വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന് വി.പി. തേജക്ക് ‘രക്ഷാ മന്ത്രി പദക്’
text_fieldsതിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിസ്വാർഥ സേവനം ചെയ്ത കേരള ബറ്റാലിയൻ എൻ.സി.സി വയനാടിന്റെ അണ്ടർ ഓഫിസർ തേജ വി.പിക്ക് എൻ.സി.സി കാഡറ്റുകൾക്ക് നൽകിവരുന്ന പരമോന്നത ബഹുമതിയായ 'രക്ഷാ മന്ത്രി പദക് ‘ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നൽകി ആദരിച്ചു.
കൽപറ്റയിലെ എൻ.എം.എസ്.എം കോളജിലെ ബി.എ. (മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം) മൂന്നാം വർഷ വിദ്യാർഥിനിയായ തേജ, ബേബി.വി.പിയുടെയും സ്മിതയുടെയും മകളാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ല ഭരണകൂടത്തിന്റെ നിർദേശാനുസരണം അർപ്പണബോധവും നേതൃപാടവവും അങ്ങേയറ്റം അനുകമ്പയും ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴ്ചവെച്ചതിന്റെ ഭാഗമായാണ് ബഹുമതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.