നോണ്‍ സ്റ്റോപ് രുചി
text_fieldsതെച്ചിപ്പൂസാലഡ്, കൂണ്‍തോരന്‍, ജാതിക്ക ചമ്മന്തി, മുളയരിയും ചക്കയും കൊണ്ടുള്ള പായസം. സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മൂന്ന് മണിക്കൂറില്‍ ആര്‍ഷയുണ്ടാക്കിയത് പത്ത് വ്യത്യസ്ത ഇനങ്ങള്‍. ചെലവ് കുറഞ്ഞ പോഷകാഹാര നിര്‍മാണത്തിലാണ് മലപ്പുറം ഒഴൂര്‍ സി.പി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആര്‍ഷ ജയറാം മത്സരിക്കാനെത്തിയത്.
രുചിയും പോഷകങ്ങളും ഒരുമിക്കുന്ന ഇനങ്ങളാണ് ആര്‍ഷ തയാറാക്കിയവയെല്ലാം. മത്സരത്തില്‍ ആര്‍ഷയെ തേടി രണ്ടാംസ്ഥാനവുമെത്തി. ആഹാരത്തിന്‍െറ രുചി മാത്രം നോക്കി ഇഷ്ടം കൂടുന്നവരാണ് ഭൂരിപക്ഷവും. ജീവിത ശൈലീ രോഗങ്ങളുടെ കാലത്ത് രുചി മാത്രം നോക്കിയാല്‍ പോരെന്നാണ് ആര്‍ഷയുടെ പക്ഷം.
കഴിക്കുന്നത് വായക്ക് മാത്രം പിടിച്ചാല്‍ പോര, വയറിനും ശരീരത്തിനും ഇഷ്ടപ്പെടുന്നതും ഗുണകരവുമാകണം. ഇതിന് നിത്യവും കഴിക്കുന്ന ചുറ്റുമുള്ള വിഭവങ്ങളെ ഒന്ന് ക്രമീകരിച്ചാല്‍ മതിയെന്ന് ആര്‍ഷ തെളിയിക്കുന്നു.
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്‍െറ രാഷ്ട്രപതി പുരസ്കാരത്തിന് അര്‍ഹയായ ആര്‍ഷ പ്രസംഗം, പദ്യം ചൊല്ലല്‍, മോണോആക്ട്, നാടകം, ഭരതനാട്യം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒഴുര്‍ വൃന്ദാവനത്തില്‍ ജയറാമിന്‍െറയും ബിനീതയുടെയും മകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.