ആവിഷ്കാര വൈവിധ്യം തേടി
text_fieldsവിദ്യാര്‍ഥി കാലത്തേ മനസ്സില്‍ സൂക്ഷിച്ചു പോന്ന ചിത്രകലയോടുള്ള അടക്കാനാവാത്ത ആഗ്രഹം ആലപ്പുഴ ആലിശ്ശേരിയിലെ കാട്ടുങ്കല്‍ ചിറയിലുള്ള അജയനെ കൊണ്ടു ചെന്നെത്തിച്ചത് ചിത്രകലയുടെ ഉയരങ്ങളിലേക്കാണ്. അജയന്‍ വി. കാട്ടുങ്കലെന്ന 32കാരന്‍െറ കലാജീവിതം നിശ്ചയ ദാര്‍ഢ്യത്തിന്‍െറ നേര്‍ക്കാഴ്ചയാണ്. സിനിമ കലാരംഗത്ത് ഇതിനോടകം തന്‍േറതായ കൈയൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞ ഈ അനുഗൃഹീത കലാകാരന്‍ അംഗീകാരങ്ങളുടെയും ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും പടവുകള്‍ കയറുകയാണ്. ആറാട്ടുവഴിയിലുള്ള ചിത്രകലാ അധ്യാപകനായിരുന്ന എസ്.എല്‍. ലാരിയസിന്‍െറ കീഴില്‍ ചിത്രകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച അജയന്‍ 1997ല്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ചിത്രകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം എടത്വ ആനപറമ്പില്‍ സ്കൂളില്‍ ചിത്രകലാ അധ്യാപകനായി. ചിത്രകലയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിച്ച അജയന്‍ ജോലി ഉപേക്ഷിച്ച് 2001ല്‍ കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മാവേലിക്കരയിലെ രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠനകാലത്താണ് ശില്‍പകലയെയും പരസ്യകലയെയും പരിചയപ്പെടുന്നത്. 2006ല്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തു വന്നതോടെ അജയന് കലാരംഗത്തു നിന്ന് ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു.

പഠനകാലത്ത് ലളിതകലാ അക്കാദമിയുടെ പ്രദര്‍ശന വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു അജയന്‍. സര്‍ക്കസ് എന്ന പെയിന്‍റിങ്ങിന് ലളിതകലാ അക്കാദമിയുടെ ‘സ്പെഷല്‍ മെന്‍ഷനും’ സ്വന്തമാക്കി. കൂടാതെ ‘കരിപുരണ്ട ജീവിതം’ എന്ന വിഷയത്തെ അധാരമാക്കി നിര്‍മിച്ച വെങ്കല ശില്‍പവും ശ്രദ്ധിക്കപ്പെട്ടു. അക്കാദമിയുടെ അവാര്‍ഡും അജയന്‍ സ്വന്തമാക്കി. അജയന്‍െറ കഴിവുകള്‍ കേട്ടറിഞ്ഞ് സംവിധായകന്‍ ജയരാജ് സിനിമയില്‍ അവസരം നല്‍കി. ‘ഫോര്‍ ദി പീപ്പിള്‍’ എന്ന സിനിമയിലൂടെ കലാ സംവിധായകനായാണ് തുടക്കം. കൂടാതെ റെയ്ന്‍ റെയ്ന്‍ കം എഗൈന്‍, മകള്‍ക്ക്, ദൈവനാമത്തില്‍ തുടങ്ങി ‘ഒറ്റാല്‍’ വരെ 13ഓളം ചിത്രങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ദൈവനാമത്തില്‍ എന്ന സിനിമയില്‍ മികച്ച കലാ സംവിധായകനുള്ള ഭരതന്‍ ഫിലിം പുരസ്കാരവും അജയന്‍ നേടിയിട്ടുണ്ട്. അജയന്‍െറതന്നെ കഥയില്‍ പിറക്കുന്ന ‘നിള’ എന്ന സിനിമയുടെ കലാ സംവിധാനത്തിന്‍െറ തിരക്കിലാണ് ഇപ്പോള്‍. ഇടവേളകളില്‍ സിനിമക്കായി സമയം കണ്ടത്തൊറുണ്ടെങ്കിലും അതില്‍മാത്രം ഒതുങ്ങിക്കൂടാന്‍ അജയന് ഇഷ്ടമുള്ള കാര്യമല്ല.

കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ ഇതിനോടകം അജയന്‍ ചെയ്തുകഴിഞ്ഞു. സാള്‍ട്ട് സത്യഗ്രഹ മെമ്മോറിയല്‍ പ്രോജക്ടിന്‍െറ ഭാഗമായി 2013ല്‍ മുംബൈ നഗരം സന്ദര്‍ശിച്ചു. 160 കോടിയുടെ ബൃഹത്പദ്ധതിയില്‍ വിദേശ രാജ്യങ്ങളിലെ പേരുകേട്ട കലാകാരന്മാര്‍ ഉണ്ടായിരുന്നു. സത്യഗ്രഹത്തില്‍ പങ്കെടുത്തവരുടെ വെങ്കല പ്രതിമ നിര്‍മിക്കണമെന്നതായിരുന്നു പ്രധാന ദൗത്യം. നാരായണ ദത്തിന്‍െറയും സുബ്രഹ്മണ്യത്തിന്‍െറയും പ്രതിമ സ്ഥാപിക്കാന്‍ അജയന് സാധിച്ചു. 2014ല്‍ കലവൂരിലുള്ള കയര്‍ മ്യൂസിയത്തില്‍ കയറിന്‍െറ ചരിത്രം വിവരിക്കുന്ന കൊളാഷ് ചിത്രങ്ങള്‍ അജയന്‍ നിര്‍മിച്ചവയാണ്. ഇതുകൂടാതെ ആലപ്പുഴയുടെ ചരിത്രവും സംസ്കാരവും ജനജീവിതവും കോര്‍ത്തിണക്കി 11 ഇടങ്ങളില്‍ വിവിധ ശില്‍പങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള ബാപ്പുജി പാര്‍ക്കില്‍ 13 അടി ഉയരത്തില്‍ ഗാന്ധിജിയുടെ ഇരിക്കുന്ന ശില്‍പവും അജയന്‍െറ നേതൃത്വത്തില്‍ നിര്‍മിച്ചവയിൽ പെടുന്നവയാണ്. ഇതിനായി 12 ലക്ഷമാണ് ചെലവായത്. കൂടാതെ ആലപ്പുഴയിലെ കനാല്‍ കരകളെ മോടികൂട്ടുന്നതിനായി 67 ലക്ഷത്തിന്‍െറ ശില്‍പങ്ങള്‍ ഒരുങ്ങിയതും അജയന്‍െറ കരവിരുതിലാണ്.

മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നിശാഗന്ധി എന്ന പേരില്‍ 400ഓളം ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഒരുമാസം നീളുന്നതാണ് പ്രദര്‍ശനം. ഇതുകൂടാതെ അന്ധേരിയിലെ നിവ് ആര്‍ട്ട് ഗാലറിയില്‍ സെക്കന്‍ഡ് സ്കിന്‍ എന്ന പേരില്‍ മറ്റൊരു പ്രദര്‍ശനവും ഈ വര്‍ഷംതന്നെ ആരംഭിക്കും. ഇതുകൂടാതെ ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ശില്‍പ പ്രദര്‍ശനവും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് സ്ഥാപിക്കുന്ന സഹോദരന്‍ അയ്യപ്പന്‍െറ വെങ്കല ശില്‍പം, വലിയഴീക്കലില്‍ കരയും കടലും തമ്മിലുള്ള ഗാഢബന്ധം വ്യക്തമാക്കുന്ന കൂറ്റന്‍ കരിങ്കല്‍പ്രതിമ എന്നിവ അജയന്‍െറ അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴ്നാട്ടുള്ള മൈലാടിയിൽ നിന്നാണ് ശില്‍പം നിര്‍മിക്കാന്‍ കൃഷ്ണശില എത്തിക്കുന്നത്. അജയന്‍ നിര്‍മിച്ച സൃഷ്ടികള്‍ കാണുന്നതിനും അവ വാങ്ങുന്നതിനുമായി വിദേശികള്‍ കലവൂരില്‍ സ്റ്റുഡിയോയില്‍ എത്താറുണ്ട്.
15 വര്‍ഷത്തോളം ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന അജയന്‍െറ എട്ടോളം പെയിന്‍റിങ്ങുകളും 14 ശില്‍പങ്ങളും അക്കാദമിയിലുണ്ട്. ചിത്രകല എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നതല്ലെന്നാണ് ഈ കലാകാരന്‍ പറയുന്നത്. അതിനാല്‍, താന്‍ പ്രദര്‍ശിപ്പിച്ച എല്ലാ ശില്‍പങ്ങളും ചിത്രങ്ങളും നാട്ടുകാര്‍ക്കു കൂടി കാണാന്‍ അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പുതിയ തലമുറക്ക് ഒരു ദൃശ്യസംസ്കാര ബോധം നല്‍കുക എന്നതാണ് തന്‍െറ എളിയ ഉദ്യമമെന്ന് ഓര്‍മപ്പെടുത്തിയാണ് ഈ യുവ കലാകാരന്‍ തന്‍െറ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ആലപ്പുഴയില്‍ പഴയ പിക്നിക് സ്പോര്‍ട്ടില്‍ പുതിയതായി ഒരുങ്ങുന്ന ചില്ല ആര്‍ട്ട് കഫേയുടെ ക്യുറേറ്റര്‍കൂടിയാണ് അജയന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.