മൾ തന്നെയാണെന്ന ബോധ്യത്തോടെ വളരട്ടെ കുട്ടികൾ.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.