ശബരിമല തീർഥാടനം: ക്രമീകരണം വിലയിരുത്തി
text_fieldsശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും കലക്ടര്‍ എ. നിസാമുദ്ദീനും
ചര്‍ച്ച നടത്തുന്നു
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തീർഥാടകർക്കും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കുമായി പമ്പയിലും സന്നിധാനത്തും ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് പത്തനംതിട്ട ഗെസ്റ്റ് ഹൗസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും കലക്ടർ എ. നിസാമുദ്ദീനും ചർച്ച നടത്തി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്, ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ. വിജയൻ, ദേവസ്വം ബോർഡ് അംഗം പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങൾ, വെർച്വൽ ക്യൂ, എമർജൻസി ഓപറേഷൻ സെന്ററുകൾ, പമ്പയിലെ കൺട്രോൾ റൂം എന്നിവയുടെ പ്രവർത്തനം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണം, ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നത്, പരിശോധന സ്ക്വാഡുകളുടെ പ്രവർത്തനം, പൊലീസിനായി ഒരുക്കേണ്ട ക്രമീകരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.
ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ജില്ല കലക്ടര്‍ ഏകീകരിച്ച് നിശ്ചയിച്ചു. തീര്‍ഥാടന കാലയളവില്‍ ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക തീര്‍ഥാടകര്‍ക്ക് വായിക്കാൻ കഴിയുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.
ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ വില ക്രമത്തില്‍
• ചായ, 120 മി.ലി, 16 രൂപ, 14 രൂപ, 12 രൂപ, • കാപ്പി, 120 മി.ലി, 16, 14, 12, • പരിപ്പുവട, 40 ഗ്രാം, 18, 15, 12, • ഉഴുന്നുവട, 40 ഗ്രാം, 18, 15, 12, • ഏത്തയ്ക്ക അപ്പം, 50 ഗ്രാം, 18, 14, 13, • ബജി, 30 ഗ്രാം, 14, 13, 12, • ദോശ (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 16, 14, 12, • ഇഡലി (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 17, 14, 12, • ചപ്പാത്തി (ഒരെണ്ണം), 40 ഗ്രാം, 16, 14, 11, • പൂരി (ഒരെണ്ണം), 40 ഗ്രാം, 17, 16, 15, • പൊറോട്ട (ഒരെണ്ണം), 50 ഗ്രാം, 18, 15, 13, • പാലപ്പം, 50 ഗ്രാം, 15, 14, 11, • ഇടിയപ്പം, 50 ഗ്രാം, 15, 14, 11, • നെയ്റോസ്റ്റ് 150 ഗ്രാം, 54, 49, 46, • മസാലദോശ, 200 ഗ്രാം, 62, 57, 54, • ഗ്രീന്‍പീസ് കറി, 100 ഗ്രാം, 42, 37, 35, • കടലക്കറി, 100 ഗ്രാം, 42, 37, 33, • കിഴങ്ങുകറി, 100 ഗ്രാം, 40, 34, 32, • ഉപ്പുമാവ്, 200 ഗ്രാം, 30, 26, 25, • ഊണ് പച്ചരി, 82, 78, 72, • ഊണ് പുഴുക്കലരി, 82, 78, 72, • ആന്ധ്ര ഊണ്, 84, 77, 72, • വെജിറ്റബിള്‍ ബിരിയാണി, 350 ഗ്രാം, 91, 81, 75, • കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ), 45, 40, 38, • കപ്പ, 250 ഗ്രാം, 38, 35, 33, • വെജിറ്റബിള്‍ പഫ്സ്, 80 ഗ്രാം, 25 രൂപ, 22 രൂപ, • ക്രീം ബണ്‍, 80 ഗ്രാം, 27, 22, • വെജിറ്റബിള്‍ സമൂസ, 60 ഗ്രാം, 15, • നാരങ്ങ ജ്യൂസ്, 210 മി.ലി, 25 രൂപ, 23 രൂപ, 21 രൂപ, • ഓറഞ്ച് ജ്യൂസ്, 210 മി.ലി, 70, 60, 55, • കൈതച്ചക്ക ജ്യൂസ്, 210 മി.ലി, 50, 48, 41, • മുന്തിരി ജ്യൂസ്, 210 മി.ലി, 57, 50, 43, • തണ്ണിമത്തന് ജ്യൂസ്, 210 മി.ലി, 55, 40, 35, • കരിക്ക് 45, 40, 40.

