Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഓ​ൾ സ്റ്റൈ​ൽ ഡാ​ൻ​സ്...

ഓ​ൾ സ്റ്റൈ​ൽ ഡാ​ൻ​സ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വൈ​ഭ​വ് ദ​ത്ത്

text_fields
bookmark_border
ഓ​ൾ സ്റ്റൈ​ൽ ഡാ​ൻ​സ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വൈ​ഭ​വ് ദ​ത്ത്
cancel
camera_alt

വൈ​ഭ​വ് ദ​ത്തും കു​ടും​ബ​വും

മ​നാ​മ: അ​ബു​ദ​ബി​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ഓ​ൾ​സ്റ്റൈ​യി​ൽ ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ൾ​ക്കൊ​പ്പം മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങി വൈ​ഭ​വ് ദ​ത്ത്.

ഈ​യി​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ൽ നി​ന്നും അ​വ​സ​രം ല​ഭി​ച്ച ഒ​രേ​യൊ​രു വ്യ​ക്തി കൂ​ടി​യാ​ണ് വൈ​ഭ​വ്. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, ജ​ർ​മ​നി, ആ​ഫ്രി​ക്ക, താ​യ്‌​ല​ൻ​ഡ്, ഫി​ലി​പ്പൈ​ൻ, മൊ​റോ​ക്കോ, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കൊ​പ്പ​മാ​ണ് വൈ​ഭ​വ് മ​ത്സ​രി​ക്കു​ന്ന​ത്.

ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ബം​ഗ​ളൂ​രി​ൽ ന​ട​ന്ന ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വൈ​ഭ​വ് ദ​ത്തി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​ത്. സ്ഥാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യ​ല്ല, മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​തി​ലാ​ണ് താ​ൻ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത ക​ലാ​കേ​ന്ദ്ര​മാ​യ ഓ​റ ആ​ർ​ട്സി​ന്റെ ഡ​യ​റ​ക്ട​റും ഹി​പ് ഹോ​പ്പ് ഡാ​ൻ​സ് മാ​സ്റ്റ​റു​മാ​ണ് വൈ​ഭ​വ് ദ​ത്ത്.

ആ​റു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഫി​ലി​പ്പീ​ൻ, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഹി​പ് ഹോ​പ്പ് ഡാ​ൻ​സ് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വൈ​ഭ​വ് ദ​ത്തി​ന് പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി ഹി​പ് ഹോ​പ്പ് ഡാ​ൻ​സി​ൽ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്.

ബ​ഹ്‌​റൈ​നി​ൽ എ​സ്.​ടി.​സി ടെ​ലി​ക​മ്യൂ​നി​ക്കേ​ഷ​ന്റെ​യും മ​റ്റു വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​യ​ന​യി​ച്ച​തി​ലൂ​ടെ​യും വൈ​ഭ​വ് ദ​ത്ത് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ പ​ല​ർ​ക്കും സു​പ​രി​ചി​ത​നാ​ണ്. ബ​ഹ്‌​റൈ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജി.​സി. സി ​ഹി​പ് ഹോ​പ്പ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ വൈ​ഭ​വ് ദ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ത​മാ​ക്കി​യി​രു​ന്നു. സ്റ്റേ​ജ് ഷോ ​സം​വി​ധാ​യ​ക​ൻ മ​നോ​ജ്‌ മ​യ്യ​ന്നൂ​രി​ന്റെ​യും സ്മി​ത​യു​ടെ​യും മ​ക​നാ​യ വൈ​ഭ​വ് ദ​ത്ത് ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ബ​ഹ്‌​റൈ​നി​ൽ ത​ന്നെ​യാ​ണ്. ജേ​ഷ്ഠ​ൻ വൈ​ഷ്ണ​വ് ദ​ത്തു​ം ഡാ​ൻ​സ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainDance Competition
News Summary - Vaibhav dath to participate in All Style Dance International Competition
Next Story