മലകയറിയ മലയാളി പെണ്‍കുട്ടി...
text_fieldsമഞ്ഞുമൂടിയ മലനിരകളിലേക്ക് പുരുഷന്മാരെപ്പോലും അമ്പരപ്പിച്ച് മുന്നേറ്റം നടത്തിയ മലയാളി പെണ്‍കുട്ടി ശ്രദ്ധേയയായി. ഈ വനിത ക്യാമ്പിലെ ഏറ്റവും മികച്ചയാളായി തെരഞ്ഞെടുക്കപ്പെടുകകൂടി ചെയ്തപ്പോള്‍ അത് കേരളത്തിനുള്ള അംഗീകാരം കൂടിയാകുകയായിരുന്നു.
കേന്ദ്ര പ്രതിരോധ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഹിമാലയത്തിലെ മണാലിയില്‍ സംഘടിപ്പിച്ച ദേശീയ ക്യാമ്പില്‍ ബെസ്റ്റ് ട്രെയ്നറായത് കോട്ടയം ജില്ലക്കാരി റോഷ്നി സുഭാഷായിരുന്നു. എന്‍.സി.സിയുടെ കേരളത്തിലെ അഞ്ച് ബറ്റാലിയനുകളില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് മണാലിയിലെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ റോഷ്നി സുഭാഷിനൊപ്പം തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിലെ മനു ബി. ജയനാണ് ക്യാമ്പിലത്തെിയ മറ്റൊരു മലയാളി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 95 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
മണാലിയിലെ അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്‍ മേയ് ഒന്നു മുതല്‍ 26 വരെയായിരുന്നു ക്യാമ്പ്. സമുദ്രനിരപ്പില്‍നിന്ന് 15000 അടി ഉയരത്തില്‍ മലകയറ്റം ഉള്‍പ്പെടെയുള്ള സാഹസിക പ്രകടനത്തിലാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. റോക്ക് കൈ്ളംബിങ്, റിവര്‍ ക്രോസിങ് തുടങ്ങി വിവിധ സാഹസിക പ്രകടനങ്ങളിലൊക്കെയും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതാണ് റോഷ്നിയെ മികച്ച ട്രെയ്നറായി തെരഞ്ഞെടുക്കാന്‍ കാരണമായത്.
കോട്ടയം ജില്ലയിലെ കൈപ്പള്ളി പുത്തന്‍പുരയ്ക്കല്‍ സുഭാഷ്-ഷൈലജ ദമ്പതികളുടെ മകളായ റോഷ്നി സെന്‍റ് തെരേസാസ് കോളജിലെ രണ്ടാം വര്‍ഷ ബി.എസ്സി ബോട്ടണി വിദ്യാര്‍ഥിനിയാണ്. എം.ജി സര്‍വകലാശാലാ അത്ലറ്റിക് താരം കൂടിയാണ് റോഷ്നി. എറണാകുളം എന്‍.സി.സി കമാന്‍ഡിങ് ഓഫിസര്‍ ശ്രീകുമാര്‍, ജൂനിയര്‍ അണ്ടര്‍ ഓഫിസര്‍ നീനു റബേക്ക മത്തായി, ഡോ. സലീന എന്നിവരാണ് റോഷ്നിയുടെ പരിശീലകര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.