ആഇശ അൽ ഹറം അന്താരാഷ്ട്ര ബഹിരാകാശ വനിത സംഘടന സഹ അധ്യക്ഷ
text_fieldsആഇശ അൽ ഹറം
മനാമ: അന്താരാഷ്ട്ര ബഹിരാകാശ വനിത സംഘടനയായ വിമൻ ഇൻ സ്പേസ് എൻഗേജ്മെന്റിന് (ഡബ്ല്യു.ഐ.എസ്.ഇ) കീഴിൽ പുതുതായി സ്ഥാപിതമായ 'എസ്.എസ്.പി.ഐ-വൈസ് ഈസ്റ്റ്' റീജനൽ ഗ്രൂപ്പിന്റെ സഹ അധ്യക്ഷയായി ആഇശ അൽ ഹറം. ബഹ്റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ)യിലെ ഉപഗ്രഹ രൂപകൽപന വിഭാഗം മേധാവിയാണ് ആഇശ.
ഇന്റർനാഷനൽ സ്പേസ് ആൻഡ് സാറ്റലൈറ്റ് പ്രഫഷനൽസ് ഇന്റർനാഷനലിനുകീഴിലാണ് ഡബ്ല്യു.ഐ.എസ്.ഇ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള ബഹിരാകാശ, ഉപഗ്രഹ വ്യവസായത്തിലെ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയിൽ മുതിർന്ന നേതൃപാടവം വഹിക്കുന്ന ആദ്യ അറബ് വനിതയാണ് അൽ ഹറം. മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും ബഹിരാകാശ മേഖലയിലെ സ്ത്രീകളെ പിന്തുണക്കുകയാണ് ചുമതല.
ബഹിരാകാശ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്നതിലും സാങ്കേതിക, നേതൃത്വപരിപാടികൾ സംഘടിപ്പിക്കുന്നതിലും എൻജിനീയർമാർ, ഗവേഷകർ, അറബ് സ്ത്രീകൾ എന്നിവരെ ശാക്തീകരിക്കുന്നതിന് ശക്തമായ പ്രാദേശിക ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അൽ ഹറം പറഞ്ഞു. ആഗോള ബഹിരാകാശ മേഖലയിൽ ബി.എസ്.എയുടെ പ്രധാന പങ്കിനെയും ഈ നിയമനം അടയാളപ്പെടുത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.