അഡ്വഞ്ചർ ടൂറിസം പദ്ധതിയുമായി വീട്ടമ്മമാർ
text_fieldsചങ്ങനാശ്ശേരി: പ്രാദേശിക ടൂറിസം സാധ്യത മനസ്സിലാക്കി അഡ്വഞ്ചർ ടൂറിസം പദ്ധതി ‘ജലകൃപ’ നടപ്പാക്കി വീട്ടമ്മമാർ. നീലംപേരൂർ പഞ്ചായത്ത് ഏഴാം വാർഡിലാണ് അഞ്ചുവീട്ടമ്മമാർ ചേർന്ന് സംരംഭം തുടങ്ങിയത്. ഷേർളി രാജേന്ദ്രൻ, സരസമ്മ ബേബി, സന്ധ്യ സനോജ്, മണിയമ്മ വിനോദ്, മോളി രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഉൾനാടൻ ജലടൂറിസം പദ്ധതി നടത്തുന്നത്. സംരംഭവും വരുമാനവും വേണമെന്ന ആഗ്രഹമാണ് പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ മൂന്ന് കുടുംബശ്രീകളിലെ അംഗങ്ങളായ ഇവർ ഒരുമിച്ചുചേർന്നപ്പോൾ യാഥാർഥ്യമായത്.
സംസ്ഥാന സർക്കാറിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും, കുടുംബശ്രീ ജില്ല മിഷന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും പൂർണപിന്തുണയും ഇവർക്കുണ്ട്. കുടുംബശ്രീ പൈലറ്റ് അടിസ്ഥാനത്തിൽ ആദ്യമായി കമ്യൂണിറ്റി ടൂറിസം പദ്ധതി വിവിധ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നിലവിൽ വരുന്നതിനാൽ, കൂടുതൽ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണിവർ. നടപ്പാക്കാൻ കഴിയില്ലെന്ന് കരുതിയ ഒരു പദ്ധതി പ്രാവർത്തികമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ വനിതകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.