Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഫിസ് ഉമ്മർ സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക്​ മീറ്റിന്​

text_fields
bookmark_border
ഹാഫിസ് ഉമ്മർ സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക്​ മീറ്റിന്​
cancel

ഷാർജ: യു.എ.ഇയിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കായി നടന്ന അത്‌ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ആൺകുട്ടികളുടെ ലോങ് ജംപിൽ ഒന്നാംസ്ഥാനം നേടിയ മലയാളി വിദ്യാർഥി ഹാഫിസ് ഉമ്മർ ദേശീയ മത്സരത്തിന് യോഗ്യത നേടി. ഒക്ടോബർ 15 മുതൽ 20 വരെ പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക്​ മീറ്റിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് ഹാഫിസ് മത്സരിക്കും. ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

മലപ്പുറം ജില്ലയിലെ കാട്ടുമുണ്ട സ്വദേശികളായ ഉമ്മർകോയയുടെയും സലീനയുടെയും മകനാണ്. ഡോ. റീമ ഉമ്മർ, യാസീൻ ഉമ്മർ, റിസ്‌വാൻ ഉമ്മർ എന്നിവർ സഹോദരങ്ങളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE National Athletic Meet: Sharjah Student Hafiz Ummar Secures Spot
Next Story