ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം
text_fieldsആറന്മുള: ആചാരപെരുമയിൽ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഞായറാഴ്ച തുടക്കം. വള്ളസദ്യ വഴിപാടുകൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ 11ന് വിശിഷ്ടാതിഥികളെ ക്ഷേത്രമുറ്റത്തേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് 11.15ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും.
അവിട്ടം തിരുനാൾ ആദിത്യ വർമ്മ, മന്ത്രി വീണ ജോർജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ ഇലയിൽ വിഭവങ്ങൾ വിളമ്പും. തുടർന്ന് പള്ളിയോട സേവാ സംഘം നിർമിച്ച ‘വിസ്മയ ദർശനം’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും.
ഉച്ച പൂജക്ക് ശേഷം വഴിപാട് വള്ളസദ്യകൾ ഊട്ടുപുരകളിൽ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവിൽ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റ പുകയില നൽകി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.