റോഡിലൂടെ സഞ്ചരിച്ച് 113 വർഷം പഴക്കമുള്ള പള്ളി പുതിയ സ്ഥലത്തേക്ക്
text_fieldsസ്വീഡനിൽ കിരുണ ചർച്ച്
സ്റ്റോക്ഹോം: സ്വീഡനിൽ 113 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം അഞ്ച് കിലോമീറ്റർ അകലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ടുദിവസത്തെ സഞ്ചാരം തുടങ്ങി. ഒരു കേടുപാടും സംഭവിക്കാതെ ഇളക്കിയെടുത്താണ് പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്.
മണിക്കൂറിൽ പരമാവധി അരകിലോമീറ്റർ എന്ന രീതിയിലാണ് കൂറ്റൻ ട്രെയിലറുകളിൽ സഞ്ചാരം. പുതിയ സ്ഥലത്തെത്താൻ രണ്ട് ദിവസം എടുക്കും.
സ്വീഡനിൽ കിരുണ ചർച്ചിന്റെ സഞ്ചാരം നോക്കിനിൽക്കുന്നവർ
1912ൽ സ്ഥാപിച്ച സ്വീഡിഷ് ലൂഥറൻ ചർച്ച് കിരുണ നഗരത്തിലെ പ്രധാന ആകർഷണമാണ്. ഇവിടെ സ്ഥിതിചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനിയുടെ വിപുലീകരണാർഥമാണ് പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിനായി എട്ട് വർഷത്തെ തയാറെടുപ്പുകളാണ് നടത്തിയത്. 672 ടൺ ഭാരമുള്ള പള്ളി പുതിയ സ്ഥലത്തേക്ക് മാറ്റാൻ 458 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.