Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ഹ​പാ​ഠി​ക​ൾ ഒ​രേ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലും ഹെ​ഡ്മി​സ്ട്ര​സും

text_fields
bookmark_border
എ​ട്ടാം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി വ​രെ ഒ​രു​മി​ച്ചാ​യി​രു​ന്നു പ​ഠ​നം
സ​ഹ​പാ​ഠി​ക​ൾ ഒ​രേ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലും ഹെ​ഡ്മി​സ്ട്ര​സും
cancel

ഈ​രാ​റ്റു​പേ​ട്ട: ഒ​രു​മി​ച്ച് പ​ഠി​ച്ച ര​ണ്ട് കൂ​ട്ടു​കാ​ർ ഒ​രേ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലും ഹെ​ഡ്മി​സ്ട്ര​സു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കൗ​തു​ക​മാ​യി. മു​സ്‌​ലിം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ (എം.​ജി.​എ​ച്ച്.​എ​സ്) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ പി.​പി. താ​ഹി​റ​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് എം.​പി. ലീ​ന​യു​മാ​ണ് ഒ​രേ സ്‌​കൂ​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

എ​ട്ടാം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി വ​രെ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ് ഇ​വ​ർ. അ​രു​വി​ത്തു​റ കോ​ള​ജി​ൽ ബി.​എ പൊ​ളി​റ്റി​ക്സ് പ​ഠി​ക്കു​മ്പോ​ഴും ഒ​രേ ക്ലാ​സി​ലാ​യി​രു​ന്നു ഇ​രു​വ​രും. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ പൊ​ളി​റ്റി​ക്സ് പ​രീ​ക്ഷ​യി​ൽ പി.​പി. താ​ഹി​റ ഒ​ന്നാം റാ​ങ്കും എം.​എ. പൊ​ളി​റ്റി​ക്സ് പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്കും നേ​ടി​യി​ട്ടു​ണ്ട്. താ​ഹി​റ 29 വ​ർ​ഷ​വും ലീ​ന 27 വ​ർ​ഷ​വും അ​ധ്യാ​പ​നം പൂ​ർ​ത്തി​യാ​ക്കി. ഇ​രു​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ന് വി​വി​ധ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി​ട്ടു​ണ്ട്. ക​ലാ, കാ​യി​ക, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലും സം​സ്ഥാ​ന, ജി​ല്ല ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ സ്കൂ​ളി​ന് ല​ഭി​ച്ചു. പ​ഠ​ന​കാ​ല​ത്തെ സൗ​ഹൃ​ദം ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും ഇ​രു​വ​രും തു​ട​രു​ക​യാ​ണ്. പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ന​യി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം സ്കൂ​ളി​ന്‍റെ മു​ന്നേ​റ്റ​ത്തി​നും നേ​ട്ട​ങ്ങ​ൾ​ക്കും ക​രു​ത്തേ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Classmates, principal and headmistress at the same school
Next Story