Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാന ശുചിമുറികളിൽ പുകവലിക്ക് വിലക്കുണ്ട്; എങ്കിലും 'ആഷ്‌ട്രേ' വെയ്ക്കുന്നതിന്‍റെ കാരണമിതാണ്

text_fields
bookmark_border
വിമാന ശുചിമുറികളിൽ പുകവലിക്ക് വിലക്കുണ്ട്;  എങ്കിലും ആഷ്‌ട്രേ വെയ്ക്കുന്നതിന്‍റെ കാരണമിതാണ്
cancel

വിമാനങ്ങളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ശുചിമുറികളിൽ ചെറിയ ലോഹ നിർമിത ആഷ്‌ട്രേകൾ സ്ഥാപിച്ചിരിക്കുന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ, ഏതെങ്കിലും യാത്രക്കാർ നിയമം ലംഘിച്ച് പുകവലിച്ചാൽ ഉണ്ടായേക്കാവുന്ന വൻ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലായാണ് വ്യോമയാന അധികൃതർ ഇത് നിർബന്ധമാക്കിയിരിക്കുന്നത്.

വിമാനങ്ങളിലെ ശുചിമുറികളിൽ പുകവലി പാടില്ലെന്ന ബോർഡും സ്മോക്ക് ഡിറ്റക്ടറും സാധാരണയായി ഉണ്ടാകാറുണ്ട്. ഉപയോഗിച്ച പേപ്പർ ടവലുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞ വേസ്റ്റ് ബിന്നുകളിലേക്ക് കത്തുന്ന സിഗരറ്റ് കുറ്റി എറിയുന്നത് വലിയ തീപിടിത്തത്തിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ സിഗരറ്റ് സുരക്ഷിതമായി അണച്ചു നിക്ഷേപിക്കാനാണ് ആഷ്‌ട്രേകൾ സജ്ജീകരിക്കുന്നത്. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ) സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാരുമായി പോകുന്ന വിമാനങ്ങളിലെ ശുചിമുറികളിൽ നീക്കം ചെയ്യാൻ കഴിയുന്ന തരം ആഷ്‌ട്രേകൾ നിർബന്ധമാണ്.

ആഷ്‌ട്രേ സ്ഥാപിച്ചിട്ടുണ്ടെന്നത് വിമാനത്തിൽ പുകവലിക്കാനുള്ള അനുമതിയല്ല. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് വിമാനങ്ങൾക്കുള്ളിൽ പുകവലിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എങ്കിലും അപൂർവമായി ഉണ്ടാകുന്ന നിയമലംഘനങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാനാണ് ഈ സംവിധാനം.

വ്യോമയാന ചരിത്രത്തിലെ കറുത്ത ഏടായ ഒരു ദുരന്തമാണ് ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇടയാക്കിയത്. 1973-ൽ റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്ക് പറന്ന വരിഗ് ബോയിങ് 707 വിമാനത്തിന്റെ ശുചിമുറിയിൽ തീപിടിത്തമുണ്ടാവുകയും പാരീസിന് സമീപം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തകർന്ന് 120 പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഈ അപകടത്തിന് കാരണം ശുചിമുറിയിൽ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയാകാമെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങളിൽ ആഷ്‌ട്രേ ഉൾപ്പെടെയുള്ള മുൻകരുതലുകൾ കർശനമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why Airplanes Still Have Ashtrays in Restrooms Despite Smoking Ban
Next Story