Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightമെ​ഡി​ക്ക​ൽ...

മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ 97.7 ശ​ത​മാ​നം സം​തൃ​പ്തി

text_fields
bookmark_border
hajj pilgrims
cancel
camera_alt

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ജ​ലാ​ജ​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ (ഫയൽ ചിത്രം)

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കി​യ ആ​തു​ര സേ​വ​നം മി​ക​ച്ച​താ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കു​ണ്ടാ​യ സം​തൃ​പ്​​തി 97.7 ശ​ത​മാ​ന​മാ​ണ്. ‘ഹ​ജ്ജ് സം​തൃ​പ്തി വി​ല​യി​രു​ത്ത​ലി’​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ തീ​ർ​ഥാ​ട​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഡേ​റ്റ പ്ര​കാ​ര​മു​ള്ള ക​ണ​ക്കാ​ണി​ത്.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മ​ക്ക​യി​ലെ വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ​വ​ഴി തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭി​ച്ച ആ​തു​ര സേ​വ​നം മി​ക​ച്ച​താ​ണെ​ന്നാ​ണ്​ ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും അ​ഭി​പ്രാ​യം. തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ ക്യു.​ആ​ർ കോ​ഡി​ലൂ​ടെ​യും നേ​രി​ട്ടു​ള്ള ‘ഫീ​ഡ്‌​ബാ​ക്ക്’ ശേ​ഖ​രി​ക്ക​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​മാ​ണ്​​ അ​ഭി​പ്രാ​യം ശേ​ഖ​രി​ച്ച​തെ​ന്ന്​ മ​ക്ക ഹെ​ൽ​ത്ത് ക്ല​സ്റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധം എ​ട്ട് ഭാ​ഷ​ക​ളി​ൽ സ​ർ​വേ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

സേ​വ​ന നി​ല​വാ​ര​വും രോ​ഗി പ​രി​ച​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളി​ലു​ട​നീ​ളം പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​ഞ്ഞ​തും ഈ ​വ​ർ​ഷ​ത്തെ വി​ജ​യ​മാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ സേ​വ​നം ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ ഘ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി ‘ഹ​ജ്ജ് മെ​ഡി​ക്ക​ൽ യാ​ത്ര ഭൂ​പ​ടം’ പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കു​റ്റ​മ​റ്റ സം​വി​ധാ​ന​ങ്ങ​ൾ​വ​ഴി രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കു​ന്ന​തി​നും സേ​വ​ന​പ്ര​വാ​ഹം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ മെ​ഡി​ക്ക​ൽ യാ​ത്ര​യു​ടെ ഓ​രോ ഘ​ട്ട​വും പ്ര​വേ​ശ​നം മു​ത​ൽ ഡി​സ്ചാ​ർ​ജ് വ​രെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ കാ​ർ​ഡു​ക​ളും ന​ൽ​കി​യി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ന്റ്​ സം​വി​ധാ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് സ​മ​യാ​സ​മ​യം ബോ​ധ​വ​ത്കര​ണം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും മി​ക​വി​​ന്റെ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ സ​മ​ഗ്ര​വു​മാ​യ ആ​രോ​ഗ്യ​സം​ര​സ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​തി​ബ​ദ്ധ​ത മ​ക്ക​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന​തും എ​ടു​ത്തു പ​റ​യേ​ണ്ട നേ​ട്ട​ങ്ങ​ളാ​യി വി​ല​യി​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmedical servicehajj pilgrimsSaudi Arabia Newssatisfied
News Summary - Pilgrims 97.7 percent satisfied with medical services
Next Story