മാന്‍സിങ്ങിന്‍െറ നാടക ലൈസന്‍സ്
text_fieldsചെറുത്തുനില്‍പിന്‍െറയും പ്രതിരോധത്തിന്‍െറയും ശബ്ദം ആദ്യം മുഴങ്ങേണ്ടത് നാടകവേദിയില്‍ നിന്നാണെന്ന് വിശ്വസിക്കുന്നു ലോകപ്രശസ്ത നാടക സംവിധായിക ഡോ. നീലം മാന്‍സിങ് ചൗധരി. താഴേക്കിടയിലുള്ളവരുടെ സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് നാടകം അതിന്‍െറ ലക്ഷ്യത്തിലത്തെുന്നത്. ഭാഷക്കതീതമായി ദൃശ്യങ്ങള്‍ സംസാരിക്കുമ്പോഴാണ് നാടകത്തിന്‍െറ ശക്തിയും സൗന്ദര്യവും തിരിച്ചറിയുന്നതെന്നും നീലം മാന്‍സിങ് വിശ്വസിക്കുന്നു. നാടകവേദി ഒരു സ്വതന്ത്ര ശക്തിയാണെന്നും മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ മാനങ്ങളേറെയുള്ള മാധ്യമമാണതെന്നും കോഴിക്കോട് നടന്ന ദേശീയ നാടകോത്സവത്തിനത്തെിയപ്പോള് അവര്‍ പറഞ്ഞു.
നാടകത്തില്‍ ഒരേസമയം അഭിനേതാക്കളും ആസ്വാദകരും സജീവമാവും. അതുകൊണ്ടുതന്നെ നാടകത്തെ ജീവിതത്തില്‍ നിന്ന് വേര്‍തിരിച്ച് കാണാനാവില്ല. അതുപോലെതന്നെയാണ് അതിശക്തയായ ഈ സംവിധായികയുടെ ജീവിതവും. നാടകമില്ലാതെ അവര്‍ക്ക് ജീവിതമില്ല. ഡല്‍ഹിയിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകപഠനം പൂര്‍ത്തിയാക്കിയ നീലം മാന്‍സിങ് കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യക്കകത്തും പുറത്തും നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു.
പഞ്ചാബിലെ ചണ്ഡിഗഢില്‍ സ്ഥിരതാമസമാക്കിയ അവരുടെ നാടക ഗ്രൂപ്പിന്‍െറ പേര് കമ്പനിയെന്നാണ്. ഗ്രാമീണരും നാഗരികരുമായ അഭിനേതാക്കളെ സംഘടിപ്പിച്ച് നാടകാവതരണം നടത്തുന്ന അവര്‍ നിരവധി നാടകങ്ങള്‍ക്ക് രംഗഭാഷ്യം ചമച്ചു. ലോര്‍ക്കയുടെ ‘യര്‍മ’, റസീനിന്െറ ‘ഫീദ്ര’, ഗിരീഷ് കര്‍ണാടിന്‍െറ ‘നാഗമണ്ഡല’, ടോണി മോറിസണിന്െറ ‘ലാസ്റ്റ് ടെയ്ല്’ തുടങ്ങിയ രചനകള്‍ നിരവധി ദേശീയ -അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുറമെ പ്രാദേശിക മിത്തുകളും നാടോടിക്കഥകളും വീരേതിഹാസ കഥകളും ഇതിവൃത്തമാക്കി നാടകം അവതരിപ്പിച്ചിട്ടുമുണ്ട്.
ഇങ്ങനെ നിരന്തരമായ സര്ഗാത്മകക്രിയകളിലൂടെ അരങ്ങിനെ നവീകരിക്കുന്നതായിരുന്നു. അവരുടെ ഏറ്റവും പുതിയ നാടകമായ ‘ലൈസന്‍സ്’ ദേശീയ നാടകോത്സവ വേദിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. വിശ്വപ്രസിദ്ധ നാടക കൃത്തായ ബര്‍ത്തോള്‍ഡ് ബ്രെഹ്ത്തിന്െറ ജോബ് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അനാഥരുടെയും അഭയാര്‍ഥികളുടെയും വിഭജനത്തിന്‍െറയും കഥാകാരനായ സാദത്ത് ഹസന് മന്തോ എഴുതിയ ചെറുകഥയെ ആധാരമാക്കി രചിച്ച നാടകമാണ് ലൈസന്‍സ്.
