സിസിലി നടക്കുന്നു; പത്രം വില്‍ക്കാന്‍
text_fieldsഎപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണേക്കാവുന്നതും വനംവകുപ്പ് കുടിയൊഴിപ്പിക്കാവുന്നതുമായ കൂരയില്‍ തനിച്ചാണ് തൃശൂരിലെ കളത്തില്‍പറമ്പില്‍ വീട്ടില്‍ കെ.വി. സിസിലിയെന്ന, നടത്തത്തിലെ സ്വര്‍ണവേട്ടക്കാരിയുടെ താമസം. മനക്കരുത്തിലാണ് സിസിലിയുടെ ജീവിതം. ആരുമില്ളെന്ന സങ്കടം ഒരു കയര്‍ത്തുമ്പില്‍ അവസാനിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനം. അവസാന പ്രാര്‍ഥനക്ക് മുട്ടുകുത്തി നില്‍ക്കെ മരണതീരുമാനം മാറ്റി ജീവിക്കാന്‍ ഉറച്ചു. അവിടെനിന്നാണ് സിസിലിയുടെ ജീവിതം വിജയത്തിലേക്ക് നടന്നത്.
സായാഹ്നപത്രം വിറ്റും, തൃശൂരിലെ ഒരു സ്കൂള്‍ ബസിലെ കിളിയായും പ്രായം 60ലത്തെുമ്പോഴും തന്‍െറ ഉപജീവനത്തിനുള്ളത് ആരോടും കൈനീട്ടാതെ സമ്പാദിക്കുന്നു. രാവിലെ സ്കൂളിലെ തിരക്ക് കഴിഞ്ഞാല്‍ പത്രമോഫിസില്‍ തൂത്തുവാരലും മറ്റു ജോലികളും. അപ്പോഴേക്കും പത്രം അടിച്ചിറങ്ങിയിട്ടുണ്ടാകും. പിന്നെ പത്രം വില്‍പനയിലേക്ക്. വഴിയോരക്കച്ചവടക്കാര്‍ക്കും നഗരത്തിലെ വ്യാപാരികള്‍ക്കുമെല്ലാം സിസിലി നടത്തച്ചേച്ചിയാണ്. ചിരിച്ചും കളിച്ചുമെല്ലാം നടന്നുപോകുമ്പോഴും ഇവരെയാരെയും അറിയിക്കില്ല സിസിലി തന്‍െറ ഉള്ളിലെ നീറ്റല്‍.
വൈകീട്ട് വീട്ടിലത്തെുമ്പോള്‍ തനിച്ചാണെന്ന് തിരിച്ചറിയുമ്പോള്‍ കൂരയുടെ ഏകാന്തതയില്‍ ഏറെനേരം കരയും. ഇവിടെ സിസിലിയുടെ കൂട്ടിന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തവിധമുള്ള മെഡലുകളും ഷീല്‍ഡുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാമുണ്ട്. 2009 മുതല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍െറ സംസ്ഥാന മീറ്റിലെയും, മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്‍ ഇന്ത്യയുടെ ദേശീയ മീറ്റിലെയും നടത്തവേഗത്തിലെ സ്വര്‍ണവേട്ടക്കാരിയാണ് സാംസ്കാരിക നഗരിക്ക് ചിരപരിചിതയായ സിസിലി.
1995ല്‍ കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ തപാല്‍ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുന്നതിലേക്ക് ആളെ ആവശ്യമുണ്ടെന്ന അപേക്ഷയാണ് സിസിലിയെ നടത്തത്തിലേക്ക് വഴിമാറ്റിയത്. അന്ന് യൂനിവേഴ്സിറ്റിയിലെ ഇന്‍റര്‍വ്യൂവിന്‍െറ ഭാഗമായി രണ്ടു കി.മീ ദൂരം ഓട്ടമുണ്ടായിരുന്നു. ഇന്‍റര്‍വ്യൂവില്‍ വിജയിച്ചു. ജോലി കിട്ടി. ദിവസവേതനാടിസ്ഥാനത്തില്‍. പക്ഷേ, 62 ദിവസമേ ജോലിയെടുക്കാന്‍ കഴിഞ്ഞുള്ളൂ. നാളുകള്‍ക്കകം ഭര്‍ത്താവും മരിച്ചു.
പക്ഷേ, അന്ന് ഓടിയ ഓട്ടം സിസിലി പിന്നെ നടത്തത്തിലേക്ക് പരീക്ഷിക്കുകയായിരുന്നു. സംസ്ഥാന-ദേശീയ മേളകളില്‍ വിജയിയായി. ഇന്ന് നടത്തമെന്നത് സിസിലിയുടെ ദിനചര്യകളില്‍ ഒന്നാണ്. പുലര്‍ച്ചെ പട്ടിക്കാട്ടുള്ള വീട്ടില്‍നിന്ന് ഇറങ്ങുന്ന സിസിലി കോര്‍പറേഷന്‍ മൈതാനം 10 ചുറ്റ് വലംവെക്കും. ഇത് വൈകീട്ടും ആവര്‍ത്തിക്കും. അഭിനേത്രി എന്ന നിലക്കും അവര്‍ ഒരു കൈ നോക്കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശി സംവിധാനം ചെയ്ത ഒരു നേരിന്‍െറ നൊമ്പരം എന്ന സിനിമയിലും മറിയംമോള്‍ക്കൊരുമ്മ എന്ന ടെലിഫിലിമിലും സിസിലി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.
സ്വത്ത് ചോദിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദനത്തിലേക്കും മാറിക്കൊണ്ടിരുന്ന മകനെക്കുറിച്ച് നിവൃത്തിയില്ലാതെ ഒരുനാള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.ഐ വിളിച്ച് ഉപദേശിച്ചു വിട്ട മോന്‍ പിന്നീട് നാടുപേക്ഷിച്ച് പോയി. ചുമരിനോട് ചേര്‍ത്ത്, അടച്ചുറപ്പിക്കാനാവാത്ത വാതിലിനു പിറകില്‍ വെട്ടുകത്തിയൊളിപ്പിച്ച്, ഉറങ്ങാനാവാതെ രാവ് വെളുപ്പിക്കുമ്പോഴും 60ാം വയസ്സിലും അധ്വാനിച്ച് കഴിയുമെന്ന ദൃഢനിശ്ചയത്തിന്‍െറ വാക്കുകള്‍. മേളയില്‍ പങ്കെടുക്കാനൊരുങ്ങുമ്പോള്‍, പങ്കെടുക്കുമ്പോള്‍ ഈ വിങ്ങലുകള്‍ മറക്കും. ഭ്രാന്തില്‍നിന്ന് രക്ഷപ്പെടും. ആ രക്ഷപ്പെടലിനാണ് വിലക്കിലൂടെ അധികൃതര്‍ വിലങ്ങിട്ടത്. അതിലാണ് സിസിലിക്ക് ഏറെ വിഷമം. മനസ്സിലത്തെിയിട്ടില്ളെങ്കിലും പ്രായം ശരീരത്തെ കീഴ്പ്പെടുത്തും മുമ്പ് സ്വന്തമായൊരു തുണ്ടു ഭൂമിയില്‍ ഭയമില്ലാതെ കിടന്നുറങ്ങാന്‍ ഒരു കൊച്ചുവീട് വേണമെന്ന ആഗ്രഹം മാത്രമേ സിസിലിക്ക് ഇനിയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.