Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightച​രി​ത്ര നി​മി​ഷം:...

ച​രി​ത്ര നി​മി​ഷം: ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തി

text_fields
bookmark_border
Daniel, R.L.V. Ramakrishnan
cancel
camera_alt

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​നെ​ത്തി​യ ഡാ​നി​യേ​ൽ, അ​ധ്യാ​പ​ക​ൻ ഡോ. ​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​നു​മൊ​ത്ത് കൂ​ത്ത​മ്പ​ല​ത്തി​ൽ ചു​വ​ടു​ക​ൾ വെ​ക്കു​ന്നു

ചെ​റു​തു​രു​ത്തി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തി. പി​റ​വം മാ​മ​ല​ശ്ശേ​രി വീ​ട്ടി​ൽ എ​ൽ​ദോ​യു​ടെ​യും ഹ​ണി​യു​ടെ​യും മ​ക​നാ​യ 11 വ​യ​സ്സു​കാ​ര​ൻ ഡാ​നി​യേ​ൽ ആ​റു​മാ​സ​ത്തെ കോ​ഴ്സി​നാ​ണ് ചേ​ർ​ന്ന​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ നൃ​ത്താ​ധ്യാ​പ​ക​നാ​യ ഡോ. ​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഡാ​നി​യേ​ൽ ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ക്കു​ക.

എ​ൽ​ദോ​യും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ആ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ഭ​ര​ത​നാ​ട്യം പ​ഠി​ക്ക​ണ​മെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വി​നൊ​പ്പ​മാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്. കൂ​ത്ത​മ്പ​ല​ത്തി​ലെ​ത്തി അ​ധ്യാ​പ​ക​നെ ന​മ​സ്ക​രി​ച്ച ഡാ​നി​യേ​ലി​നെ ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ൻ ഭ​ര​ത​നാ​ട്യ​ത്തി​ന്റെ ആ​ദ്യ മു​ദ്ര​ക​ൾ കാ​ണി​ച്ചു​കൊ​ടു​ത്തു.


ഇ​ത് പി​ഴ​വു​ക​ളി​ല്ലാ​തെ ഡാ​നി​യേ​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പി​റ​ന്ന​ത് ച​രി​ത്ര നി​മി​ഷ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ലാ​മ​ണ്ഡ​ലം ആ​ദ്യ​മാ​യി തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ആ​രും എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ക​ലാ​മ​ണ്ഡ​ലം ര​ജി​സ്ട്രാ​ർ ഡോ.​പി. രാ​ജേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ ഭ​ര​ത​നാ​ട്യം വി​ദ്യാ​ർ​ഥി​ക്ക് എ​ല്ലാ​വി​ധ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ക​യാ​ണെ​ന്ന് ക​ലാ​മ​ണ്ഡ​ലം നൃ​ത്ത​വി​ഭാ​ഗം മേ​ധാ​വി ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത പ്ര​സാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala kalamandalamRLV RamakrishnanBharatanatyamLatest News
News Summary - A boy came to study Bharatanatyam at Kerala Kalamandalam
Next Story