നിശ്ശബ്ദരാക്കപ്പെടുന്നവരുടെ നിലവിളിയും പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ തങ്ങളുടേതായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതുമാണ് നാടകത്തിന്‍െറ ഇതിവൃത്തമെങ്കിലും വ്യവസായവത്കരണം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളും വിപത്തുകളും ഇന്ത്യന്‍ സ്ത്രീകളുടെ യാതനകളും സങ്കീര്‍ണമായ പ്രശ്നപരിസരങ്ങളും ശക്തമായ ദൃശ്യാവിഷ്കാരങ്ങളിലൂടെ ഈ നാടകം സാധ്യമാക്കുന്നു.
രണ്ട് ജീവിതാവസ്ഥകളാണ് ഈ നാടകത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. ഒരു ടോംഗോവാലയുമായി ഒരു പെണ്‍കുട്ടി പ്രണയത്തിലാവുന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹിതയാവുന്നു. അവളുടെ ഭര്‍ത്താവ് പൊലീസ് ലോക്കപ്പില്‍ കൊല ചെയ്യപ്പെടുമ്പോള്‍ അവള് ഏകയും നിരാലംബയുമാവുന്നു. അവള് ഒരു ആണ് സുഹൃത്തിനെ കണ്ടത്തെുകയും അയാളെ ടോംഗോ ഏല്പിച്ച് പ്രതിഫലം പങ്കുവെക്കാന്‍ കരാറാക്കുകയും ചെയ്യുന്നു. പക്ഷേ, അയാള്‍ അവളെ വഞ്ചിക്കുമ്പോള്‍ അവള് ടോംഗോ ഒറ്റക്കോടിക്കാന് തയാറാവുന്നു. പൊലീസ് അവളോട് ലൈസന്‍സ് ആവശ്യപ്പെടുന്നു.
ലൈസന്‍സിനായി അവള് മുനിസിപ്പാലിറ്റിയില്‍ എത്തുമ്പോള്‍ അധികാരികള്‍ അവളോട് വേണമെങ്കില്‍ വ്യഭിചരിക്കാനുള്ള ലൈസന്‍സ് തരാമെന്ന് പറയുന്നതോടെ അവള് അപമാനിതയാവുന്നു. മറ്റൊരു ആഖ്യാനത്തില്‍ തൊഴില്‍രഹിതനായ ഒരു ചെറുപ്പക്കാരന് ഒരു ഫാക്ടറിയുടെ വാച്ച്മാനായി ജോലിചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. അപ്രതീക്ഷിതമായ അയാളുടെ മരണം അയാളുടെ ഭാര്യയെ അനാഥയാക്കുന്നു. ജീവിക്കാന്‍ ഒരു തൊഴിലിനും അതിനുവേണ്ട ലൈസന്സിനുമായുള്ള അന്വേഷണത്തിനവസാനം അവര്‍ ഒരു തീരുമാനത്തിലത്തെുന്നു. സ്ത്രീത്വത്തിന്‍െറ എല്ലാ കാഴ്ചകളും മറച്ചുവെച്ച് പുരുഷന്മാരായി പെരുമാറാനും പുരുഷന്‍െറ വേഷം ധരിക്കാനും അവനെ അനുകരിക്കാനും അവര്‍ തയാറാവുന്നു.
പ്രേക്ഷക സഹകരണമില്ലാതെ ഒരു നാടകം പൂര്ണമാവില്ളെന്ന് അവര്‍ പറഞ്ഞു. നിരവധി തവണ നാടകങ്ങളുമായി കേരളത്തില്‍ വന്നിട്ടുള്ള ഡോ. നീലം മാന്‍സിങ് ചൗധരി കേരളത്തിലെ കലകളെയും സംസ്കാരത്തെയും ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.