കവ്വായി കായല്‍ സ്വാലിഹക്ക് കളിക്കൂട്ടുകാരി
text_fields കാഴ്ചപോലും ഭീതി പരത്തുന്നതാണ് പയ്യന്നൂര്‍ കവ്വായി കായലിന്‍്റെ വിശാലത. മറുകര ഏറെ അകലെ മാത്രമുള്ള കായലിലൂടെയുള്ള തോണിയാത്ര മുതിര്‍ന്നവരുടെ മനസ്സില്‍പോലും തീ കോരിയിടും. എന്നാല്‍, ഒന്നാംക്ളാസില്‍ പഠിക്കുന്ന ഈ പിഞ്ചുകുഞ്ഞിന് കവ്വായി കായല്‍ കളിക്കൂട്ടുകാരിയാണ്. കവ്വായി കായല്‍ മാത്രമല്ല, ഓളങ്ങള്‍ നീന്തിത്തുടിക്കുന്ന ഏതു ജലാശയത്തിലും തുഴയെറിയാന്‍ ഈ മിടുക്കിക്ക് ഭയമില്ല.
മാടായിയിലെ ഏണ്ടിയില്‍ റഫീഖിന്‍്റെയും കെ.വി. ജാസ്മിന്‍്റെയും മകളും വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിനിയുമായ സ്വാലിഹയാണ് കരയില്‍ കണ്ണന്‍ചിരട്ടയില്‍ ചോറും കറിയും വെച്ചുകളിക്കേണ്ട പ്രായത്തില്‍ കായലുകളുടെ കാണാക്കയത്തില്‍ തുഴയെറിഞ്ഞ് സാഹസികതകൊണ്ട് വിസ്മയമാവുന്നത്.
ചെറുപ്പംമുതല്‍ തന്നെ മാതാപിതാക്കള്‍ ചേര്‍ന്ന് നീന്തല്‍ പഠിപ്പിച്ചതോടെയാണ് ഈ മിടുക്കിക്ക് ജലഭയം മാറിക്കിട്ടിയത്. കയാക്കിങ് മോഹം മനസിലത്തെിയതോടെയാണ് സ്വാലിഹക്ക് രണ്ടുപേര്‍ക്കിരുന്ന് യാത്ര ചെയ്യാവുന്ന പൂര്‍ണമായും ഫൈബറില്‍ തീര്‍ത്ത കയാക്കിങ് ബോട്ട് പിതാവ് വാങ്ങിക്കൊടുത്തത്. സുല്‍ത്താന്‍ കനാലിന്‍്റെ ഓളങ്ങള്‍ കീറിമുറിച്ച് തുഴയെറിയണമെന്നായിരുന്നു സ്വാലിഹയുടെ മോഹം.
എന്നാല്‍, കോഴിബസാര്‍ പാലത്തിന്‍്റെ നിര്‍മാണത്തോടനുബന്ധിച്ച് കനാല്‍ ബണ്ട് കെട്ടി മുട്ടിച്ചതോടെ ഈ മോഹം പൊലിഞ്ഞു. തലതിരിഞ്ഞ വികസനത്തിന്‍്റെ രക്തസാക്ഷിയായ കനാല്‍ ഒഴുക്ക് നിലച്ച് മാലിന്യം പേറി പ്രകൃതിസ്നേഹികളുടെ കണ്ണീര്‍ചാലായി മാറി. ചുവപ്പുനാടയില്‍ കുടുങ്ങി സുല്‍ത്താന്‍തോടിന്‍്റെ മോചനം നീണ്ടതോടെ ഓട്ടോ ഡ്രൈവറായ റഫീഖ് കയാക്കിങ് ബോട്ട് ഓട്ടോയുടെ പുറത്തുകയറ്റി മറ്റു പുഴകളിലത്തെിച്ച് ബോട്ടിറക്കി സ്വാലിഹയെകൊണ്ട് തുഴയെറിയിപ്പിച്ചു. ഈ യാത്രയാണ് സ്വാലിഹയെ മാതാവിന്‍്റെ വീടിനോടു ചേര്‍ന്ന കവ്വായി കായലിന്‍്റെ ഭാഗമായ കൊറ്റി കായലിന്‍്റെ കൂട്ടുകാരിയാക്കിയത്.
40 കിലോ ഭാരംവരുന്ന ബോട്ട് തുഴയാന്‍ അഞ്ചര കിലോ ഭാരവും രണ്ടര മീറ്റര്‍ നീളവുമുള്ള തുഴയാണ് ഉണ്ടായിരുന്നത്. ഇത് കുരുന്നു കരങ്ങള്‍ക്ക് താങ്ങാനാവാത്തതായതിനാല്‍ തുഴ പ്രത്യേകമായി രൂപകല്‍പന ചെയ്താണ് റഫീഖ് മകളെ കയാക്കിങ് പരിശീലിപ്പിച്ചത്.
സാഹസിക മേഖലയില്‍ സര്‍ക്കാറും സംഘടനകളും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏഴിമല നാവിക അക്കാദമിയില്‍ പോലും അന്താരാഷ്ട്രതലത്തില്‍ കയാക്കിങ് മത്സരം നടത്തുകയും ചെയ്യുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ കയാക്കിങ് അവഗണിക്കപ്പെട്ട വിനോദമാണ്. ഈ സന്ദര്‍ഭത്തിലാണ് ആളും ആരവവുമില്ലാതെ അഞ്ചു വയസ്സുകാരി അക്കാദമിക്ക് തൊട്ടടുത്ത കായലില്‍ ഒറ്റക്ക് തുഴയെറിഞ്ഞ് മുന്നേറുന്നത്.
വീട്ടുപറമ്പിലും വിദ്യാലയ മുറ്റത്തും പൊതുസ്ഥലങ്ങളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ച പ്രകൃതി സ്നേഹിയായ സ്വാലിഹക്ക് ഭാവിയില്‍ പൈലറ്റാകാനാണ് മോഹം. അതുകൊണ്ട് മകള്‍ക്ക് അഡ്വഞ്ചര്‍ സ്പോര്‍ട്സില്‍ കൂടി പരിശീലനം കൊടുക്കണമെന്നാണ് റഫീഖിന്‍്റെയും ജാസ്മിന്‍്റെയും ആഗ്രഹം. ഈ ദമ്പതികള്‍ക്ക് ഒരു മകള്‍കൂടിയുണ്ട്. മൂന്നു വയസ്സുകാരി സമീഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.