തഞ്ചാവൂര്‍ ചിത്രങ്ങളുടെ കൂട്ടുകാരി
text_fieldsചിറക്കല്‍ പുതിയാപ്പറമ്പ് അനശ്വരയിലെ ബിന്ദു പി. നമ്പ്യാര്‍ ഇന്ന് അറിയപ്പെടുന്നത് ചുവര്‍ച്ചിത്രങ്ങളുടെയും തഞ്ചാവൂര്‍ ചിത്രങ്ങളുടെയും കൂട്ടുകാരിയെന്ന നിലയിലാണ്. എല്ലാത്തരം ചിത്രങ്ങളും വരക്കാന്‍ കഴിയുമെങ്കിലും ചുവര്‍ച്ചിത്ര രചനയിലാണ് ബിന്ദു ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പതിവ് ചുവര്‍ ചിത്രരചനാ സങ്കേതങ്ങളുടെ ചട്ടക്കൂടുകളില്‍നിന്ന് തനിമയും മികവും ചോരാതെ നടത്തുന്ന പരീക്ഷണങ്ങളാണ് ബിന്ദുവിന്‍െറ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നത്.
കണ്ണൂര്‍ ബ്രഷ്മാന്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നാണ് ചിത്രരചനയില്‍ ബിരുദമെടുത്തത്. പിന്നീടാണ് ചുവര്‍ച്ചിത്ര രചനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഭര്‍ത്താവ് ഇന്‍റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഹരീന്ദ്രനാഥിന് പുതുച്ചേരിയിലേക്ക് മാറ്റം കിട്ടിയതോടെ താമസം പുതുച്ചേരിയിലേക്ക് മാറ്റി. ഇവിടെനിന്നാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ മാസ്മരിക ലോകം ബിന്ദുവിനു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടത്.
അതോടെ, അവിടത്തെ ഗോകുലം തഞ്ചാവൂര്‍ ആര്‍ട്സില്‍ നിന്ന് തഞ്ചാവൂര്‍ ചിത്രകലയില്‍ പരിശീലനം നേടി. കോഴ്സ് കഴിഞ്ഞെങ്കിലും സ്വപ്രയത്നത്തിലൂടെ തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയിലെ പ്രാവീണ്യം സ്വായത്തമാക്കിയത്. തഞ്ചാവൂര്‍ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി ചുവര്‍ച്ചിത്രങ്ങള്‍ ബിന്ദു വരച്ചിട്ടുണ്ട്.
മക്കളായ ആദിത്യനും മാളവികയും അമ്മയുടെ പാത പിന്തുടര്‍ന്ന് ചിത്രരചനയില്‍ പിച്ചവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിറക്കലിലെ വി.വി. ചന്ദ്രന്‍െറയും ലീലാവതിയുടെയും മകളാണ് ബിന്ദു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.