കെ.എസ്.ആർ.ടി.സിയുടെ പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്രക്ക് തുടക്കമായി
text_fieldsപഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ ഭാഗമായെത്തിയ കെ.എസ്.ആർ.ടി.സി ബസിന് നൽകിയസ്വീകരണം
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്രയ്ക്ക് ആറന്മുളയിൽ തുടക്കമായി. ഞായറാഴ്ച രാവിലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. വൈക്കം, തൊടുപുഴ, കണ്ണൂർ, തൃശ്ശൂർ ഡിപ്പോകളിൽ നന്നായി നാല് ബസ്സുകൾ ആറന്മുളയിലെത്തിയിരുന്നു.
ബസ്സിനെയും ജീവനക്കാരെയും മന്ത്രിയും പളളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാബ ദേവനും ചേർന്ന് മാലയിട്ട് സ്വീകരിച്ചു. പതിനേഴാം തീയതി മുതൽ തുടർച്ചയായി സർവീസുകൾ ഉണ്ടാകുമെന്നും ഈ വർഷം 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നതായും ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് മാനേജർ ഉദയകുമാർ, ഹരീഷ് കുമാർ, റോയ് ജേക്കബ്, ചീഫ് കോഡിനേറ്റർ സുനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.