ജലോത്സവത്തിന് മാറ്റുരക്കാൻ പെൺപടയും
text_fieldsപിറവം: സി.ബിഎൽ വള്ളംകളിയിൽ ശനിയാഴ്ച മൂവാറ്റുപുഴയാറിൽ നടക്കുന്ന മത്സരത്തിൽ തുഴയെറിയാൻ വനിതകളും. സെന്റ് ജോസഫ് വള്ളമാണ് പെൺകരുത്തിൽ കുതിക്കുക. ടൂറിസം വകുപ്പ് നേതൃത്വത്തിൽ ഉച്ചക്ക് രണ്ടിന് നടത്തുന്ന പിറവം ചാമ്പ്യൻസ് ബോട്ടി ലീഗിൽ തൃപ്പാഴൂർ, പറവൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ് വള്ളം മുന്നേറുക ജാൻസി ഏലിയാസ്, അനുമോൾ എന്നിവരുടെ ക്യാപ്റ്റൻസിയിലാണ്.
പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകൾ നയിക്കുന്ന വള്ളം മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ഇരുട്ടുകുത്തി വള്ളങ്ങൾക്കൊപ്പമാണ് സെന്റ് ജോസഫ് മത്സരത്തിനിറങ്ങുന്നത്.
ചുണ്ടൻ വള്ളങ്ങൾ വിഭാഗത്തിൽ ആരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയ്യപുരം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, നിരണം ചുണ്ടൻ, ആർപ്പൂക്കര ചുണ്ടൻ, ചെറുതന ചുണ്ടൻ, പുണ്യാളൻ നിരണം ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

